സന്നിധാനം: ഇലവുങ്കല്‍, നിലയ്‌ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ നിരോധനാജ്ഞ ഡിസംബര്‍ 18 വരെ തുടരാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്.
കഴിഞ്ഞമാസം 15ന് പ്രഖ്യാപിച്ച നിരോധനാജ്ഞ വിവിധ ഘട്ടങ്ങളിലായി ഈ മാസം 16 വരെ നീട്ടി. അത് ഇന്നലെ അവസാനിച്ചതോടെയാണ് രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയത്. ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന ആവശ്യമാണ് ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടത്.
ഒറ്റയ്‌ക്കോ കൂട്ടമായോ ദര്‍ശനം നടത്തുന്നതിനോ ശരണം വിളിക്കുന്നതിനോ യാതൊരു തടസ്സവുമില്ലെന്നും നിരോധനാജ്ഞ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
















