Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നാളെ ദല്‍ഹിയില്‍ കാണാം കേരളത്തിന്റെ സ്ത്രീശക്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2019, 01:34 am IST
inVicharam

സഹോദരി ഡോ. രശ്മി, അമ്മ ലഫ്. കേണല്‍ വിജയകുമാരി എന്നിവരോടൊപ്പം രാഖി രാമചന്ദ്രന്‍ (വലത്)

യഥാര്‍ഥ സ്ത്രീശക്തി എന്താണെന്ന്, രാഖി രാമചന്ദ്രന്‍ എന്ന മലയാളി യുവതി നാളെ ദല്‍ഹിയില്‍ കാണിച്ചുതരും. റിപ്പബ്ലിക്ദിന പരേഡില്‍ ഇന്ത്യന്‍ വ്യോമസേനാ സംഘത്തെ നയിക്കുന്ന രാഖി, നിശ്ശബ്ദമായി സ്ത്രീ സമൂഹത്തിനു കൈമാറുന്നൊരു സന്ദേശമുണ്ട്. സ്ത്രീയായി ജനിച്ച് സ്ത്രീയായി വളര്‍ന്ന് സ്ത്രീയായിത്തന്നെ നമുക്ക് ഉയരങ്ങള്‍ കീഴടക്കാം. സ്ത്രീത്വം ഒന്നിനും തടസ്സമല്ല. ലക്ഷ്യബോധവും നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും വേണമെന്നേയുള്ളൂ. 

പറയുക മാത്രമല്ല കാണിച്ചു തരികകൂടിയാണ് രാഖി ചെയ്യാന്‍ പോകുന്നത്. ഇവിടെ കേരളത്തില്‍ വനിതാ ശാക്തീകരണത്തിന്റെ പേരില്‍ മതില്‍ കെട്ടുകയും തെരുവില്‍ ചുംബിക്കുകയും സ്ത്രീകളുടെ സ്വകാര്യതയുടെ പേരില്‍ ആര്‍പ്പുവിളിക്കുകയും ചെയ്യുന്നവര്‍ നാളെ ദല്‍ഹിയിലെ പരേഡിലേയ്‌ക്ക് ഒന്നു കണ്ണോടിക്കുന്നതു നന്നായിരിക്കും. ആരുടേയും ശാക്തീകരണം കൊണ്ടല്ല, രാഖി രാമചന്ദ്രന്‍ എന്ന ഇരുപത്താറുകാരി കേരളത്തിലെ പുനലൂരില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ പരേഡ് സംഘത്തിന്റെ നായികാപദത്തിലേയ്‌ക്ക് എത്തിയത്. സ്വന്തം ഇച്ഛാശക്തിയില്‍ വിശ്വസമുള്ളതുകൊണ്ടുമാത്രമാണ്. 

 ”ഈ നിമിഷത്തെ അഭിമാനവും, ആഹ്ലാദവും വിവരിക്കാന്‍ വയ്യ. ദൈവ നിയോഗമാണിത്. ഒരായിരം നന്ദി … ദൈവത്തിനും എന്നെ അനുഗ്രഹിച്ച വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും” ദല്‍ഹിയില്‍ പരിശീലനത്തിന്റെ തിരക്കിനിടയില്‍ രാഖി രാമചന്ദ്രന്‍ ജന്മഭൂമിയോടു പറഞ്ഞു. മനസ്സില്‍ നിറഞ്ഞ ദേശസ്‌നേഹവും നിശ്ചയദാര്‍ഢ്യവും വാക്കുകളില്‍ വ്യക്തമായിരുന്നു. 

 കൊല്ലം ജില്ലയിലെ പുനലൂര്‍, കരവാളൂര്‍ ഗ്രാമത്തില്‍ മൂലവിള വീട്ടില്‍ പരേതനായ രാമചന്ദ്രന്‍ പിള്ളയുടെയും കരസേനയില്‍ നിന്നു നേഴ്‌സിങ് സൂപ്രണ്ടായി വിരമിച്ച ലഫ്.കേണല്‍ വിജയകുമാരിയുടെയും രണ്ടാമത്തെ മകളാണു രാഖി, 2016ലാണ് വ്യോമസേനയില്‍ പൈലറ്റായി ചേര്‍ന്നത്. രാഖിയുടെ വലിയൊരു ആഗ്രഹസാഫല്യം കൂടിയായിരുന്നു അത്. കുട്ടിക്കാലത്ത് വിമാനത്തിന്റെ ഇരമ്പല്‍ കേട്ടാല്‍ ഓടിയെത്തിയിരുന്ന പെണ്‍കുട്ടിയുടെ സ്വപ്‌നം എന്നും വിമാനങ്ങള്‍ക്കൊപ്പം പറന്നു. മാതാപിതാക്കള്‍ നിരുത്സാഹപ്പെടുത്തിയുമില്ല. പഠനത്തില്‍ ഉയര്‍ന്ന മാര്‍ക്കോടെ ഓരോ ഘട്ടവും പിന്നിട്ടപ്പോഴും അതിനുമാറ്റമുണ്ടായില്ല. അമ്മ നേഴ്‌സായും ചേച്ചി രശ്മി ഡോക്ടറായും കരസേനയില്‍ സേവനം ചെയ്തപ്പോഴും രാഖിയുടെ മനസ്സ് വ്യോമസേനയ്‌ക്കൊപ്പം തന്നെ നിന്നു. അമ്മയുടെ ജോലി സംബന്ധമായ യാത്രകള്‍മൂലം വിവിധ സംസ്ഥാനങ്ങളിലായിരുന്നു പഠനം. ജനനം നാട്ടില്‍ ആയിരുന്നെങ്കിലും ഉത്തരേന്ത്യന്‍ ജീവിതം, മാതൃഭാഷയെ സംസാരത്തില്‍ മാത്രമായി ഒതുക്കി. എങ്കിലും നാട്ടില്‍ എത്തിയാല്‍ ബന്ധുജനങ്ങളുടെ ഇടയില്‍ വാനമ്പാടിയായി നടക്കാന്‍ രാഖി മടിക്കാറില്ല. 

രാഖിയുടെ വിദ്യാഭ്യാസകാലം ഇന്ത്യയിലാകെ ചിതറിക്കിടക്കുകയാണ്. പ്രാഥമിക വിദ്യാഭ്യാസം ഉത്തരാഖണ്ഡിലെ റൂര്‍ക്കിലും, രണ്ടാം ക്ലാസ് മുതല്‍ നാലുവരെ പഞ്ചാബിലെ അമൃതസറിലും, 5 മുതല്‍ 7വരെ തിരുവനന്തപുരം പാങ്ങോട് ആര്‍മി സ്‌കൂളിലും 8 മുതല്‍ 12 വരെ പഞ്ചാബ്- ജമ്മു അതിര്‍ത്തി പ്രദേശമായ പഠാന്‍കോട്ടിലുമായാണ് നടന്നത്. നാലു വര്‍ഷത്തെ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ ശേഷം 2015 അവസാനം തെലുങ്കാനയിലെ എയര്‍ഫോഴ്‌സ് അക്കാഡമിയില്‍ പരിശീലനം ആരംഭിച്ചു. പിന്നീടു നിയമനം കിട്ടിയത് ഉത്തര്‍പ്രദേശിലെ സര്‍സാവയിലാണ്. തുടര്‍ന്ന് ബംഗാളിലെ ബാര്‍ഡോഗ്രയിലെത്തി. അവിടെ ജോലിയില്‍ ഇരിക്കെ ദല്‍ഹിയില്‍ വിജയ് ദിവസ് ആഘോഷത്തില്‍ മാലിദ്വീപ് പ്രസിഡന്റ് പങ്കെടുത്ത പരിപാടിയില്‍ വ്യോമസേന നടത്തിയ പരേഡില്‍ പങ്കെടുക്കാന്‍ കിട്ടിയ അവസരമാണ് വഴിത്തിരിവായത്. 

റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ഒരു മാസം മുമ്പ് അറിയിപ്പ് എത്തി. ബംഗാളില്‍ നിന്നു ദല്‍ഹിയിലേയ്‌ക്ക് പറന്നു. കടുകട്ടിയായിരുന്നു പരേഡ് പരിശീലനം. അതിനിടെ, ഗ്രൂപ്പില്‍ നിന്ന് 25 അംഗ ടീമിനെ, പരേഡ് നയിക്കാനുള്ള പരിശീലനത്തിന് നിയോഗിച്ചപ്പോള്‍ രാഖിയും അതില്‍ ഉള്‍പ്പെട്ടു. കൃത്യതയും നിശ്ചയദാര്‍ഢ്യത്തോടെയുള്ള പദചലനങ്ങളും സസൂക്ഷ്മം വീക്ഷിച്ച മേലധികാരികള്‍ വ്യോമസേനയുടെ 250ഓളം വരുന്ന ഗ്രൂപ്പിനെ നയിക്കാനുള്ള നാലു പേരില്‍ ഒരാളായി രാഖിയെ നിയോഗിച്ചു. മലയാളക്കരയില്‍ നിന്ന് ഇത്തവണ ഈ അവസരം ലഭിച്ച ഏക പെണ്‍കുട്ടിയാണ് രാഖി. പരേഡ് കഴിഞ്ഞാല്‍ തിരികെ ബംഗാളിലേയ്‌ക്ക്. 

ദല്‍ഹിയില്‍ പരേഡ് ആരംഭിക്കും മുന്‍പു തന്നെ ടിവിയുടെ മുന്നില്‍ താന്‍ സ്ഥാനം പിടിക്കുമെന്ന് മാതാവ് വിജയകുമാരി പറഞ്ഞു. സഹോദരി രശ്മിയും കരസേനയില്‍ ക്യാപ്റ്റനായ ഭര്‍ത്താവ് ഷെറിന്‍ രാജും ഈ അഭിമാന നിമിഷത്തിനായി കാത്തിരിക്കുകയാണ്. വിശ്രമജീവിതത്തിലും നാട്ടില്‍ പ്രവര്‍ത്തന നിരതയായ വിജയകുമാരി സാമൂഹ്യ-സാമുദായിക രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ്. പൂര്‍വ്വ സൈനിക് മാതൃ മണ്ഡലിയുടെ സംസ്ഥാന രക്ഷാധികാരിയുമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.