Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2026, 09:19 am IST
inKerala

കൊച്ചി: അഴിമതിക്കേസുകള്‍ തീര്‍പ്പാക്കുന്നതിലുണ്ടാകുന്ന അമിതമായ കാലതാമസത്തില്‍ ഹൈക്കോടതി അതീവ ആശങ്ക രേഖപ്പെടുത്തി. അഴിമതി തടയല്‍ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യം തന്നെ ഇല്ലാതാകാന്‍ ഇത് കാരണമാകുമെന്ന് നിരീക്ഷിച്ച കോടതി, നിലവിലെ സാഹചര്യം ‘ദയനീയം’ ആണെന്നും അഭിപ്രായപ്പെട്ടു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ശിക്ഷയും നാല് വര്‍ഷത്തെ തടവും മരവിപ്പിച്ച് ജാമ്യം തേടി മുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉത്തരവ് പറയാന്‍ മാറ്റിവെക്കുന്നതിനിടെയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ച് ഈ വാക്കാലുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്.

വാദം കേള്‍ക്കുന്നതിനിടെ കോടതി ഇങ്ങനെ നിരീക്ഷിച്ചു: ‘അഴിമതി തടയല്‍ നിയമപ്രകാരമുള്ള കുറ്റകൃത്യത്തില്‍ ഒരാള്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയാല്‍, പിന്നീട് ജാമ്യം ലഭിക്കുമ്പോള്‍ അയാള്‍ വീണ്ടും സര്‍വീസില്‍ പ്രവേശിക്കുന്നു. അയാള്‍ അതേ രീതി തുടരുകയോ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുകയോ ചെയ്തേക്കാം, അല്ലെങ്കില്‍ അങ്ങനെ ചെയ്യാതിരിക്കാം. അതിനാല്‍, ഈ നിയമം കര്‍ശനമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. പൊതുജനങ്ങളുടെ വിശ്വാസം പരമാവധി നിലനിര്‍ത്തുന്ന തരത്തില്‍ നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി വ്യാഖ്യാനിക്കപ്പെടണം. കുറ്റം ചെയ്ത ഒരഴിമതിക്കാരനും രക്ഷപ്പെടാന്‍ പാടില്ല. എന്നാല്‍ സംഭവിക്കുന്നത് അതല്ല… കുറ്റക്കാരനാണെന്ന് വിധിക്കപ്പെടുകയോ വിചാരണ നടക്കുകയോ എന്നത് പോലും പ്രയാസകരമായ കാര്യമായി മാറുകയാണ്. പലവിധ കാരണങ്ങളാല്‍ വിചാരണ തടസപ്പെടുന്നു. ഒടുവില്‍, വിചാരണയും ശിക്ഷാവിധിയും നേരിട്ട ഒരാള്‍ക്ക് അപ്പീല്‍ കോടതിയില്‍ നിന്ന് എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്നു. അതിനുശേഷം, അപ്പീല്‍ പരിഗണിക്കപ്പെടാതെ തന്നെ അയാള്‍ വര്‍ഷങ്ങളോളം തുടരുന്നു. ഇതിനിടയില്‍ പല പ്രതികളും മരിച്ചേക്കാം. അങ്ങനെ നിയമത്തിന്റെ ലക്ഷ്യം തന്നെ പരാജയപ്പെട്ടേക്കാം.’ കേരള ഹൈക്കോടതിയുടെ തന്നെ കണക്കുകളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ‘നമ്മളാണോ നീതിയുടെ സംരക്ഷകര്‍? അത് ഉറപ്പാക്കേണ്ടതുണ്ട്,’ കോടതി പറഞ്ഞു.

ജാമ്യം തേടിയുള്ള തച്ചങ്കരിയുടെ ഹര്‍ജിയെ പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ക്കുകയും ഇതുസംബന്ധിച്ച് രേഖാമൂലം എതിര്‍പ്പ് ഫയല്‍ ചെയ്യുകയും ചെയ്തു. അതേസമയം, തെളിവുകള്‍ തെറ്റായി വിലയിരുത്തിയതിനാലും അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ തെറ്റായ കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയുമാണ് ശിക്ഷ വിധിച്ചതെന്ന് തച്ചങ്കരിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, അപ്പീലുകാരന്റെ അമ്മ നല്‍കിയെന്ന് അവകാശപ്പെടുന്ന തുകയുള്‍പ്പെടെയുള്ള ചില ഇടപാടുകളുടെ കാര്യത്തില്‍, വാക്കാലുള്ള തെളിവുകളെ മാത്രമാണ് അപ്പീല്‍കാരന്‍ ആശ്രയിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജാമ്യാപേക്ഷയില്‍ ഇരുഭാഗത്തിന്റെയും വാദങ്ങള്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്ന് കോടതി ഉത്തരവ് പറയാനായി മാറ്റി. 2003 ജനുവരി 1 മുതല്‍ 2007 ജൂലൈ 4 വരെയുള്ള കാലയളവില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാരോപിച്ചുള്ള കേസില്‍, നാല് വര്‍ഷം കഠിനതടവിനും 30 ലക്ഷം രൂപ പിഴയ്‌ക്കും ശിക്ഷിക്കപ്പെട്ട തച്ചങ്കരിയുടെ അപ്പീലും ജാമ്യാപേക്ഷയുമാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

Tags: Kerala High courtFormer DGP Tomin J Thachankaryമുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിPrevention of Corruption Act
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

Kerala

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

Vicharam

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നേരേകടവ്-മാക്കേക്കടവ് പാലത്തിലൂടെ രണ്ടു ദേശങ്ങള്‍ കൈകോര്‍ക്കും; പതിറ്റാണ്ടുകളുടെ യാത്രാദുരിതത്തിന് വിരാമം

മാർച്ച് നടത്തിയാൽ അകത്താക്കുമെന്ന് ദീപ്കെയോട് പൊലീസ് : ആരെയും സമരം നടത്താൻ അനുവദിക്കില്ലെന്ന് വ്യാപാരികളും , നാട്ടുകാരും

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.