കഴക്കൂട്ടം : പ്രളയ കാലത്ത് ദുരിതത്തിലായ ജനങ്ങളെ സഹായിക്കാനെത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ക്രിസ്മസ് സമ്മാനമായി വള്ളങ്ങള്‍ നല്കി കൊഴഞ്ചേരി സ്വദേശി. കേരളത്തെ ദുരിതക്കയത്തിലാക്കിയ പ്രളയത്തില്‍ മര്യനാടില്‍ നിന്ന് 23 വള്ളങ്ങളിലായി 132 പേരാണ് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്. ഇവര്‍ക്കുള്ള സമ്മാനമായാണ് വലിയതറയില്‍ ഡാനി ജേക്കബ് എന്നയാള്‍ വള്ളങ്ങള്‍ നല്‍കുന്നത്.
രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇറങ്ങിയ പല വള്ളങ്ങള്‍ക്കും കേടുപാടുികള് സംഭവിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ അതാണ് ഇത്തരത്തില്‍ വ്യത്യസ്ത സമ്മാനം നല്കാന് തീരുമാനിച്ചതെന്ന് ഡാനി ജേക്കബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: