Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ശനിയുടെ മോതിര വലയങ്ങള്‍ പെയ്തു തീരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2018, 06:19 am IST
inWorld

ന്യൂയോര്‍ക്ക്: സൗരയൂഥത്തിലെ രണ്ടാമത്ത വലിയ ഗ്രഹമായ ശനിക്ക് മോതിരവലയങ്ങളുടെ മോടി നഷ്ടപ്പെട്ടു തുടങ്ങുന്നു. മനോഹരമായ വലയങ്ങളാണ് ശനിയെ സൗരയൂഥത്തില്‍ വ്യത്യസ്തനാക്കുന്നതും. എന്നാല്‍ ശനിയെ ശനി ബാധിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് അമേരിക്കയുടെ ദേശീയ ബഹിരാകാശ സംഘടനയായ നാസ കണ്ടെത്തിയിരിക്കുന്നത്. 

ശനിയുടെ മോതിര വലയങ്ങള്‍ മഞ്ഞുമഴയായി പെയ്ത് സൗരയൂഥപഥത്തില്‍ അലിയുന്നു എന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. അടുത്തെങ്ങും പേടി വേണ്ട, എന്നാല്‍ നൂറു മില്യണ്‍ വര്‍ഷങ്ങള്‍ക്കപ്പുറം ശനിക്ക് എല്ലാ വലയങ്ങളും നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

നാസയിലെ ഗൊദാര്‍ദ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലാണ് ശനിയെക്കുറിച്ചുള്ള പഠനം പുരോഗമിക്കുന്നത്. പഠനത്തിനു നേതൃത്വം നല്‍കുന്ന ജയിംസ് ഒ ഡൊണോഘ് വളരെ കൗതുകമുള്ള വസ്തുതകളാണ് പങ്കുവെയ്‌ക്കുന്നത്. ശനിയെ വലയങ്ങള്‍ അലിയുന്നതിന് മോതിര മഴ എന്നു പേരു നല്‍കിക്കഴിഞ്ഞു നാസ. ഇങ്ങനെ പെയ്യുമ്പോള്‍ എത്രമാത്രം ജലാംശ രൂപപ്പെടുന്നു എന്നു ചോദിച്ചാല്‍, ഒളിംപിക്‌സ് മത്സരത്തിനുള്ള സ്വിമ്മിങ് പൂള്‍ നിറയാന്‍ ശനിയുടെ മോതിരങ്ങളില്‍ നിന്ന് അരമണിക്കൂറില്‍ അലിഞ്ഞുവീഴുന്ന വെള്ളം മതി എന്നാണ് ജയിംസിന്റെ മറുപടി. 

ശനിയുടെ മോതിരവലയങ്ങളെക്കുറിച്ചു പഠനം ആരംഭിച്ചിട്ടു നാളേറെയായി. എന്നാല്‍ ഇപ്പോഴും അതെങ്ങനെ രൂപപ്പെട്ടു എന്നതിനു കൃത്യമായി ഉത്തരം നല്‍കാന്‍ കഴിയുന്നില്ല ശാസ്ത്ര ലോകത്തിന്. ഈ വലയങ്ങളാണോ ശനിയെ രൂപപ്പെടുത്തിയത് അതോ രൂപമെടുത്തിനു ശേഷം വലയങ്ങള്‍ ശനിക്കു ചുറ്റും വന്നു ചേര്‍ന്നതോ എന്ന രണ്ടു കാര്യങ്ങളില്‍ ശാസ്ത്രജ്ഞര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. നാസയുടെ പുതിയ പഠനം വിരല്‍ചൂണ്ടുന്നത് രണ്ടാമത്തെ സാധ്യതയിലേക്കാണ്. 

ശനിയുടെ മനോഹരമായ വലയങ്ങള്‍ കാണാന്‍ ഭാഗ്യമുള്ളവരാണ് നമ്മള്‍ എന്നാണ് ജയിംസ് ഇതെക്കുറിച്ചു പറയുന്നത്. ജൂപ്പിറ്റര്‍, നെപ്ട്യൂണ്‍, യുറാനസ് എന്നിവയുടെ വലയങ്ങള്‍ ഇപ്പോള്‍ നേര്‍ത്തു തുടങ്ങിയിരിക്കുന്നു. ശനിയും ആ വഴിക്കാണ്, ജയിംസ് വിശദീകരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.