ന്യൂദല്‍ഹി : റഫാല്‍ വിഷയത്തില്‍ കേണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ലോക്‌സഭയില്‍ ഭരണപക്ഷം. റഫാല്‍ ഇടപാട് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷം ലോക്‌സഭയിലും, രാജ്യസഭയിലും ബഹളം വെച്ച് നടപടികള്‍ നിര്‍ത്തിവെപ്പിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
റഫാല്‍ വിമനം വാങ്ങിയത് സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് അതിന്റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി അറിയിച്ചത്. റഫാല്‍ വാങ്ങിയതിന്റെ വിധിയിലും, ഇടപാടിലും സംശയമില്ലെന്ന് അറിയിച്ച് കോണ്‍ഗ്രസ് ഇതുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളുകയായിരുന്നു. വ്യോമസേന തലവന്‍ അടക്കമുള്ളവരെ വാദ സമയത്ത് വിളിച്ചു വരുത്തി മോഴി രേഖപ്പെടുത്തിയശേഷമാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവ്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് ഗൗര്‍, കെ.എം. ജോസഫ് എന്നിവര്‍ അംഗങ്ങളായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതേസമയം വിഷയത്തില്‍ ജെപിസി അന്വേഷണം വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
















