നിലമ്പൂര്‍: അതുല്യ ഗായിക എസ് ജാനകിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് എസ്എഫ്ഐ നിലമ്പൂര്‍ ഏരിയ സമ്മേളനം. സജീവ സംഗീത ജീവിതം അവസാനിപ്പിച്ചുവെന്ന പ്രഖ്യാപനത്തിന് ശേഷം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജാനകി അന്തരിച്ചെന്ന തരത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ പല തവണ വ്യാജവാര്‍ത്തകള്‍ പരന്നിരുന്നു. ഇതിന് പിന്നാലെയാണ് എസ്എഫ്ഐ നേതൃത്വവും ഗായികക്ക് അന്ത്യഞ്ജലി അര്‍പ്പിച്ച് രംഗത്തെത്തിയത്.
സമ്മേളനത്തില്‍ കലാ സാംസ്കാരിക നായകര്‍, പൊതുപ്രവര്‍ത്തകര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച അനുശോചന പ്രമേയത്തിലാണ് എസ് ജാനകിയുടെ പേരും ചേര്‍ത്തത്. പ്രമേയം വേദിയില്‍ അവതരിപ്പിച്ച സമയത്തും വേദിയിലിരുന്ന നേതാക്കളുള്‍പ്പെടെ ആരും ഈ അബദ്ധം തിരിച്ചറിയുകയോ തിരുത്തുകയോ ചെയ്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: