Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയാകാന്‍ തമ്മിലടി; പ്രതിസന്ധി രൂക്ഷമാക്കിയത് നിരീക്ഷകരുടെ പിടിപ്പുകേട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2018, 02:07 am IST
in Kerala

ന്യൂദല്‍ഹി: മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി മധ്യപ്രദേശിലും രാജസ്ഥാനിലുമുണ്ടായ തമ്മിലടി രൂക്ഷമാക്കിയത് നിരീക്ഷകരുടെ പിടിപ്പുകേടെന്ന് കോണ്‍ഗ്രസ്സില്‍ വിമര്‍ശനം. മധ്യപ്രദേശില്‍ എ.കെ. ആന്റണിയെയും രാജസ്ഥാനില്‍ കെ.സി. വേണുഗോപാലിനെയുമാണ് നിരീക്ഷകരായി ഹൈക്കമാന്‍ഡ് അയച്ചത്. ഗ്രൂപ്പുകളെ ഒരുമിപ്പിച്ച് സമവായമുണ്ടാക്കുന്നതിലും പ്രതിസന്ധി മറികടക്കുന്നതിലും ഇരുനേതാക്കളും പരാജയപ്പെട്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതാത് സംസ്ഥാനങ്ങളില്‍ അവസാനിക്കേണ്ടിയിരുന്ന വിഷയം ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് വലിച്ചിഴച്ചതിലും മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. 

സംസ്ഥാനത്തെ രാഷ്‌ട്രീയ സ്ഥിതിഗതികള്‍ കേന്ദ്ര നേതൃത്വത്തെ കൃത്യമായി ധരിപ്പിക്കുകയെന്നതാണ് നിരീക്ഷകരുടെ ഔദ്യോഗിക കടമ. ഇതോടൊപ്പം കേന്ദ്ര തീരുമാനങ്ങള്‍ സമവായത്തിലൂടെ തന്ത്രപരമായി നടപ്പാക്കുകയെന്ന ചുമതലയും നിരീക്ഷകരെ പാര്‍ട്ടികള്‍ ഏല്‍പ്പിക്കാറുണ്ട്. വോട്ടെണ്ണല്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ എഐസിസി ജനറല്‍ സെക്രട്ടറിയായ വേണുഗോപാലിനെ കോണ്‍ഗ്രസ് രാജസ്ഥാനിലേക്കയച്ചിരുന്നു. ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമോയെന്ന ആശങ്കയും പാര്‍ട്ടിക്കുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ചേരിതിരിഞ്ഞാണ് അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും  പ്രവര്‍ത്തിച്ചിരുന്നത്. മുഖ്യമന്ത്രിയാരെന്ന് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാമെന്നാണ് ഹൈക്കമാന്‍ഡ് പറഞ്ഞിരുന്നതെങ്കിലും ഗെഹ്‌ലോട്ടിനെയാണ് അവര്‍ ഉറപ്പിച്ചത്. എന്നാല്‍ ഹൈക്കമാന്‍ഡ്  തീരുമാനം പൈലറ്റിനെ ബോധ്യപ്പെടുത്താന്‍ വേണുഗോപാലിനായില്ല. 

മുതിര്‍ന്ന നേതാവെന്നത് കണക്കിലെടുത്താണ് പ്രവര്‍ത്തക സമിതി അംഗമായ എ.കെ. ആന്റണിയെ മധ്യപ്രദേശിലേക്കയച്ചത്. കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു കേന്ദ്ര നേതൃത്വത്തിന് താല്‍പര്യം. സംസ്ഥാനത്തെ മുതിര്‍ന്ന നേതാവായ ദിഗ്‌വിജയ് സിങ്ങും കമല്‍നാഥിനെയാണ് പിന്തുണച്ചത്. എന്നാല്‍ ഈ അനുകൂല സാഹചര്യം ഉപയോഗിച്ച് തര്‍ക്കം പരിഹരിക്കാന്‍ ആന്റണിക്കും സാധിച്ചില്ല. പതിവ് പോലെ കൃത്യമായ നിലപാടെടുക്കാതെ തെന്നിനടന്നതാണ് ആന്റണിയുടെ പിഴവെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ജ്യോതിരാദിത്യ സിന്ധ്യ ആന്റണിയെ വകവെച്ചതുമില്ല. ജൂനിയറായ വേണുഗോപാലിനെ പൈലറ്റും കണക്കിലെടുത്തില്ല. താന്‍ പറയുന്നത് കേള്‍ക്കാന്‍ നേതാക്കള്‍ തയാറാവുന്നില്ലെന്ന് വേണുഗോപാല്‍ രാഹുലിനോട് പരാതിപ്പെട്ടു. 

പ്രതിസന്ധി ഉടലെടുത്തതോടെ ആന്റണിയും വേണുഗോപാലും വിഷയം രാഹുലിന്റെ തലയിലിട്ട് കൈകഴുകി. ചര്‍ച്ച ദല്‍ഹിയിലെത്തിയതും അനിശ്ചിതത്വം തുടര്‍ന്നതും വിജയത്തിന്റെ ശോഭ കെടുത്തി. നേരത്തെ മണിപ്പൂര്‍, ഗോവ തെരഞ്ഞെടുപ്പുകളില്‍ മുന്നിലെത്തിയിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചിരുന്നില്ല. മണിപ്പൂരില്‍ രമേശ് ചെന്നിത്തലക്കും ഗോവയില്‍ ദിഗ്‌വിജയ് സിങ്ങിനുമായിരുന്നു ചുമതല. ഇതില്‍ ഇവര്‍ ഏറെ പഴി കേള്‍ക്കേണ്ടിയും വന്നു. രാഷ്‌ട്രീയക്കളിക്ക് ഇല്ലെന്ന് ബിജെപി തീരുമാനമെടുത്തതാണ് മധ്യപ്രദേശിലും രാജസ്ഥാനിലും തര്‍ക്കമുണ്ടായിട്ടും ഭരണം നഷ്ടപ്പെടാതിരുന്നതിന് കാരണമെന്ന് കോണ്‍ഗ്രസ്സ് ആശ്വസിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

Kerala

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

India

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

New Release

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.