Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രണ്ട് റേഷന്‍ കാര്‍ഡ്, ഒന്ന് ബിപിഎല്‍; വനിതാ കമ്മീഷന്‍ അധ്യക്ഷ കുടുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2018, 07:30 am IST
inKerala

കൊച്ചി: മാസം അരലക്ഷത്തിലേറെ രൂപ ശമ്പളം വാങ്ങുന്നയാള്‍ റേഷന്‍ കാര്‍ഡില്‍ ദാരിദ്ര്യ രേഖയ്‌ക്കു താഴെ. ഒന്നല്ല രണ്ട് റേഷന്‍ കാര്‍ഡില്‍ പേര്. സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയും സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവുമായ എം.സി. ജോസഫൈനാണ് താരം. 

വനിതാക്കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തെത്തും മുമ്പ് ഇവര്‍ രണ്ട് റേഷന്‍ കാര്‍ഡ് ഉപയോഗിച്ചിരുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. അങ്കമാലിയിലും എളങ്കുന്നപ്പുഴയിലുമാണ് ഒരേസമയം റേഷന്‍കാര്‍ഡുകളില്‍ പേര്. വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയെന്ന നിലയില്‍ വന്‍തുക പ്രതിഫലമായി വാങ്ങുമ്പോള്‍ത്തന്നെ ഇത് മറച്ചുവെച്ച് അനര്‍ഹമായി റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ വ്യക്തം. എറണാകുളം – എളംകുന്നപ്പുഴ പഞ്ചായത്ത് പരിധിയിലെ മുരിക്കുംപാടം റേഷന്‍ കടയില്‍ 1735038020 നമ്പര്‍ റേഷന്‍ കാര്‍ഡിലാണ് ജോസഫൈന്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 

വനിതാ കമ്മീഷന്‍ അധ്യക്ഷ എന്നനിലയ്‌ക്ക് പ്രതിമാസം 60,000 രൂപ കൈപ്പറ്റുമ്പോഴും റേഷന്‍ കാര്‍ഡിലെ പ്രതിമാസ വരുമാനം വെറും 1800 രൂപ. കാര്‍ഡിലുള്ള ഏഴ് പേരുടേയും കൂടിയുള്ള വരുമാനമായാണിത് രേഖപ്പെടുത്തിയിരിക്കുന്നത്. ജോസഫൈന്റെ സഹോദരന്‍ ജോണ്‍സന്റെ ഭാര്യ മേരി ലിയോണിയ മോളിയാണ് കാര്‍ഡ് ഉടമ. 

പാചകവാതക സിലിണ്ടറും ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണ്‍ കണക്ഷനും മോട്ടോര്‍ വാഹനങ്ങളുമുള്ള കുടുംബമായിട്ടും ദാരിദ്ര്യരേഖയ്‌ക്കു താഴെയെന്നാണ് റേഷന്‍ കാര്‍ഡില്‍ പറയുന്നത്. മാത്രമല്ല ദാരിദ്ര രേഖക്ക് താഴെയുള്ള കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഓരോമാസവും നല്‍കുന്ന നാല് കിലോ അരിയും ഒരുകിലോ ഗോതമ്പും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും മുടങ്ങാതെ കൈപ്പറ്റുന്നുണ്ട്. 

ഇതേസമയത്ത് ഭര്‍ത്താവ് പി.എ. മത്തായിയുടെ പേരിലുള്ള 1736026122 നമ്പരിലുള്ള റേഷന്‍ കാര്‍ഡിലും ജോസഫൈന്‍ അംഗമായിരുന്നതായി ആലുവ താലൂക്ക് സപ്ലൈഓഫീസില്‍ നിന്ന് ലഭിച്ച് വിവരാവകാശരേഖയില്‍ പറയുന്നു. ഇത് എപിഎല്‍ കാര്‍ഡാണ്. 2008 ശേഷം എപിഎല്‍ കാര്‍ഡ് പുതുക്കാതെ ബിപിഎല്‍ കാര്‍ഡില്‍ മാത്രമാണ് ജോസഫൈന്‍ അംഗമായിട്ടുള്ളത്. ബിപിഎല്‍ കാര്‍ഡില്‍ നിന്ന് വനിതാകമ്മീഷന്‍ അധ്യ ക്ഷയെ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടും അധികൃതര്‍ തയ്യാറായില്ലെന്ന് റേഷന്‍കടയുടമ പറയുന്നു. 2006 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും ജിസിഡിഎ ചെയര്‍പേഴ്‌സണായിരിക്കുമ്പോഴും ഇവര്‍ സര്‍ക്കാരിനെ വഞ്ചിക്കുകയായിരുന്നുവെന്ന് രേഖകളില്‍ വ്യക്തം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

Kerala

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

News

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

Kerala

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.