കൊച്ചി: സംസ്ഥാനത്തെ ഓണ്‍ലൈന്‍ ടാക്‌സി (യൂബര്‍-ഒല) സമരം പിന്‍വലിച്ചു. ഡ്രൈവര്‍മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിലവിലുള്ളത് തുടരും. ജിഎസ്ടി യാത്രക്കാരില്‍ നിന്നും ഈടാക്കും.
ഡിസംബര്‍ 30 ന് നിരക്ക് വര്‍ധന സംബന്ധിച്ച നിര്‍ദേശങ്ങള്‍ എറണാകുളം റീജണല്‍ ജോയന്റ് ലേബര്‍ കമ്മിഷണര്‍ക്ക് സമര്‍പ്പിക്കണമെന്ന് ലേബര്‍ കമ്മിഷണര്‍ എ.അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പുതുക്കിയ ഇന്‍സെന്റീവ് നല്‍കുന്നതിനുള്ള നിര്‍ദേശം ഒല-യൂബര്‍ മാനേജ്‌മെന്റ്പ്രതിനിധികളും നല്‍കും.
സമരം ചെയ്തവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കില്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വ്യക്തമാക്കി. യൂണിയന്‍, മാനേജ്‌മെന്റ് പ്രിതിനിധികള്‍, എറണാകുളം റീജണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍, എറണാകുളം ഡിഎല്‍ഒ (എന്‍ഫോഴ്‌സ്‌മെന്റ്) എന്നിവര്‍ പങ്കെടുത്തു.















