തിരുവനന്തപുരം : അവകാശ ലംഘനത്തിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷം നിയമസഭയില്‍ നോട്ടീസ് നല്‍കി. കെ.സി. ജോസഫ് എംഎല്‍എയാണ് വനിതാ മതില്‍ വിഷയത്തില്‍ നോട്ടീസ് നല്‍കിയത്.
അതിനിടെ വനിത മതിലിന് സര്‍ക്കാരിന്റെ പണം ചെലവാക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് വനിതാ മതില്‍ നിര്‍മിക്കുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നും ഇത് അഴിമതിയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അതിനിടെ വനിതാ മതിലിന് ബജറ്റ് തുക ചെലവിടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. വനിത സംഘടനകള്‍ സ്വന്തം നിലയില്‍ പണം സമാഹരിക്കുമെന്നും അതിന് അവര്‍ പ്രാപ്തരാണെന്നും തോമസ് ഐസക് ട്വിറ്ററിലൂടെ അറിയിച്ചു.
















