Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുപ്രീംകോടതിയില്‍ പൊളിഞ്ഞത് മുഖ്യമന്ത്രിയുടെ ഗൂഢാലോചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2019, 04:25 am IST
inKerala

ന്യൂദല്‍ഹി: ശബരിമലയില്‍ ആചാരലംഘനം തുടര്‍ക്കഥയെന്ന് വരുത്തിത്തീര്‍ക്കാന്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നുണപറഞ്ഞതും സുരക്ഷയാവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും ഹര്‍ജി നല്‍കിയതും മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം. 

മണിക്കൂറുകള്‍ക്കുള്ളില്‍ നുണ പൊളിഞ്ഞതോടെ പോലീസിനെയും അഭിഭാഷകരെയും പഴിചാരി മുഖംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും ശ്രമം. 51 യുവതികളുടെ വ്യാജ പട്ടിക തയാറാക്കിയത് സാങ്കേതിക പിഴവ് മാത്രമെന്ന് വരുത്തിത്തീര്‍ക്കാന്‍ പോലീസും നീക്കം തുടങ്ങി. പട്ടികയെക്കുറിച്ച് അറിയില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതികരണം. 

ശബരിമല സന്ദര്‍ശനത്തിന് ശേഷം ബിന്ദുവിനും കനകദുര്‍ഗയ്‌ക്കും പോലീസ് സുരക്ഷയുണ്ട്. കൂടുതല്‍ സുരക്ഷ സംസ്ഥാന സര്‍ക്കാരിന് നല്‍കാമെന്നിരിക്കെ ജീവന് ഭീഷണിയുണ്ടെന്നാരോപിച്ച് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം. ശബരിമല വിഷയത്തില്‍ നേരത്തെ നിരവധി ഹര്‍ജികള്‍ സര്‍ക്കാരും സിപിഎം അഭിഭാഷകരും സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്. ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിക്കെതിരായ ഹര്‍ജിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളക്കെതിരായ കോടതിയലക്ഷ്യവും ഇതിലുള്‍പ്പെടുന്നു. എന്നാല്‍, അടിയന്തര പ്രാധാന്യമില്ലാത്തതിനാല്‍ ഇതൊന്നും ഇതുവരെ പരിഗണിച്ചിട്ടില്ല. ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി ഉടന്‍ കോടതി കേള്‍ക്കുമെന്നതിനാല്‍ ‘ആചാരലംഘനം നടത്തിയ’ യുവതികളെ മുഖ്യന്ത്രി നിയോഗിക്കുകയായിരുന്നു.  

തന്ത്രിക്കെതിരെ പരാമര്‍ശം സൃഷ്ടിക്കുക, യുവതികള്‍ കയറുന്നത് സ്വാഭാവികമെന്ന് വരുത്തിത്തീര്‍ക്കുക എന്നിവയാണ് പിണറായി ലക്ഷ്യമിട്ടത്. അതുകൊണ്ടാണ് സുരക്ഷ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് യുവതികള്‍ ആവശ്യപ്പെട്ടത്. 

സുപ്രീംകോടതിയിലെ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പിണറായി വ്യക്തിപരമായി നിയോഗിച്ചിട്ടുള്ള മുന്‍ സ്റ്റാന്‍ഡിങ് കോണ്‍സലായ അഭിഭാഷകനാണ് ഇരുവര്‍ക്കും സഹായങ്ങള്‍ ഒരുക്കിയത്. മുസ്ലിം-മാവോയിസ്റ്റ് ഭീകരര്‍ക്ക് വേണ്ടി കോടതിയില്‍ ഇടപെടുന്ന ഇന്ദിരാ ജയ്‌സിങ് ഹാജരായതും സിപിഎം നിര്‍ദേശത്തെ തുടര്‍ന്നാണ്. 

മുതിര്‍ന്ന അഭിഭാഷകരായ വിജയ് ഹന്‍സാരിയ, ജയ്ദീപ് ഗുപ്ത എന്നിവരെ സര്‍ക്കാരും രംഗത്തിറക്കി.  

ഭക്തരുടെ മനോവീര്യം തകര്‍ക്കാന്‍

ആചാരലംഘനം നിരന്തരം നടന്നെന്ന് വരുത്തിത്തീര്‍ത്ത് ഭക്തരുടെ മനോവീര്യം തകര്‍ക്കാനും പ്രതിരോധം ദുര്‍ബ്ബലപ്പെടുത്താനുമാണ് കോടതി ചോദിക്കാതെ തന്നെ വ്യാജ പട്ടിക കൈമാറാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിന്റെ ഭാഗമായാണ് ആയിരക്കണക്കിന് യുവതികള്‍ ശബരിമലയില്‍ കയറിയെന്ന് എം.എം. മണിയും നൂറുകണക്കിന് യുവതികള്‍ ദര്‍ശനം നടത്തിയെന്ന് കടകംപള്ളി സുരേന്ദ്രനും പറഞ്ഞത്. 

ഹര്‍ജി കോടതി പരിഗണിക്കുന്ന ദിവസം യുവതികളെ കയറ്റാമെന്ന് മുഖ്യമന്ത്രി ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന കൂട്ടായ്‌മയ്‌ക്ക് ഉറപ്പുനല്‍കിയിരുന്നു. 51 പേര്‍ ആചാരലംഘനം നടത്തിയെന്ന് പുറത്തുവരുന്നതോടെ ഭക്തര്‍ നിരാശരാകുമെന്നും പ്രതിഷേധം പോലീസിന് നിഷ്പ്രയാസം മറികടക്കാന്‍ സാധിക്കുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, പട്ടിക വ്യാജമാണെന്ന് തെളിഞ്ഞതോടെ നീക്കം പാളി. സര്‍ക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഭക്തര്‍ തീരുമാനിച്ചിട്ടുണ്ട്. 

അതിനിടെ, പട്ടിക തിരുത്തി പുതിയ പട്ടിക തയാറാക്കുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. ശബരിമലയില്‍ പോകാന്‍ വെര്‍ച്വല്‍ ക്യൂവിലേക്ക് ബുക്ക് ചെയ്തവരുടെ പട്ടികയില്‍ നിന്ന് ഫോണ്‍ നമ്പറും മറ്റും ഒഴിവാക്കി പുതിയ പട്ടിക തട്ടിക്കൂട്ടാനാണ് സര്‍ക്കാര്‍ നീക്കം. കോടതി ആവശ്യപ്പെട്ടാല്‍ നല്‍കുമെന്നാണ് ഇപ്പോള്‍ പറയുന്നത്.

സ്വന്തം ലേഖകന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പുതിയ വാര്‍ത്തകള്‍

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.