മലപ്പുറം: പി.കെ. ബഷീര്‍ എംഎല്‍എയ്‌ക്കെതിരെ കോടതിയലക്ഷ്യത്തിന് ഹര്‍ജി നല്‍കി. കെ. എം. ഷാജിയുടെ തെരഞ്ഞെടുപ്പ് വിധി ഹൈക്കോടതി അസാധുവാക്കിയത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബഷീര്‍ അടുത്തിടെ പങ്കെടുത്ത ചടങ്ങില്‍ പരസ്യപ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെ വടുതല സ്വദശി ശ്രീനാഥ് കെ. വിശ്വനാഥ് നല്‍കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്.
മഞ്ചേശ്വരത്ത് നടന്ന യൂത്ത് ലീഗ് യോഗത്തിലാണ് ബഷീര്‍ ഇത്തരത്തില്‍ വിവാദ പരാമര്‍ശം നടത്തിയത്. കേരള നിയമ സാമാജികന്‍ എന്ന പദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തി ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്താന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. അഡ്വക്കേറ്റ് ജനറലിന്റെ പരിഗണനയിലാണ് ഹര്‍ജി ഇപ്പോള്‍.
















