ചാവക്കാട്: വര്‍ധിച്ചു വരുന്ന പ്രകൃതിദുരന്തങ്ങള്‍ക്കും മത്സ്യ ലഭ്യത കുറവിനും പരിഹാരമുണ്ടാക്കുക, തീരസുരക്ഷയുടെ കാര്യത്തില്‍ കര്‍ശന ജാഗ്രത പുലര്‍ത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം പതിനേഴാം സംസ്ഥാന സമ്മേളനം സമാപിച്ചു. കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മുകള്‍ത്തട്ടിലെ മത്സ്യ ബന്ധനത്തില്‍ നിന്ന് ലഭിച്ചിരുന്ന അയല, മത്തി മുതലായ ചെറു മത്സ്യങ്ങളുടെ ലഭ്യത വര്‍ഷങ്ങളായി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
വറുതിയിലാവുന്ന തൊഴിലാളികള്‍ക്ക് സഹായകരമായ നടപടികള്‍ സര്‍ക്കാരില്‍ നിന്നുണ്ടാവണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. അടുത്ത കാലത്ത് മുനമ്പം തീരത്തുണ്ടായ മനുഷ്യക്കടത്ത് തീരസുരക്ഷയിലുണ്ടായ ജാഗ്രത കുറവിനെയാണ് സൂചിപ്പിക്കുന്നതെന്നും സമ്മേളനം വിലയിരുത്തി. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനം മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം സീമാ ജാഗരണ്‍മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു.
പുതിയ ഭാരവാഹികളായി കെ.ജി. രാധാകൃഷ്ണന്‍ (പ്രസിഡന്റ്), പി.പി. ഉദയഘോഷ് (ജന. സെക്രട്ടറി), ഒ.എന്‍. ഉണ്ണികൃഷ്ണന്‍ (ട്രഷറര്‍), കെ. പുരുഷോത്തമന്‍ (സംഘടനാ സെക്രട്ടറി), എന്‍.പി. രാധാകൃഷ്ണന്‍, കെ. രജനീഷ് ബാബു, പ്രസീദ ഹരീന്ദ്രന്‍, ബി. ശിവ പ്രസാദ് (വൈ. പ്രസിഡന്റുമാര്‍), സുമജയന്‍, അഡ്വ. കലാധരന്‍ (സെക്രട്ടറിമാര്‍), കെ. ദയാപരന്‍, അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍, ഇന്ദിര മുരളി, വി. പ്രഹ്ലാദന്‍ (സംസ്ഥാന സമിതിയംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
















