ഗാന്ധിനഗര്‍: മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം ഗുജറാത്തില്‍ ആദ്യമായി കടുവയെ കണ്ടെത്തി. ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയിലെ ലുണവാഡ കാടുകളിലാണ് കടുവയെ കണ്ടെത്തിയത്. ഇതോടെ സിംഹം, കടുവ, പുള്ളിപുലി എന്നിവയെ ഒരുമിച്ച് കാണുന്ന സംസ്ഥാനമായി ഗുജറാത്ത് മാറി.
1989ല്‍ തെക്കന്‍ ഗുജറാത്തിലെ ഡാങ്ക് കാടുകളിലാണ് കടുവയെ അവസാനമായി കണ്ടത്. തുടര്‍ന്ന് നാല് വര്‍ഷമായി വനം വകുപ്പ് അധികൃതര്‍ നടത്തി വന്ന സര്‍വ്വേകള്‍ക്കൊടുവിലാണ് ഗുജറാത്തിലെ കാടുകളില്‍ കടുവകളുണ്ടെന്ന് കണ്ടെത്തിയത്. ഏഴ് മുതല്‍ എട്ട് വയസുവരെ പ്രായം തോന്നിക്കുന്ന കടുവയുടെ പടങ്ങള്‍ കാടിനുള്ളിലെ ക്യാമറയിലാണ് പതിഞ്ഞത്.
















