Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആ ചോരയില്‍ കോണ്‍ഗ്രസ് പങ്ക് തെളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2018, 01:34 am IST
inEditorial

സിഖ് കൂട്ടക്കൊലയുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിനു ലഭിച്ച ആജീവനാന്ത തടവ് ശിക്ഷ ഫലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുകൂടിയുള്ളതാണ്. കാരണം, 34 വര്‍ഷം മുന്‍പു കോണ്‍ഗ്രസ് ആണ് പ്രതികാരവാഞ്ഛയോടെ ആ കൂട്ടക്കൊലയ്‌ക്കു പ്രചോദനമേകിയത്. 1984ല്‍ ഇന്ദിരാഗാന്ധിയെ വെടിവച്ചുകൊന്ന അംഗരക്ഷകര്‍ സിഖുകാരായതിന്റെ പേരില്‍, ആ വിഭാഗത്തേ ഒന്നാകെ കൊന്നൊടുക്കാനായിരുന്നു അന്ന് ഭരണാധികാരികളുടെ ഒത്താശയോടെ കോണ്‍ഗ്രസ് ക്രിമിനലുകള്‍ അഴിഞ്ഞാടിയത്. തലസ്ഥാനം കലാപഭൂമിയാക്കിയ ആ തേര്‍വാഴ്ചയില്‍ ദല്‍ഹിയില്‍ മാത്രം മൂവായിരത്തോളം സിഖുകാര്‍ കൊല്ലപ്പെട്ടു. പലരേയും ജീവനോടെ ചുട്ടെരിച്ചു. രാജ്യത്താകെ പതിനായിരത്തിലേറെ സിഖ് കൊലപാതകങ്ങള്‍ എന്നാണ് കണക്ക്. ഒരുകുടുംബത്തിലെ അച്ഛനും മകനും അടക്കം അഞ്ചുപേര്‍  കൊല്ലപ്പെട്ട കേസിലാണ് മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ സജ്ജന്‍ കുമാറിനു ദല്‍ഹി ഹൈക്കോടതി മരണം വരെ തടവുശിക്ഷ വിധിച്ചത്. 

വ്യക്തികള്‍ ചെയ്യുന്ന കുറ്റകൃത്യത്തിനു സമൂഹത്തെ പ്രതിസ്ഥാനത്തു നിര്‍ത്തുകയും ഉടനടി ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന പ്രാകൃത രീതിയുടെ നഗ്‌നമായ പ്രകടനമായിരുന്നു അന്നു കണ്ടത്. കൂട്ടക്കൊല ആസൂത്രണം ചെയ്യുകയും അതിനു നേതൃത്വം നല്‍കുകയും ചെയ്തവരില്‍ സജ്ജന്‍കുമാര്‍ ഉണ്ടായിരുന്നു എന്നാണു കേസ്. അതിനു സാക്ഷികളുമുണ്ടായിരുന്നു. കൊലയാളികളോടു സജ്ജന്‍ അട്ടഹസിക്കുന്നതു കേട്ടതായി, കൊല്ലപ്പെട്ട കെഹാര്‍ സിങ്ങിന്റെ ഭാര്യ ജഗദീഷ് കൗര്‍ കോടതിയില്‍ മൊഴിനല്‍കിയിരുന്നു. ചോരയ്‌ക്കു ചോര എന്ന് ആക്രോശിച്ചുകൊണ്ട് ആയിരക്കണക്കിനു ക്രിമിനലുകളാണ് അന്നു ദല്‍ഹിയുടെ തെരുവുകളില്‍ മൂന്നു ദിവസത്തോളം താണ്ഡവമാടിയത്. അവര്‍ക്ക് മദ്യവും ആയുധങ്ങളും സിഖുകാരുടെ വീടുകള്‍ തിരിച്ചറിയാന്‍ വോട്ടേഴ്സ് ലിസ്റ്റിന്റെ പകര്‍പ്പും നല്‍കിയതു കോണ്‍ഗ്രസ് നേതാക്കളാണെന്നാണ് ആരോപണം. അക്രമം തടയാന്‍ ഭരണകൂടം കാര്യമായൊന്നും ചെയ്തില്ലെന്നും ആരോപണമുണ്ടായിരുന്നു. 

കേസ് ഇവിടംകൊണ്ടു തീര്‍ന്നിട്ടില്ല. ഭരണ സംവിധാനവും ഭരണകക്ഷിയും പോലീസും കൈകോര്‍ത്ത് അഴിഞ്ഞാടിയ സംഭവത്തില്‍ ഇനി എത്ര നേതാക്കള്‍ കുടുങ്ങുമെന്നു കാണാനിരിക്കുന്നതേയുള്ളൂ. മധ്യപ്രദേശ് മുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസം അധികാരമേറ്റ കമല്‍നാഥ് അടക്കമുള്ളവരുടെ പേരിലും ആരോപണമുണ്ട്. സുപ്രീംകോടതി ഉത്തരവു പ്രകാരം നിയോഗിക്കപ്പെട്ട അന്വേഷണസംഘം പരിശോധിച്ച 52 കേസുകളില്‍ കുറ്റപത്രം നല്‍കിവരുന്നുണ്ട്. കമ്മിഷന്റെ തെളിവെടുപ്പില്‍ കമല്‍നാഥിനെതിരെയും മൊഴിയുണ്ടെന്നാണു സൂചന. രണ്ടുപേരെ കൊലപ്പെടുത്തിയ മറ്റൊരു കേസില്‍ നേരത്തേ പ്രതി യശ്പാല്‍ സിങ്ങിനു വധശിക്ഷ വിധിച്ചിരുന്നു. നരേഷ് ഷെറാവത്ത് എന്ന മറ്റൊരു പ്രതിക്കു ജീവപര്യന്തവും നല്‍കി. തുടരുന്ന അന്വേഷണം ആരിലേയ്‌ക്കൊക്കെ നീളുമെന്നു വരും കാലം തെളിയിക്കും. 

മൂന്നു പതിറ്റാണ്ടു കടന്നുപോയിട്ടും മറക്കാത്ത മുറിവിന്റെ വേദനയും ഉലായാത്ത നിശ്ചയദാര്‍ഢ്യവുമായി, ഇരകളുടെ ബന്ധുക്കള്‍ നടത്തിയ പോരാട്ടമാണ് ഇത്രവൈകിയെങ്കിലും ഫലം കാണാനിടയാക്കിയത്. അധികാര ഗര്‍വ്വില്‍ നടത്തിയ കൂട്ടക്കുരുതി പകല്‍പോലെ വ്യക്തമായിരുന്നിട്ടും തെളിവുകളുടെ പോരായ്‌മ പറഞ്ഞ് കേസുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിടത്തുനിന്നാണ് ഇവര്‍ പോരാട്ടം തുടങ്ങിയത്. അതിന്റെ ഫലമായാണ് സുപ്രീംകോടതി ഇടപെട്ടതും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഉത്തരവിട്ടതും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.