Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൃഷ്ടി നടത്തുന്ന ദേവനാല്‍ തന്നെ സംഹാരവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2019, 04:50 am IST
inSamskriti

എല്ലാത്തിനും ആധാരമായ ബ്രഹ്മം അവയില്‍ നിന്നൊക്കെ വേറിട്ടതെന്ന് വിവരിക്കുന്നു.

ദ്വേ അക്ഷരേ ബ്രഹ്മപരേ ത്വനന്തേ

വിദ്യാവിദ്യേ നിഹിതേ യത്ര ഗൂഢേ

ക്ഷരം ത്വവിദ്യാ ഹ്യമൃതം തു വിദ്യാ

വിദ്യാവിദ്യേ ഈശതേ യസ്തു സോളന്യഃ

നാശമില്ലാത്തതും അനന്തവുമായ പരബ്രഹ്മത്തില്‍ വിദ്യയും അവിദ്യയും ഗൂഢമായി വെച്ചിരിക്കുന്നു. അവിദ്യ, നശ്വരവും വിദ്യ അമൃതവുമാണ്. വിദ്യാ അവിദ്യകളെ ഭരിക്കാന്‍ കഴിയുന്ന പരമാത്മാവ് ഇവയില്‍ നിന്ന് അന്യനാകുന്നു.

 എല്ലാവരേയും വ്യാമോഹിപ്പിച്ച് സംസാരത്തിലിട്ട് കറക്കുന്ന അവിദ്യ, ജ്ഞാനമുണ്ടാകുമ്പോള്‍ നശിക്കുന്നു. അതിനാലാണ്  നാശമുള്ളത് എന്ന അര്‍ഥത്തില്‍ ക്ഷരം എന്ന് പറഞ്ഞത്. വിദ്യ പലപ്പോഴും അജ്ഞാനത്താല്‍ മറയ്‌ക്കപ്പെടാറുണ്ട്. മറ നീങ്ങിയാല്‍ അത് വീണ്ടും പ്രകാശിക്കും. അതിന് നാശമില്ലാത്തതിനാല്‍ അമൃതം എന്ന് വിശേഷിപ്പിച്ചു. ഇവ രണ്ടും ആത്മാവിനെ ബാധിക്കുന്നതല്ല. ആത്മാവ് ഇവയ്‌ക്ക് സാക്ഷിയായി നില്‍ക്കുന്നു. വിദ്യയും അവിദ്യയും ആത്മാവില്‍ തന്നെ നിലനില്‍ക്കുന്നതിനാല്‍ ആത്മാവിനെ ഭരണകര്‍ത്താവായി പറയുന്നു. ആത്മാവ് ഇവ രണ്ടില്‍ നിന്നും അതീതമായി വേറിട്ട് നില്‍ക്കുന്നു.

യോ യോനിം യോനിമധി തിഷ്ഠത്യേകോ

വിശ്വാനി രൂപാണി യോനീശ്ച സര്‍വാഃ

ഋഷിം പ്രസൂതം കപിലം യസ്തമഗ്രേ

ജ്ഞാനൈര്‍ബിഭര്‍ത്തി ജായമാനം ച പശ്യേത്

എല്ലാ സ്ഥാനങ്ങളിലും ഏകനായി അധിഷ്ഠാനം ചെയ്യുന്നതും വിശ്വത്തിലെ സകലരൂപങ്ങളേയും സ്ഥാനങ്ങളെയും അധിഷ്ഠാനമാക്കിയിരിക്കുന്നതുമാണ് അത്. ഏറ്റവും ആദ്യം ജനിച്ചവനും സ്വര്‍ണ നിറത്തോടു കൂടിയവനും ഋഷിയുമായ ഹിരണ്യഗര്‍ഭനെ, ജ്ഞാനത്താല്‍  ഭരിക്കുന്നവനും ജനിക്കുന്നവനുമായി കാണപ്പെടുന്ന പരമാത്മാവ് എല്ലാത്തിനും അതീതനായി അന്യനായിരിക്കുന്നു. പ്രകൃതിയുടെ എല്ലാരൂപങ്ങളിലും സ്ഥാനങ്ങളിലും അധിഷ്ഠാനമായിരിക്കുന്നത് ബ്രഹ്മമാണ്. ഏകനായ അതു മാത്രമാണ് എല്ലാത്തിനുമാധാരം.

സൃഷ്ടിയില്‍ ആദ്യമുണ്ടായത് ഹിരണ്യഗര്‍ഭനാണ്. ആ ജനനവും നിലനില്‍പ്പും ശ്രേഷ്ഠതയുമൊക്കെ പരമാത്മാവിനെ ആധാരമാക്കിയാണ്.

ഏകൈകം ജാലം ബഹുധാ വികുര്‍വന്‍

അസ്മിന്‍ ക്ഷേത്രേ സംഹരത്യേഷ ദേവഃ

ഭൂയഃ സൃഷ്ട്വാ പതയസ്തഥേ ശഃ

സര്‍വാധിപത്യം കുരുതേ മഹാത്മാ

ഈ ദേവന്‍ ഓരോന്നിലും പലവിധത്തില്‍, ഓരോ  ക്ഷേത്രങ്ങളിലിരുന്ന് പിന്നീട് സംഹരിക്കുന്നു. അടുത്ത കല്‍പത്തിന്റെ തുടക്കത്തില്‍ തന്നെ പ്രജാപതിമാരെ സൃഷ്ടിച്ച് അവരുടെ സ്വര്‍വാധിപത്യത്തെ നടപ്പാക്കുന്നു.

തന്റെ ശക്തിയെ പലതാക്കിയാണ് എല്ലാമായിത്തീരുന്നത്. മായാശക്തിയാലാണ് വൈവിധ്യമായ സൃഷ്ടി. ഓരോന്നിന്റെയും കര്‍മവാസനയ്‌ക്കനുസരിച്ചാണ് സൃഷ്ടി ചെയ്യുന്നത്. അതിനുശേഷം അവയെ എല്ലാം സംഹരിക്കുകയും ചെയ്യുന്നു.

പ്രജാപതിമാരുടെ സൃഷ്ടിയുള്‍പ്പടെ എല്ലാം വീണ്ടും വീണ്ടും സംഭവിക്കുന്നു. ഇങ്ങനെ എല്ലാത്തിന്റേയും അധിപതിയായിരിക്കുന്നു. വയലില്‍ വീണ വിത്തുകള്‍ വെള്ളം കിട്ടുമ്പോള്‍ മുളച്ചു വരുന്നത് പോലെയാണ് സൃഷ്ടി എന്ന് ക്ഷേത്രേ എന്നത് സൂചിപ്പിക്കുന്നു. മൂല പ്രകൃതിയെ അഥവാ മായയെയാണ് ക്ഷേത്രം എന്ന് പറഞ്ഞിരിക്കുന്നത്. ബ്രഹ്മത്തെ ആശ്രയിച്ചിരിക്കുന്ന ബ്രഹ്മത്തിന്റെ തന്നെ ഈ ശക്തിയാണ് എല്ലാ സൃഷ്ടിക്കും ആധാരം. ഈ മായയ്‌ക്കു കൂടി ആധാരമായിരിക്കുന്നതാണ് പരമാത്മാവ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.