കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും അക്രമിച്ച് കെട്ടിയിട്ട് കൊള്ള നടത്തിയ സംഭവത്തില്‍ പിടിയിലായ മുഖ്യപ്രതിയെ നാളെ കണ്ണൂരിലെത്തിക്കും. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് എഡിറ്റര്‍ വിനോദ് ചന്ദ്രന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടില്‍ നിന്നും കൊളളയടിച്ച മൊബൈല്‍ ഫോണ്‍ ബംഗ്ലാദേശില്‍ ഉപയോഗത്തിലുള്ളതായി കണ്ടെത്തിയെങ്കിലും സ്വര്‍ണം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. 15 പവന് സ്വര്‍ണാഭരണങ്ങളും വജ്രാഭരണങ്ങളും പണവുമാണ് സെപ്തംബര്‍ 6 ന് പുലര്‍ച്ചെ കൊള്ളയടിച്ചത്. കണ്ണൂര്‍ സിറ്റി സിഐ പ്രദീപന് കണ്ണിപ്പൊയിലും സംഘവമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: