മുംബൈ: സാരസ്വത സമൂഹം സംഘടിത ശക്തിയായി മാറണമെന്ന് സാരസ്വത മഠാധിപതികള്‍ പറഞ്ഞു. സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കണം. മുംബൈയില്‍ അഖിലേന്ത്യ സാരസ്വത സമ്മേളന അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ആചാര്യന്മാര്‍.
കൈവല്യ മഠാധിപതി ശിവാനന്ദസരസ്വതി, ചിത്രാപൂര്‍ മഠാധിപതി സദ്‌ജ്യോത് ശങ്കരാനന്ദാശ്രമം സ്വാമി, കാശിമഠാധിപതി സംയമീന്ദ്രതീര്‍ഥ സ്വാമി തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തില്‍ ഡോ. അജിത് ഗുന്‍ജീക്കര്‍ അധ്യഷനായി. സാരസ്വത സമ്മേളനത്തില്‍ 14 സംസ്ഥാനങ്ങളില്‍നിന്നായി 2400 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
















