Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൈവിധ്യങ്ങളുടെ ആധാരം ഒന്നുതന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2019, 01:05 am IST
in Samskriti

മൂന്നാമധ്യായം

യ ഏകോ ജാലവാനീശത ഈശനീഭിഃ

സര്‍വാംല്ലോകാനീശത ഈശനീഭിഃ

യ ഏവൈക ഉദ്ഭവേ സംഭവേ ച

യ ഏതദ് വിദുരമൃതാസ് തേ ഭവന്തി

ഏകനും മായാവിയുമായ ആരാണോ മായാ ശക്തികളാല്‍ എല്ലാ ലോകങ്ങളേയും ശാസിക്കുന്നത്, ആരാണോ ഏകനായി തന്നെ ഉദ്ഭവത്തിലും  സംഭവത്തിലും പാലിക്കുന്നത്, ആ ബ്രഹ്മസ്വരൂപിയായ ദേവനെ അറിയുന്നവര്‍ അമൃതത്വത്തില്‍ എത്തിച്ചേരുന്നു.

 ബ്രഹ്മം തന്റെ ശക്തിയായ മായ കൊണ്ടാണ് ലോകത്തെ സൃഷ്ടിക്കുകയും രക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്നത്. മായയ്‌ക്ക് ലോകത്തെ ഭ്രമിപ്പിക്കാനാകുമെങ്കിലും തന്റെ അധീശനായ ബ്രഹ്മത്തെ ഒന്നും ചെയ്യാനാകില്ല. മായയുടെ അധിപനായതിനാലാണ് മായാവി എന്ന അര്‍ഥത്തില്‍ ജാലവാന്‍ എന്ന് വിശേഷിപ്പിച്ചത്. മായാവിയായ ബ്രഹ്മത്തെ അറിയുന്നയാള്‍ മായാബന്ധനങ്ങളില്‍ നിന്ന് മുക്തനായി ജനന മരണങ്ങള്‍ക്കപ്പുറമുള്ള അമൃതത്വത്തിലെത്തുന്നു.

ഏകോ ഹി രുദ്രോ ന ദ്വിതീയ തസ്ഥൂര്യ

ഇമാംല്ലോകാനീശത ഈശനീഭിഃ

പ്രത്യങ്ജനാം സ്തിഷ്ഠതി സംചുകോചാന്തകാലേ

സംസൃജ്യ വിശ്വാ ഭുവനാനി ഗോപാഃ

തന്റെ മായാശക്തിയാല്‍ ഈ ലോകങ്ങളെയെല്ലാം ഭരിക്കുന്ന രുദ്രനായ ആ ബ്രഹ്മം ഒന്ന് മാത്രമേ ഉള്ളൂ. അത് രണ്ടാമതൊന്നിനെ ആശ്രയിക്കുന്നില്ല. അത് എല്ലാ ജനങ്ങളുടേയും ഉള്ളില്‍ പ്രത്യഗാത്മാവായി ഇരിക്കുന്നു. എല്ലാ ലോകങ്ങളേയും സൃഷ്ടിച്ച്, രക്ഷിച്ച് അവസാനം തന്നിലേക്ക് തന്നെ ലയിപ്പിക്കുകയും ചെയ്യുന്നു.

 ബ്രഹ്മത്തിനെ തന്നെയാണ് രുദ്രന്‍ എന്ന് വിശേഷിപ്പിച്ചത്. ദേവന്‍മാരുള്‍പ്പടെയുള്ളവരുടെ ക്ലേശങ്ങളേയും പാപങ്ങളേയും ഇല്ലാതാക്കി ജ്ഞാനവും ആനന്ദവും നല്‍കുന്നവനെന്ന അര്‍ഥത്തിലാണ് രുദ്രന്‍ എന്ന് പറഞ്ഞത്. നിയമങ്ങളെ അതിക്രമിക്കുന്നവരെ ശിക്ഷിക്കുന്നവനെന്നും അര്‍ഥമുണ്ട്. കരയിപ്പിക്കുന്നവനാണ് രുദ്രന്‍. പിറവിയെടുക്കുന്ന ഓരോ ജീവനും

കരച്ചിലോടെ ദുഃഖപൂര്‍ണമായ ജീവിതം ആരംഭിക്കുന്നതും സംഹാരകാലത്ത് കരയിപ്പിക്കുന്നതുമൊക്കെ രുദ്രന്‍ എന്ന വിശേഷണത്തിന് കാരണമാകാം.

മായാശക്തിയാല്‍ താന്‍ തന്നെ പലതായിത്തീര്‍ന്ന് തന്നില്‍ തന്നെ അവയെ നിലനിര്‍ത്തി തന്നിലേക്ക് തന്നെ ചേര്‍ക്കുന്നു.

വിശ്വതശ്ചക്ഷുരുത വിശ്വതോ മുഖോ 

വിശ്വതോബാഹുരുത വിശ്വതസ്പാത്

സംബാഹുഭ്യാം ധമതി സംപതത്രൈര്‍-

ദ്യാവാഭൂമീ ജനയന്‍ ദേവ ഏകഃ

സ്വര്‍ഗവും ഭൂമിയും സൃഷ്ടിക്കുന്ന ദേവന്‍ ഏകനാണെങ്കിലും എല്ലായിടത്തും കണ്ണും മുഖവും കൈയും കാലുമുള്ളവനാണ്. ആ ദേവന്‍ കൈകളെ കൊണ്ടും ചിറകുകളെ കൊണ്ടും ജീവികളെ പ്രചോദിപ്പിക്കുന്നു.

വിരാട് രൂപിയായ ഈശ്വരന്റെ രൂപമാണ് മന്ത്രത്തിന്റെ ആദ്യ ഭാഗത്ത് വിവരിച്ചത്. ഈ ലോകത്തിലെ സകല ജീവജാലങ്ങളുടേയും കൈകളും കാലുകളും കണ്ണുകളും മുഖങ്ങളും എല്ലാം ഈശ്വരന്റെ തന്നെയാണ്.

കൈകള്‍ എന്നതിന് ധര്‍മാധര്‍മങ്ങള്‍, ജ്ഞാന കര്‍മങ്ങള്‍ എന്നൊക്കെ അര്‍ഥം പറയാം. ചിറകുകള്‍  എന്ന തരത്തില്‍ പറഞ്ഞിരിക്കുന്നത് വാസനകളെയാണ്. ധര്‍മം – അധര്‍മം, ജ്ഞാനം – കര്‍മം എന്നീ കൈകളാല്‍ വാസനയ്‌ക്കനുസരിച്ച് പ്രവര്‍ത്തിച്ചാണ് ജീവിതം നയിക്കുന്നത്. മുന്‍ജന്മങ്ങളിലെ വാസനകള്‍ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെ തീരുമാനിക്കുന്നു. എല്ലാം സൃഷ്ടിച്ച്  എല്ലാം പ്രവര്‍ത്തിപ്പിക്കുന്ന പ്രകാശസ്വരൂപന്‍ ഏകനായി തന്നെയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.