Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

വിശ്വാസം മാസ് എന്റര്‍ടെയ്‌നര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2019, 05:40 pm IST
inEntertainment

അജിത്ത്- ശിവ കൂട്ടുകെട്ടിന്റെ നാലാമത് ചിത്രവും ഒരു മാസ് എന്റര്‍ടെയ്‌നര്‍ തന്നെ. ഗ്രാമീണ പശ്ചാത്തലത്തില്‍ തുടങ്ങുന്ന ‘വിശ്വാസം’ ഇവരുടെ മുന്‍ ചിത്രങ്ങളിലേതുപോലെ നഗരത്തില്‍ അവസാനിക്കുന്നു. തേനി ഗ്രാമത്തിലെ കീരിടം വയ്‌ക്കാത്ത രാജാവാണ് തുങ്കാദുരൈ. റൗഡിത്തരങ്ങളാണ് കയ്യിലെങ്കിലും എല്ലാം നല്ലതിന് വേണ്ടിമാത്രം. 

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിന്നുപോയ ഉത്സവം പുനരാരംഭിക്കാനുള്ള സന്ധിസംഭാഷണത്തില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. കളക്ടര്‍ മുന്‍പാകെ നടക്കുന്ന ചര്‍ച്ചയില്‍ എതിര്‍ചേരിക്കാര്‍ ഉത്സവം അനുവദിക്കില്ലെന്ന് വാദിക്കുന്നുണ്ടെങ്കിലും തുങ്കാദുരൈയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ അവര്‍ വഴങ്ങുന്നു. ഉത്സവക്കൊടിയേറ്റിന് കാല്‍നാട്ടിനുള്ള അവകാശം ഗൃഹസ്ഥര്‍ക്കു മാത്രം. അതിനായി പൂജാരി വിളിക്കുമ്പോള്‍ ചിത്രം പത്തു വര്‍ഷം പുറകോട്ട്. 

ഡോക്ടര്‍ നിരഞ്ജന തേനിയിലെ ഒരു ഗ്രാമത്തിലേക്ക് മെഡിക്കല്‍ ക്യാമ്പ് നടത്താനെത്തുന്നു. അവര്‍ നാട്ടിലെത്തുമ്പോള്‍ത്തന്നെ ഗ്രാമം ബഹുമാനിക്കുകയും പേടിക്കുകയും ചെയ്യുന്ന തുങ്കാദുരൈയുമായി സംഘര്‍ഷത്തിലേക്ക്. നിരഞ്ജനയുടെ സൗന്ദര്യത്തിനും ധൈര്യത്തിനും മുന്നില്‍ തുങ്കാദുരൈ തോറ്റു കൊടുക്കുന്നു. പിന്നീട് സഹായിയാകുന്നു, അത് പ്രണയത്തിലേക്ക്. പിന്നീട് വിവാഹവും ഒരു പെണ്‍കുട്ടിയുടെ പിറവിയും. റൗഡിത്തരങ്ങള്‍ നിര്‍ത്താനായി നിരഞ്ജനയുടെ നിര്‍ബന്ധം. തുങ്കാദുരൈയുടെ റൗഡിത്തരങ്ങള്‍ കുട്ടിയുടെ ജീവനുവരെ ഭീഷണിയാകുമ്പോള്‍ നിരഞ്ജന മുംബൈയിലേക്ക് മടങ്ങുന്നു. 

പത്ത് വര്‍ഷങ്ങള്‍ക്കുശേഷം നിരഞ്ജനയെ തിരിച്ചുവിളിക്കാനായി മുബൈയിലെത്തുന്ന തുങ്കാദുരൈയ്‌ക്ക് തന്റെ മകളുടെ ജീവന്‍ രക്ഷിക്കേണ്ട ചുമതല ഏറ്റെടുക്കേണ്ടിവരുന്നു. അച്ഛനെന്ന സത്യം മറച്ചുവച്ച് ജോലിക്കാരനായി മകള്‍ക്കൊപ്പം തുങ്കാദുരൈ ചേരുന്നു. മുംബൈ നഗരത്തിലെ വ്യവസായിയായ വ്യക്തിയുടെ ഗുണ്ടകളാണ് മകളുടെ ജീവനുവേണ്ടി അലയുന്നതെന്ന് തുങ്കാദുരൈ കണ്ടെത്തുന്നു. എല്ലാത്തിലും ഒന്നാമനാകുന്ന വ്യവസായി അത് തന്റെ മകളും പിന്തുടരണമെന്ന് ശഠിക്കുന്നു. ഓട്ടത്തില്‍ ജയിക്കാന്‍ വ്യവസായിയുടെ മകള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നു. അത് രണ്ടാംസ്ഥാനക്കാരിയായ തുങ്കാദുരൈയുടെ മകള്‍ കണ്ടെത്തുന്നു. പരാജയഭീതിയില്‍ വ്യവസായിയുടെ മകള്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ച് അബോധാവസ്ഥയിലാണ്. അതിനുള്ള പ്രതികാരമാണ് തുങ്കാദുരൈയുടെ മകളുടെ ജീവനെടുക്കാനുള്ള ശ്രമവും.

ഗ്രാമീണാന്തരീക്ഷത്തിലെ പ്രണയവും പരിഭവങ്ങളും വളരെ മനോഹരമായി സംവിധായകന്‍ പ്രേക്ഷകരിലെത്തിക്കുന്നുണ്ട്. മാസ് എന്റര്‍ടെയ്‌നര്‍ എന്നതിനപ്പുറം ജീവിത സത്യങ്ങളും ചിത്രം പറയുന്നു. തല എന്ന് വിളിക്കുന്ന അജിത്തിന്റെ ആരാധകരെ നൂറ് ശതമാനം തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ തിരക്കഥ. 18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ആത്മഹത്യ കൊലപാതകമാണെന്ന് തല പറയുമ്പോള്‍ അത് പ്രേക്ഷകര്‍ക്ക് വലിയൊരു സന്ദേശമാണ്. 

കുട്ടികളുടെ സ്വപ്‌നങ്ങള്‍ അവര്‍ക്ക് നല്‍കുക, അതില്‍ മുതിര്‍ന്നവരുടെ ആഗ്രഹങ്ങള്‍ കലര്‍ത്താതിരിക്കുക; ഇതാണ് ‘വിശ്വാസ’ത്തിന്റെ സന്ദേശം. പ്രേക്ഷകരുടെ വിശ്വാസവും കാക്കുന്നുണ്ട് ഈ തല ചിത്രം. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

India

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

Kerala

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

പുതിയ വാര്‍ത്തകള്‍

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.