Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വകതിരിവില്ലാത്തവര്‍ മൃഗതുല്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2019, 02:49 am IST
inSamskriti

വസ്തുതത്ത്വത്തെ വിവേചനം ചെയ്ത് നന്നായി അറിയുന്നതിനെയാണ് വിദ്യ എന്ന് പറയുന്നത്. അവിദ്യാവസ്ഥയിലെ ഗുണമോ ദോഷമോ ഒന്നും ശരിയായ വസ്തുവിനെ ബാധിക്കില്ല. കയറില്‍ പാമ്പിനെ കാണുമ്പോള്‍ വാസ്തവത്തില്‍ പാമ്പിന്റെ ദോഷങ്ങളൊന്നും കയറിന് ഉണ്ടാകുന്നില്ല.

 അവിവേകം കൊണ്ടാണ് അഥവാ ശരിയായ വിചിന്തനം ചെയ്യാന്‍ കഴിയാത്തതാണ് കുഴപ്പങ്ങള്‍ക്ക് കാരണം. അവിവേകം മൂലം ആത്മാ-അനാത്മാഭ്രമം ഉണ്ടാകുന്നു. അത് അവിദ്യയെ തുടര്‍ന്നാണ് സംഭവിക്കുന്നത്. ആ അവിദ്യയെ മുന്‍നിര്‍ത്തിയാണ് ലൗകികങ്ങളും വൈദികങ്ങളുമായ എല്ലാ പ്രമാണ പ്രമേയ വ്യവഹാരങ്ങളും നടക്കുന്നത്. എല്ലാ ശാസ്ത്രങ്ങളും വിധിയേയും നിഷേധത്തേയും ആധാരമാക്കിയാണ് ഉള്ളത്.

 അങ്ങനെ നോക്കുകയാണെങ്കില്‍ പ്രത്യക്ഷമായ വസ്തുക്കളും ശാസ്ത്രങ്ങളുമെല്ലാം അവിദ്യയുടെ ഫലമാണ് എന്ന് പറയണം.വിവേകമില്ലാതെ ദേഹത്തില്‍ ആത്മാവിനെ അധ്യസിക്കുന്നവര്‍ക്കാണ് ശാസ്ത്രങ്ങളും പ്രത്യക്ഷം മുതലായ പ്രമാണങ്ങളും വേണ്ടത്.

ദേഹം ഇന്ദ്രിയങ്ങള്‍ എന്നിവയില്‍ ഞാന്‍ എന്നും എന്റെ എന്നും അഭിമാനമില്ലാത്തയാള്‍ക്ക് ജ്ഞാതാവ് അഥവാ അറിയുന്നയാള്‍ എന്ന നില ഉണ്ടാകില്ല. അതിനാല്‍ അറിയേണ്ടതായ (ജ്ഞേയ) വിഷയങ്ങളില്‍ അഭിമാനം ഉണ്ടാക്കില്ല.

അപ്പോള്‍ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനവും വേണ്ടതില്ല. അതിനാല്‍ പ്രത്യക്ഷ വ്യവഹാരങ്ങളും ഇല്ല. അധിഷ്ഠാനമായതിന്റെ പ്രേരണയില്ലാതെ ഇന്ദ്രിയങ്ങള്‍ക്ക് പ്രവര്‍ത്തിക്കുവാനാവില്ല. ദേഹത്തില്‍ ആത്മാവെന്ന അധ്യാസം ഉള്ളപ്പോഴാണ് ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുക. അതിനാല്‍ ദേഹത്തെ ആത്മാവെന്ന് ആരോപിക്കുന്നില്ലെങ്കില്‍ പിന്നെ മനസ്സോ ഇന്ദ്രിയങ്ങളോ പ്രവര്‍ത്തിക്കുകയില്ല. ആത്മാവ് അനാസക്തനായതിനാല്‍ ജ്ഞാതാവ് എന്ന ഭാവവും ഉണ്ടാകില്ല. അതിനാല്‍ ദേഹത്തില്‍ ആത്മാവിനെ അധ്യസിക്കുന്നത് അവിവേകമാണ്. അവിവേകികള്‍ക്കായാണ് ശാസ്ത്രവും പ്രമാണവും.

ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മനുഷ്യരും മൃഗങ്ങളും ഒരു പോലെയാണ്. വടിയോങ്ങി നില്‍ക്കുന്ന ഒരാളെ കാണുമ്പോള്‍ മൃഗങ്ങള്‍ അകലേക്ക് ഓടിപ്പോകും.എന്നാല്‍ പുല്ലോ തിന്നാനുള്ളവയോ കൈയിലെടുത്ത് നില്‍ക്കുന്നയാളുടെ അടുത്തേക്ക് ഇവ ഓടി വരും. അതുപോലെ വാളെടുത്ത് കൊല്ലാന്‍ നില്‍ക്കുന്നയാളെ കാണുമ്പോള്‍ മറ്റുള്ളവര്‍ അകലേക്ക് മാറി നില്‍ക്കും.എന്നാല്‍ വളരെ സ്‌നേഹം കാണിക്കുന്നവരുടെ അടുത്തേക്ക് അണയുകയും ചെയ്യും. ഇങ്ങനെയെങ്കില്‍ ഒട്ടും വിവേകമില്ലാത്തവരായ മൃഗങ്ങളും അറിവില്ലാത്തവരായ അവിവേകികളായ മനുഷ്യരും വ്യത്യാസമില്ല.

അതിനാല്‍ വകതിരിവ് ഉപയോഗിക്കാത്ത മനുഷ്യരെ മൃഗങ്ങള്‍ക്ക് തുല്യരായി പറയുന്നത്.സാധാരണ മനുഷ്യരുടെയും മൃഗങ്ങളുടേയും  പ്രവര്‍ത്തനം വികാരത്തെ അടിസ്ഥാനമാക്കിയാണ്. അറിവില്ലായ്‌മ മൂലം തെറ്റിദ്ധാരണയില്‍ പെട്ടാണ് മനുഷ്യന്‍ ഇങ്ങനെയാകുന്നത്.

വിവേക ബുദ്ധിയോടെ ജീവിക്കുന്ന ഒരാള്‍ക്ക് ലൗകികമായ കാര്യങ്ങളെ കൊണ്ട് മാത്രം സുഖമുണ്ടാകില്ല. പക്ഷേ ഇതറിയാമെങ്കിലും ശരിയായ സുഖത്തെ നല്‍കുന്ന പരബ്രഹ്മ പദവിയെ നേടാന്‍ പ്രയത്‌നിക്കുന്നില്ല.

വിശപ്പ്, ദാഹം തുടങ്ങിയവ ഇല്ലാത്തതും ബ്രാഹ്മണന്‍, ക്ഷത്രിയന്‍ മുതലായ ഭേദങ്ങളൊന്നുമില്ലാത്തതും സംസാരത്തിന്റെ കെട്ടുപാടുകളില്ലാത്തതും വേദാന്ത വിജ്ഞാനം കൊണ്ട് മാത്രം അറിയാവുന്നതുമാണ് ആ പരബ്രഹ്മ പദവി.എന്നാല്‍ ഇത് കൊണ്ട് ലൗകിക ജീവിതത്തില്‍ എന്ത് പ്രയോജനം എന്ന് കരുതി ആളുകള്‍ ബ്രഹ്മവിദ്യയില്‍ അലസത കാണിക്കുന്നു. ഒപ്പം തന്നെ ഇത് നേടാന്‍ പ്രയാസമാണ് എന്നും അവര്‍ കരുതുന്നു. അതിനാല്‍ അറിവില്ലായ്‌മയുടെ അശാസ്ത്രീയതയില്‍ കുടുങ്ങിപ്പോകുന്നു. അതിനെ മറികടക്കാനാവുന്നില്ല. ഇത് മാറണം ഏവര്‍ക്കും സമനായ ആ ബ്രഹ്മത്തെ അറിഞ്ഞ് നമുക്ക് സാക്ഷാത്കരിക്കാനാവണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.