Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിക്ക് വൈകിവന്ന ബോധോദയം ;നാമജപ അറസ്റ്റിനും റെയ്ഡിനും മറുപടി പറയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2019, 07:05 am IST
in Kerala

തിരുവനന്തപുരം: രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ പോലീസ് പരിശോധനയ്‌ക്ക് വിധേയമാക്കാറില്ലെന്ന പ്രസ്താവന പിണറായി വിജയന് വൈകി വന്ന ബോധോദയം. പൊതുപ്രവര്‍ത്തനത്തെ അംഗീകരിക്കാനും ബഹുമാനിക്കുവാനും കഴിയുക എന്നത് ജനാധിപത്യസമൂഹത്തിന്റെ ആധാരശിലകളില്‍ ഒന്നാണെന്ന് കൂടി വ്യക്തമാക്കുമ്പോള്‍ കഴിഞ്ഞ മൂന്ന് മാസമായി  ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സംസ്ഥാനത്തുടനീളം പോലീസ് നടത്തിവരുന്ന പേക്കൂത്തുകള്‍ക്കും പിണറായി വിജയന്‍ മറുപടി നല്‍കണം.

പൊതുപ്രവര്‍ത്തനത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണമെന്ന നിലപാട് നിലയ്‌ക്കലില്‍ പോലീസ് ലംഘിച്ചപ്പോള്‍ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു.  കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് സിനിമാസ്റ്റൈലില്‍ എസ്പി യതീഷ്ചന്ദ്ര തട്ടിക്കയറിയപ്പോള്‍ മുഖ്യമന്ത്രിയും പരിവാരങ്ങളും എസ്പിയ്‌ക്ക് സല്യൂട്ട് നല്‍കി. കേന്ദ്രമന്ത്രി രാഷ്‌ട്രീയ പ്രവര്‍ത്തകനാണെന്ന കാര്യം പിണറായി ബോധപൂര്‍വം മറന്നു.

കൂടാതെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ നിലയ്‌ക്കലില്‍ വച്ച് അറസ്റ്റ് ചെയ്ത് കള്ളക്കേസുകള്‍ ചുമത്തി ജയിലില്‍ അടച്ച് സംസ്ഥാനത്തുടനീളം കൊണ്ടുനടന്നപ്പോള്‍, ഇടതുസര്‍ക്കാര്‍ പൊതുപ്രവര്‍ത്തകരോട് കാണിക്കുന്ന ബഹുമാനം എന്തെന്ന് കേരളജനത കണ്ടതാണ്. ശബരിമല ദര്‍ശനത്തിനു പോയ കെ.പി. ശശികല ടീച്ചറെ അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്ക് ഡിജിപി ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കി ആദരിച്ചപ്പോള്‍ പൊതുപ്രവര്‍ത്തകരോട് പിണറായി കാണിക്കുന്ന ബഹുമാനം എന്തെന്ന് ഒന്നുകൂടി വ്യക്തമായിരുന്നു.

പാര്‍ട്ടി ഓഫീസുകളുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായകമായ സാഹചര്യം സൃഷ്ടിക്കുക എന്നത് ജനാധിപത്യസമൂഹത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമാണെന്ന് പിണറായി വ്യക്തമാക്കുമ്പോള്‍ നിരവധി ബിജെപി-ആര്‍എസ്എസ് കാര്യാലയങ്ങള്‍ പോലീസ് റെയ്ഡ് ചെയ്യിച്ചത്  ജനാധിപത്യസമൂഹത്തിന് ചേര്‍ന്നതാണോ എന്നുകൂടി വ്യക്തമാക്കണമായിരുന്നു. 

എകെജി സെന്ററിന്റെ സബ്‌സെന്ററായി കാണുന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെ പോലീസ് റെയ്ഡ്, തീക്കട്ടയില്‍ ഉറുമ്പ് അരിച്ചോ എന്നാണ് പാര്‍ട്ടി അണികളുടെ ചോദ്യം. മുഖ്യമന്ത്രിയുടെ കുമ്പസാരവും, അണികളുടെ വിമര്‍ശനത്തെ തണുപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. എസ്പി തെറ്റു ചെയ്തിട്ടില്ലെന്ന് പോലീസിലെ ഉന്നത ഉദ്യാഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. തലശ്ശേരിയില്‍ എഎസ്പി ആയി സേവനം അനുഷ്ഠിച്ചിട്ടുള്ള ചൈത്ര തെരേസായ്‌ക്ക് വ്യക്തമായിരുന്നു അക്രമം നടത്തിയാല്‍ സിപിഎമ്മുകാര്‍ ഒളിക്കുന്നത് പാര്‍ട്ടി ഓഫീസില്‍ ആയിരിക്കുമെന്ന്. അതിനാലാണ് പാര്‍ട്ടി ഓഫീസ് റെയ്ഡ് നടത്തിയത്. 

നാമജപക്കാരെ കള്ളക്കേസുകളില്‍ കുടുക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പോലീസ്, പോലീസിന്റെ പണിചെയ്യുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എസ്പിയുടെ പാര്‍ട്ടി ഓഫീസ് റെയ്ഡ് ഏത് വിഭാഗത്തില്‍പെടുമെന്ന് കൂടി പിണറായി നിയമസഭയില്‍ വ്യക്തമാക്കണമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

World

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

India

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

Entertainment

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

Entertainment

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

പുതിയ വാര്‍ത്തകള്‍

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

മിസ്റ്ററി തില്ലറുമായി യുവനിര

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

മനുഷ്യർക്കും ഭീഷണി ; കടലിനടിയിൽ 80 വർഷങ്ങൾ പഴക്കമുള്ള വെടിമരുന്നും , മിസൈലുകളും ; വിഷാംശങ്ങൾ ശരീരത്തിനുള്ളിൽ കയറി നക്ഷത്രമത്സ്യങ്ങളും , ഞണ്ടുകളും

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.