ന്യൂദല്‍ഹി : വൈഎംസിഎ ദേശീയ ജനറല്‍ സെക്രട്ടറി സിഎച്ച്ആര്‍പി മണികുമാറിനെ അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തിയ നടപടി ദല്‍ഹി ഹൈക്കോടതി ശരിവെച്ചു. വ്യാജരേഖ ചമയ്‌ക്കല്‍, അഴിമതി, അടിസ്ഥാനത്തിലാണ് മണികുമാറിനെ ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുന്നത്.
ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി. കോശിയാണ് പദവിയില്‍ നിന്ന് നീക്കിയത്. ഇതിനെതിരെ ഹൈക്കോടതിയെ മണികുമാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പ്രതിഭാ സിങ് നടപടി ശരിവെയ്‌ക്കുകയായിരുന്നു. വൈഎംസിഎ ദേശീയ നിര്‍വാഹക സമിതി റിപ്പോര്‍ട്ട് തിരുത്തിയത് ഉള്‍പ്പടെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് മണികുമാറിനെതിരെയുള്ള ഈ നടപടി.
ഇതിനെ തുടര്‍ന്ന് 23, 24 തിയതികളില്‍ കോടതി നിയമിച്ച കമ്മീഷണറുടെ സാന്നിധ്യത്തില്‍ ഓഫീസ് ചുമതല കൈമാറണമെന്ന് ഇയാള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം പുതിയതായി ചുമതലയേറ്റ പഭാരവാഹികള്‍ക്ക് ഫെബ്രുവരി ഒന്നിന് ദേശീയ ബോര്‍ഡംഗം കൂടി തുടര്‍ നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി അറിയിച്ചു.
















