ചങ്ങനാശേരി: സിപിഎം നേതാക്കള്‍ക്കും പി.കെ. ശശിയെപ്പോലുള്ളവര്‍ക്കും ചുറ്റുമാണ് മതില്‍ നിര്‍മിക്കേണ്ടതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജി. രാമന്‍ നായര്‍. വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രതീകമായ ശബരിമലയില്‍ ആക്ടിവിസ്റ്റുകളെ കയറ്റിവിട്ട് ആചാരങ്ങള്‍ ഇല്ലാതാക്കാനും കലാപത്തിനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പെരുന്നയില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാമന്‍ നായര്‍. കര്‍മസമിതി താലൂക്ക് രക്ഷാധികാരി എന്‍.പി. കൃഷ്ണകുമാര്‍ അധ്യക്ഷനായി. പഞ്ചതീര്‍ത്ഥ പരാശക്തി ദേവസ്ഥാനം ചെയര്‍മാന്‍ ഡോ. ജയചന്ദ്രരാജ്, പ്രൊഫ. പി.കെ. രാജപ്പന്‍, ബി. രാധാകൃഷ്ണ മേനോന്‍ എന്നിവര്‍ പങ്കെടുത്തു.
















