കോട്ടയം: മഞ്ചേശ്വരം മുതല്‍ പാറശാല വരെ ഈ മാസം 26ന് സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതിയില്‍, 731 കിലോമീറ്ററാണ് ദീപം തെളിയുന്നത്. ഒരു മീറ്റര്‍ അകലത്തിലാണ് ദീപം തെളിക്കുന്നത്. താലത്തിലേന്തിയ ചിരാതില്‍ എള്ളുകിഴിയാണ് കത്തിക്കുന്നത്.
വൈകിട്ട് 4.30ന് വിശ്വാസികള്‍ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ എത്തിച്ചേരും. പ്രധാന കേന്ദ്രങ്ങളില്‍ നടക്കുന്ന വിശ്വാസ സംരക്ഷണ സമ്മേളനങ്ങളോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. സമ്മേളനങ്ങള്‍ അഞ്ചിന് ആരംഭിക്കും. ശരണം മുഴക്കിയാവും സമ്മേളനങ്ങള്‍ക്ക് തുടക്കം. കൊളത്തൂര്‍ അദ്വൈത ആശ്രമത്തിലെ സ്വാമി ചിദാനന്ദപുരിയുടെ അയ്യപ്പജ്യോതി സന്ദേശം സമ്മേളനത്തില്‍ കേള്‍പ്പിക്കും. 5.45ന് സമ്മേളനങ്ങള്‍ അവസാനിക്കും.
ആറുമണിക്കു തന്നെ ദീപം തെളിക്കും. 6.30ന് അവസാനിക്കും. കാസര്‍കോട് ജില്ലയിലെ ഹൊസങ്കിടി ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നാണ് ആദ്യദീപം തെളിക്കുന്നത്. ഓരോ കിലോമീറ്ററിലും സാഹിത്യ-സാംസ്കാരിക നായകന്മാര്, സമുദായാചാര്യന്മാര്, സന്ന്യാസി ശ്രേഷ്ഠന്മാര്, ജനപ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങള്‍ ദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: