Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഏറ്റെടുക്കേണ്ടത് ഉത്തരവാദിത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2018, 04:24 am IST
inVicharam

”ഇതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു”-വെന്ന് ഈയിടെ ഒരുവാര്‍ത്തയില്‍ കണ്ടു.

ഉത്തരവാദിത്തം-തെറ്റ്

ഉത്തരവാദിത്വം- ശരി

സംസ്‌കൃതശബ്ദങ്ങളോട് ‘ത്വം’ എന്ന പ്രത്യയമാണ് ചേര്‍ക്കുക.

ഉദ: മാതൃത്വം, പിതൃത്വം, കര്‍തൃത്വം, സ്ത്രീത്വം

മലയാളശബ്ദങ്ങളോട് ‘ത്തം’ പ്രത്യയം ചേര്‍ക്കുന്നു

ഉദാ: ആണത്തം, അടിമത്തം, തറവാടിത്തം, വിഡ്ഢിത്തം

‘അദ്ദേഹം വേദിയിലെത്തിയതോടെ സദസ്സ് പെട്ടെന്ന് നിശബ്ദമായി’

നിശബ്ദം-തെറ്റ്

നിശ്ശബ്ദം-ശരി

ഇരട്ടിപ്പിക്കേണ്ട അക്ഷരങ്ങള്‍ ഇരട്ടിപ്പിക്കാത്തതിനാല്‍ ‘നിശബ്ദം’ പോലുള്ള തെറ്റുകള്‍ മാധ്യമങ്ങളില്‍ സാധാരണമായിട്ടുണ്ട്.

നിസാരം, നിസംശയം, നിശേഷം, സ്‌നേഹപുരസരം (എല്ലാം തെറ്റ്)

നിസ്സാരം, നിസ്സംശയം, നിശ്ശേഷം, സ്‌നേഹപുരസ്സരം (എല്ലാം ശരി).

‘രാഷ്‌ട്രീയസംഘട്ടനങ്ങളില്‍ ഒട്ടേറെപേര്‍ മരിച്ചു. പരിക്കേറ്റ ജീവശ്ശവങ്ങളായി കഴിയുന്നു.

ജീവശ്ശവങ്ങള്‍-തെറ്റ്

ജീവച്ഛവങ്ങള്‍-ശരി

”കുട്ടികളില്‍ സ്വഭാവരൂപവത്കരണത്തിനുള്ള അസ്ഥിരവാരമൊരുക്കുന്നത് സ്‌കൂളുകളിലാണ്.”

അസ്ഥിവാരം-തെറ്റ്

അസ്തിവാരം-ശരി

അസ്ഥിവാരത്തിന് അടിസ്ഥാനം, അടിത്തറ എന്നൊക്കെ അര്‍ഥം

‘മണ്‍പാത്രവ്യവസായം ആധുനീകരിക്കാന്‍ പദ്ധതി’

ആധുനീകരിക്കാല്‍-തെറ്റ്

‘ആധുനികമാക്കാന്‍’ എന്നര്‍ഥം കിട്ടണമെങ്കില്‍ ‘ആധുനികീകരിക്കാന്‍’ എന്ന് വേണം

‘ആധുനികവത്കരിക്കാന്‍’ എന്ന തെറ്റായ പ്രയോഗവും വ്യാപകമായിട്ടുണ്ട്. 

‘അധ്യാപകരില്‍ പലരും അപകര്‍ഷതാബോധമുള്ളവര്‍’

അപകര്‍ഷതാബോധം-തെറ്റ്

അപകര്‍ഷബോധം- ശരി

ചാനലുകളില്‍ ചിലര്‍ സംപ്രേക്ഷണം തുടരുന്നു.

സംപ്രേക്ഷണം-തെറ്റ്

സംപ്രേഷണം-ശരി

പ്രക്ഷേപണം-ശരി

വാര്‍ത്തയില്‍നിന്ന്:

‘ ഹര്‍ത്താലുകളുടെ പരിധിയില്‍നിന്ന് സ്‌കൂളുകളെ ഒഴിവാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ നിലവാരം തകര്‍ച്ചയിലാകുമെന്ന് കേരള സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍’

എന്തിനാണ് ഈ വളച്ചുകെട്ടാല്‍? ആദ്യം പരിധി ഒഴിവാക്കാം.

”സ്‌കൂളുകളെ ഹര്‍ത്താലുകളില്‍നിന്ന് ഒഴിവാക്കിയില്ലെങ്കില്‍’ എന്നുമതി.

‘തകര്‍ച്ചയിലാകും’ എന്നതിനുപകരം ‘തകരും’ എന്നുമതി.

മുഖപ്രസംഗത്തില്‍നിന്ന്:

”ഹര്‍ത്താലില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് സാമ്പത്തികമായി അത് പ്രഖ്യാപിച്ചവര്‍ ഉത്തരവാദികളാണ്”

വാക്കിന്റെ സ്ഥാനം തെറ്റിയതുകൊണ്ടുണ്ടായ അഭംഗിയും അര്‍ത്ഥവ്യത്യാസവും നോക്കുക. 

സാമ്പത്തികമായാണോ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഈ വാക്യത്തില്‍നിന്ന് ‘സാമ്പത്തികമായി’ ഒഴിവാക്കാം. അപ്പോഴും ഉദ്ദേശിച്ച അര്‍ഥം കിട്ടും. ഭംഗിയും അതിനാണ്.

ഒഴിവാക്കരുതെന്ന് നിര്‍ബന്ധമാണെങ്കില്‍ ഹര്‍ത്താലില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് അത് പ്രഖ്യാപിച്ചവര്‍ സാമ്പത്തികമായി ഉത്തരവാദികളാണ്’ എന്നാക്കണം.

പിന്‍കുറിപ്പ്:

യോഗത്തില്‍ കേട്ടത്:

‘അടുത്തത് കൃതജ്ഞതാ പ്രകടനമാണ്. എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ കൃതജ്ഞത രേഖപ്പെടുത്താന്‍ സംഘാടക സമിതി സെക്രട്ടറിയെ സാധരം ക്ഷണിച്ചുകൊള്ളുന്നു.’

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

India

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍
Main Article

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

Article

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.