കൊല്ലം: ശബരിമലയില്‍ നിലനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഭക്തര്‍ക്ക് അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാമെന്ന് മാതാ അമൃതാനന്ദമയീദേവി.
ക്ഷേത്രങ്ങള്‍ ചില ആചാര പദ്ധതികള്‍ പാലിച്ചുകൊണ്ടാണ് നിലകൊള്ളുന്നത്. അത് സംരക്ഷിക്കപ്പെടണം. മനഃശാന്തി തേടി എത്തുന്ന ഭക്തന് ക്ഷേത്രദര്‍ശനത്തില്‍ കൂടി അത് സാധ്യമാകണം.
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുള്ള ആചാരങ്ങളും, അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്ന മുന്‍ നിലപാടു തന്നെയാണ് തനിക്ക് ഇപ്പോഴുമുള്ളതെന്നും മാതാഅമൃതാനന്ദമയി ദേവി പറഞ്ഞു.
















