പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയില്‍ ആരാധനയ്‌ക്കെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം വീണ്ടും തടഞ്ഞു. ഇതോടെ ഓര്‍ത്തഡോക്ള്‍സ് വിഭാഗം പള്ളി പുറത്തു നിന്ന് പൂട്ടി. പ്രദേശത്ത് വിശ്വാസികള്‍ തമ്പടിച്ചിരിക്കുകയാണ്. പൊലീസ് സ്ഥത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.
പ്രശ്‌നം രൂക്ഷമായതോടെ തഹസില്‍ദാരുടെ ചര്‍ച്ച നടന്നു വരികയാണ്. ക്രമസമാധാന പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ പള്ളിക്കുള്ളില്‍ പ്രവേശിക്കാനാവില്ലെന്നാണ് പോലീസിന്റെ നിലപാട്.
ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളിയില്‍ മുഴുവന്‍ സമയ ആരാധന നടത്താമെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നതാണ്. ഇതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം കുറുബാനയ്‌ക്ക് പള്ളിയിലെത്തിയ ഓര്‍ത്ത്‌ഡോക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞിരുന്നു.
പിന്നീട് പെരുമ്പാവൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയാണ് തര്‍ക്കം അവസാനിപ്പിച്ച് പള്ളിയില്‍നിന്ന് വൈകീട്ടോടെ ഇരുവിഭാഗവും പിരിഞ്ഞ് പോയത്.
















