കാട്ടിക്കുളം/കല്‍പ്പറ്റ: വയനാട് അതിര്‍ത്തിയിലെ നരഭോജി കടുവയെ മയക്കു വെടിവച്ച് കൂട്ടിലാക്കി. ഇന്നലെ ഉച്ചയ്‌ക്ക് 2.40ഓടെയാണ് വനം വകുപ്പിന്റെ പ്രത്യേകസംഘം കടുവയെ മയക്കു വെടിവച്ചത്. കഴിഞ്ഞ ദിവസം കടുവ ഒരാളെ കടിച്ചുകൊന്ന സ്ഥലത്തു തന്നെയാണ് കടുവയെ കണ്ടത്.
വെടിവച്ച് കൂട്ടിലാക്കിയ കടുവയെ രഹസ്യമായി വനത്തിലൂടെ റോഡ് മാര്‍ഗം വെള്ളയില്‍ എത്തിക്കാനുള്ള വനംവകുപ്പ് ശ്രമം നാട്ടുകാര്‍ തടഞ്ഞു. മൈസൂര്‍ റോഡ് രണ്ട് മണിക്കൂറോളം ഉപരോധിച്ചു. തുടര്‍ന്ന് നാട്ടുകാരെ കാണിക്കാന്‍ കടുവയെ മച്ചൂരിലെത്തിച്ചു.
വന്‍ ജനാവലി എത്തിയത് നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസ് ലാത്തിവീശി. നാല് മണിയോടെ കടുവയെ മൈസൂര്‍ കാഴ്ചബംഗ്ലാവിലേക്ക് കൊണ്ടുപോയി. ആളെ കടിച്ചുകൊന്ന കടുവയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
















