Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പൂര്‍വസൂരികളുടെ രീതിശാസ്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2018, 03:11 am IST
in Vicharam

ഹജവും അനന്തവൈവിധ്യത്താല്‍ അത്യന്തം സങ്കീര്‍ണ്ണവും ആയ ഹിന്ദു ആചാരാനുഷ്ഠാനസഞ്ചയത്തെ നമ്മുടെ പൂര്‍വികര്‍ സമീപിച്ചതും ഉള്‍ക്കൊണ്ടതും നിലനിര്‍ത്തിയതും, മനശ്ശാസ്ത്രപരമായി തികച്ചും ശരിയായതും, സ്ഫുരത്തു (ഡയനമിക്) മായ, ഒരു രീതിശാസ്ത്രത്തെ അവലംബിച്ചായിരുന്നു എന്നു പ്രൊഫസര്‍ ബിനോയ്‌കുമാര്‍ സര്‍ക്കാര്‍ (ദി പെഡഗോഗി ഓഫ് ദി ഹിന്ദൂസ്), ബിപിന്‍ ചന്ദ്രപാല്‍ (സോള്‍ ഓഫ് ഇന്ത്യ) തുടങ്ങിയവരുടെ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അന്ധമായ പിന്തുടരലിനോ അന്ധമായ നിരാകരണത്തിനോ അവര്‍ മുതിര്‍ന്നിരുന്നില്ല. പാശ്ചാത്യങ്ങളായ മത, ഭൗതികവാദസമീപനങ്ങളില്‍ നിന്നു തികച്ചും വ്യത്യസ്തമായ ഈ രീതിശാസ്ത്ര(മെത്തഡോളജി)ത്തിന്, സങ്കീര്‍ണ്ണങ്ങളായ സമസ്യകളെ നിര്‍ധാരണം ചെയ്യാന്‍ ആധുനിക ശാസ്ത്രഞ്ജര്‍ അവലംബിക്കുന്ന സങ്കീര്‍ണ്ണതാ ശാസ്ത്ര (കോംപള്ക്‌സിറ്റി സയന്‍സ്) വുമായി ശ്രദ്ധേയമായ സാദൃശ്യം കാണാം. ഈ ഹിന്ദുരീതിശാസ്ത്രത്തിന് രണ്ടു ഘടകങ്ങള്‍(കംപൊണന്‍സ്) ഉണ്ട്. വൈവിധ്യാന്തര്‍ഗത ഏകാത്മത, യോഗ്യതാവാദം അഥവാ അധികാരിവാദം അഥവാ സന്ദര്‍ഭവാദം എന്നിവയാണവ. ഇവ ഓരോന്നിനേയും നമുക്ക് അല്‍പ്പം വിശദമായി പരിചയപ്പെടാം.

വൈവിധ്യാന്തര്‍ഗത ഏകാത്മത

എല്ലാ വൈവിധ്യങ്ങളിലും അന്തര്‍ലീനമായി ഒരു ഏകാത്മത ഉണ്ടെന്ന ദര്‍ശനമാണ് ഇത്. സമാധിയില്‍ അനുഭൂതമാകുന്ന ബോധത്തിന്റെ അദ്വൈതതലവും സാധാരണബോധതലത്തില്‍ അനുഭവവേദ്യമാകുന്ന ദ്വൈതതലവും തമ്മിലുള്ള താരതമ്യം ആകാം ഹിന്ദുദാര്‍ശനികനെ ഈ ദര്‍ശനത്തിലെത്തിച്ചത്. നമ്മുടെ ഭാരതഭൂമിയുടെ ഭൂമിശാസ്ത്രപരമായ, ആസേതുഹിമാചലം എന്ന, ഏകതയും ആ ഭൂപരിധിക്കുള്ളില്‍ കാണപ്പെടുന്ന ഭൂപ്രകൃതി, കാലാവസ്ഥ, സസ്യജന്തുജാലം മുതലായവയുടെ അനന്തവൈവിധ്യവും എന്ന ഭൗതികഘടകവും ഈ ദര്‍ശനത്തെ രൂപപ്പെടുത്തുന്നതില്‍ നമ്മുടെ പൂര്‍വികരെ സ്വാധീനിച്ചിരിക്കാം. ഈ ദര്‍ശനമനുസരിച്ച് ഏകാത്മാനുഭൂതി കൂടിവരുന്തോറും വൈരുധ്യത്തെ വൈവിധ്യമായി കാണാനും ഏകാത്മതയുടെ പാരമ്യത്തില്‍ തികഞ്ഞ അദ്വയാനുഭൂതി കൈവരിക്കാനും കഴിയും. മനുഷ്യജീവിതത്തിന്റെ വിവിധതലങ്ങളില്‍ നാം നേരിടുന്ന സങ്കീര്‍ണ്ണങ്ങളായ നിരവധി സമസ്യകളെ നിര്‍ദ്ധാരണം ചെയ്യാന്‍ ഈ സമീപനത്തിനു കഴിയും.

ഈ കാഴ്ചപ്പാട് പ്രകാരം നമ്മുടെ ആചാരാനുഷ്ഠാനസംഘാതത്തിന്റെ ഭിന്നഭിന്നഘടകങ്ങളായ മേല്‍പ്പറഞ്ഞ സമ്പ്രദായങ്ങളെ എല്ലാം ആധ്യാത്മികാനുഭൂതി എന്ന പരമപുരുഷാര്‍ത്ഥം നേടുവാനുള്ള വ്യത്യസ്ത വഴികളായി നമ്മുടെ പൂര്‍വികര്‍ കണ്ടു. അവയെ എല്ലാം ആധ്യാത്മികതയുടെ ഒരു കുടക്കീഴില്‍ ഒരുമിപ്പിച്ചു. ‘ഏകം സത് വിപ്രാ ബഹുധാ വദന്തി ‘, ‘സഹസ്രദ്വാരം ജഗമാ ഗൃഹം തേ’ (ഋഗ്വേദം, 7-88-5) എന്നീ വേദവാണികളും ‘രുചീനാം വൈചിത്ര്യാല്‍ ഋജുകുടിലനാനാപഥജുഷാം നൃണാമേകോ ഗമ്യസ്ത്വമസി പയസാമര്‍ണ്ണവ ഇവ’ (പുഷ്പദന്തന്‍, ശിവമഹിമ്‌നസ്തവം) എന്നീ വരികളും ഇതിനു തെളിവുകളാണ്. ഈ കാഴ്‌ച്ചപ്പാടില്‍ ഒരു വഴിയും മറ്റുള്ളവയില്‍ നിന്ന് താഴ്ന്നതോ ഉയര്‍ന്നതോ അല്ല; ആധ്യാത്മികപഥങ്ങള്‍ എന്ന നിലയ്‌ക്ക് ഇവയെല്ലാം തുല്യം തന്നെ.

യോഗ്യതാവാദം

മേല്‍ വിവരിച്ച കാഴ്‌ച്ചപ്പാടിന്റെ സ്വാഭാവിക തുടര്‍ച്ചയാണ് യോഗ്യതാവാദം അഥവാ അധികാരിവാദം അഥവാ സന്ദര്‍ഭവാദം. ഹിന്ദുവീക്ഷണപ്രകാരം മനുഷ്യര്‍ സത്വരജസ്തമോഗുണങ്ങളെന്ന ത്രിഗുണങ്ങളുടെയും കര്‍മ്മഫലത്തിന്റെയും അടിസ്ഥാനത്തില്‍ ഭിന്നരുചികളാണ്. ഭിന്നരുചിര്‍ ഹി ലോകാ: എന്ന ചൊല്ലു തന്നെയുണ്ട്. ഇതിനു നമ്മുടെ നിത്യജീവിതത്തിലെ അനുഭവം തന്നെ പ്രമാണം. അതായത് ഓരോ സാധകനും ആധ്യാത്മികതയുടെ ഭിന്നഭിന്നശ്രേണികളിലായിരിക്കും. തന്മൂലം ഒരാള്‍ക്കു പാകമാകുന്നത് മറ്റൊരാള്‍ക്കു ചേരണമെന്നില്ല. അപ്പോള്‍ സമ്പ്രദായവൈവിധ്യം അനിവാര്യമാണ്. ചേരുംപടി ചേര്‍ക്കുന്നതിലാണ് സാമര്‍ത്ഥ്യവും സാഫല്യവും. സാധനചതുഷ്ടയസമ്പത്തി എന്ന യോഗ്യത നേടിയവനേ ശാങ്കരവേദാന്തമാര്‍ഗത്തിന് അധികാരി ആകുകയുള്ളു (മൃഡാനന്ദസ്വാമി, ബ്രഹ്മസൂത്രവ്യാഖ്യാനം). നാസക്തോപ്യനാസക്ത: തന്ത്രമാര്‍ഗേ അധികാരീ എന്നു ഭാസ്‌കരരായന്‍ (സേതുബന്ധം) പറയുന്നു. ലൗകികജീവിതത്തിലും ഓരോ കാര്യത്തിലും നാം തീരുമാനമെടുക്കുന്നത് യോഗ്യത, അധികാരം, സന്ദര്‍ഭം എന്നിവയുടെ അടിസ്ഥാനത്തില്‍ തന്നെ ആണല്ലോ. എ.കെ. രാമാനുജന്‍ (ഈസ് ദെയര്‍ ആന്‍ ഇന്‍ഡ്യന്‍ വേ ഓഫ് തിങ്കിങ്ങ്) ഈ സന്ദര്‍ഭവാദത്തിന്റെ പശ്ചാത്തലത്തില്‍ ഭാരതീയ-പാശ്ചാത്യസമീപനങ്ങള്‍ തമ്മിലുള്ള മൗലികവ്യത്യാസത്തെ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. പാശ്ചാത്യസമീപനം പൊതുവേ സന്ദര്‍ഭനിരപേക്ഷവും (കോണ്‍ടെക്‌സ്റ്റ്്-ഫ്രീ) ഹിന്ദുസമീപനം സന്ദര്‍ഭസാപേക്ഷവും (കോണ്‍ടെക്‌സ്റ്റ്-സെന്‍സിറ്റീവ്) ആണത്രെ. സാമാന്യം (യൂണിവേഴ്‌സല്‍), വിശേഷം (പര്‍ട്ടിക്കുലര്‍) എന്നിവയുടെ സമഞ്ജസമായ മേളനത്തിലാണ് യഥാര്‍ത്ഥത്തില്‍ ഹിന്ദുരീതിശാസ്ത്രത്തിന്റെ ഊന്നല്‍.

ഹിന്ദുബദല്‍

പാശ്ചാത്യആശയങ്ങളായ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നിവയ്്ക്കു പകരം വെക്കാന്‍ അതിനേക്കാള്‍ മാനവികത നിറഞ്ഞതും പ്രായോഗികവും ആയ ഹിന്ദുകണ്ടെത്തലുകളെയും ഈ സന്ദര്‍ഭത്തില്‍ നമുക്കു മനസ്സിലാക്കാം. സമത്വത്തിനു പകരം ആണ് പരസ്പരപൂരകത. അര്‍ദ്ധനാരീശ്വരകല്‍പ്പന ഓര്‍ക്കുക. ഉദാഹരണത്തിന് നട്ടും ബോള്‍ട്ടും എടുക്കാം. ഇവ രണ്ടും ചേര്‍ന്നാലേ രണ്ടിന്റെയും പ്രയോജനം ഉണ്ടാകൂ. ഇവ രണ്ടിലേതെങ്കിലും ഒന്ന് മറ്റേതിനേക്കാള്‍ ഉയര്‍ന്നതെന്നോ താഴ്ന്നതെന്നോ കരുതാനും സാധ്യമല്ല. യഥാര്‍ത്ഥസമത്വം ഈ പരസ്പരപൂരകതയില്‍ അന്തര്‍ലീനമാണ് എന്നു കാണാം. രണ്ടാമത്തേതിനു പകരം നാം ഏകാത്മതയെ ആണ് പരിഗണിക്കുന്നത്്. ഏകാത്മതയില്‍ നിന്നേ യഥാര്‍ത്ഥസ്‌നേഹവും സേവനമനോഭാവവും ഉടലെടുക്കൂ. വസുധൈവ കുടുംബകം, ലോകാസമസ്താ സുഖിനോ ഭവന്തു തുടങ്ങിയ ഹിന്ദുവീക്ഷണങ്ങള്‍ ഏകാത്മബോധത്തില്‍ നിന്ന് ഉയിര്‍ക്കൊണ്ടതാണ്. മൂന്നാമത്തേതായ അതിരുകളില്ലാത്ത സ്വാതന്ത്ര്യം വ്യക്തി-കുടുംബ-സാമൂഹ്യ തലങ്ങളില്‍ തികച്ചും അപ്രായോഗികമാണെന്നും കേവലം സങ്കല്‍പ്പത്തില്‍ മാത്രമേ അതിനു നിലനില്‍പ്പുള്ളൂ എന്നും വ്യക്തമാണ്. ഹിന്ദുക്കള്‍ ധര്‍മ്മം എന്ന സത്തയിലൂന്നിയാണ് സ്വാതന്ത്ര്യത്തെ നിര്‍വചിക്കുന്നത്. ചുരുക്കത്തില്‍ പരസ്പരപൂരകത, ഏകാത്മത, ധാര്‍മ്മികത എന്നതാണ് ഹിന്ദു ബദല്‍.

(അവസാനിക്കുന്നില്ല)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

New Release

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

New Release

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

പുതിയ വാര്‍ത്തകള്‍

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.