തിരുവനന്തപുരം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പട്ട് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് 48-ാം ദിവസത്തിലേക്ക്. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. ക്യഷ്ണദാസിന്റെ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടക്കും.
കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ് പി.കെ. കൃഷ്ണദാസിനെ ഷാള്‍ അണിയിച്ച് നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള, ഒ. രാജഗോപാല്‍ എംഎല്‍എ,
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാക്യഷ്ണന്‍, ശോഭ സുരേന്ദ്രന്‍, സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍, സംസ്ഥാന സമിതി അംഗം പി. അശോക് കുമാര്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ കണ്ണാട്ട്, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ കുരുവിള മാത്യൂസ് തുടങ്ങി വിവിധ എന്‍ഡിഎ നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
















