സിംല: ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നല്‍കാന്‍ ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ജെയ്‌റാം താക്കൂര്‍ അറിയിച്ചതാണിത്.
പഞ്ചാബ് നിയമസഭ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. തുടര്‍ന്ന് സഭ ഇന്നലത്തേക്ക് പിരിഞ്ഞു. ബിഎസ്പി അധ്യക്ഷ മായാവതി ഭീകരാക്രമണത്തെ അപലപിച്ചു.
















