കോട്ടയം: ബെംഗളൂരുവില്‍ നടന്ന ഹൈന്ദവ സംഘടനാ നേതാക്കളുടെയും ആചാര്യന്മാരുടെയും യോഗത്തില്‍ ശബരിമല കര്‍മസമിതി ദേശീയ സമിതിക്ക് രൂപം നല്‍കി. കര്‍ണാടക ഹൈക്കോടതി റിട്ട. ജസ്റ്റിസ് എന്‍. കുമാറാണ് ദേശീയ അധ്യക്ഷന്‍. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി വിഷയാവതരണം നടത്തി.
ദേശീയ ഭാരവാഹികള്‍: മാതാ അമൃതാനന്ദമയി ദേവി, കാഞ്ചി ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി സ്വാമികള്‍, കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, പന്തളം കൊട്ടാരം രാജപ്രതിനിധി പി. ശശികുമാര്‍ വര്‍മ, ചിന്മയാമിഷനിലെ സ്വാമി മിത്രാനന്ദജി (രക്ഷാധികാരിമാര്‍), റിട്ട. ജസ്റ്റിസ് എന്‍. കുമാര്‍ (അധ്യക്ഷന്‍), കേരള മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍, മുന്‍ പിഎസ്‌സി ചെയര്‍മാനും സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, മദ്രാസ് ഹൈക്കോടതി റിട്ട. ജസ്റ്റിസ് എം. ജയചന്ദ്രന്‍, കോയമ്പത്തൂര്‍ ആര്യവൈദ്യശാല എംഡിയും അവിനാശലിംഗം യൂണിവേഴ്‌സിറ്റി ചാന്‍സലറുമായ ഡോ. കൃഷ്ണകുമാര്‍ വാരിയര്‍, അയ്യപ്പ സേവാസമാജം ദേശീയ അധ്യക്ഷന്‍ ടി.ബി. ശേഖര്‍ജി (ഉപാധ്യക്ഷന്മാര്‍).
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ എസ്.ജെ.ആര്‍. കുമാര്‍ (ജനറല്‍ സെക്രട്ടറി), കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍, കേരള വനിതാ കമ്മീഷന്‍ മുന്‍ അംഗം പ്രൊഫ. ഡോ. ജെ. പ്രമീളാദേവി, അയ്യപ്പ സേവാസമാജം ജോയിന്റ് സെക്രട്ടറി ദുരൈശങ്കര്‍ (സെക്രട്ടറിമാര്‍), എ.ആര്‍. മോഹനന്‍ (ഓര്‍ഗനൈസിങ് സെക്രട്ടറി), ഡോ. തങ്കമണി, ന്യൂറോ സര്‍ജന്‍ ഡോ. മാര്‍ത്താണ്ഡപിള്ള, അയ്യപ്പസേവാ സമാജം ജനറല്‍ സെക്രട്ടറി എന്‍. രാജന്‍, സംവിധായകന്‍ പ്രിയദര്‍ശന്‍, വിന്‍ ടിവി ഉടമ ദേവനാഥന്‍, കുമരന്‍ സേതുപതി രാജ, കമ്മഡോര്‍ രവീന്ദ്രനാഥ്, ലാഹിരി വേലു ബെംഗളൂരു, കന്നഡ മാഗസിന്‍ എഡിറ്റര്‍ സന്ധ്യ പൈ, കൃഷ്ണമൂര്‍ത്തി ഐപിഎസ് (കമ്മിറ്റി അംഗങ്ങള്‍).
















