Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യാ…. അയ്യനെ കൊഞ്ചം പാക്കട്ടയ്യാ….

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2018, 07:30 am IST
in Kerala

ശബരിമല: ”അയ്യാ…..ദയവ് സെയ്ത് കൊഞ്ചം അയ്യപ്പനെ പാക്കട്ടയ്യാ… പ്രസാദം വാങ്ങട്ടയ്യാ….” കഴിഞ്ഞ ദിവസം സോപാനത്ത് ഇരുമുടിക്കെട്ടുമായി എത്തിയ വയോധികന്റെ കരച്ചിലാണ്. അയ്യപ്പനെ കാണാനോ, പ്രസാദം വാങ്ങാനോ പോലും അനുവദിക്കാതെ സോപാനത്തിന് മുന്നില്‍ നിന്ന് ആ ഭക്തനെ ദേവസ്വം ജീവനക്കാര്‍ വലിച്ചുമാറ്റി. കരഞ്ഞുകൊണ്ടാണ് ആ വയോധികന്‍ സന്നിധാനത്തുനിന്ന് മടങ്ങിയത്. ഇത് ഒരാളുടെയല്ല, സോപാനത്തിന് മുന്നിലെത്തുന്ന സാധാരണക്കാരായ ഭക്തരുടെ എല്ലാം അനുഭവമാണ്. അയ്യപ്പസന്നിധിയിലെത്തുന്ന ഭക്തരോട് ഗുണ്ടകളെപ്പോലെയാണ് ദേവസ്വം ജീവനക്കാരും പോലീസും പെരുമാറുന്നത്.

അയ്യപ്പദര്‍ശനത്തിനും ഒരു നുള്ള് പ്രസാദത്തിനുമായി അയ്യപ്പഭക്തര്‍ക്ക് ശബരീശസന്നിധിയില്‍ സഹിക്കേണ്ടിവരുന്നത് കൊടിയ പീഡനമാണ്. ഡ്യൂട്ടിയിലുള്ള ചില ദേവസ്വം ജീവനക്കാരും പോലീസുമാണ് ഭക്തര്‍ക്ക് നേരെ ക്രൂരമായ ബലപ്രയോഗം നടത്തുന്നത്. 

വ്രതം നോറ്റ് മലചവിട്ടി വരുന്ന ഭക്തരെ ദര്‍ശനത്തിന് പോലും അനുവദിക്കാതെ അടിച്ചും കുത്തിനുപിടിച്ചും പിടിച്ചുവലിച്ചും പുറത്തേക്ക് തള്ളും. കന്നി അയ്യപ്പന്മാര്‍ക്കും കുഞ്ഞുമാളികപ്പുറങ്ങള്‍ക്കും വലിയ മാളികപ്പുറങ്ങള്‍ക്കു പോലും അയ്യനെ ഒരുനോക്കുകാണാന്‍ അവസരം നല്‍കുന്നില്ല. തിരക്ക് അനുഭപ്പെടാത്ത സമയത്തുപോലും ഭക്തരെ ദര്‍ശനത്തിന് അനുവദിക്കാത്ത വിധം പിടിച്ച് വലിച്ച് മാറ്റും. 

ഇതര സംസ്ഥാന തീര്‍ഥാടകരാണ് ഇത്തരം കൈയേറ്റങ്ങള്‍ക്ക് വിധേയരാകുന്നവരില്‍ അധികവും. സോപാനത്തിന് വടക്ക് വശത്ത് വിഐപി ദര്‍ശന ഭാഗത്ത് ക്യൂ നിന്നാല്‍ സോപാനത്തിന് മുന്നില്‍ എത്തി പ്രാര്‍ഥിക്കാം. സോപാനത്തിനുള്ളില്‍ നിന്ന് പ്രസാദവും ലഭിക്കും. ഇതിനായി നിരവധി ഭക്തരാണ് മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്നത്.  ഇവരോട് വളരെ ക്രൂരമായാണ് ദേവസ്വം ജീവനക്കാര്‍ പെരുമാറുന്നത്. അതേസമയം, ദേവസ്വം ജീവനക്കാരുടെ അടുപ്പക്കാര്‍ വന്നാല്‍ എത്രസമയം വേണമെങ്കിലും നിന്നു പ്രാര്‍ഥിക്കാം. പ്രസാദവും വാങ്ങാം.

ചില പോലീസുകാര്‍ ഡ്യൂട്ടിക്ക് ഉണ്ടെങ്കില്‍ അന്ന് സന്നിധാനത്തെത്തുന്ന ആര്‍ക്കും ദര്‍ശനത്തിന് അവസരം ലഭിക്കില്ല. തിരുനടയ്‌ക്ക് മുമ്പില്‍ നിന്ന് വലിച്ച് പിടിച്ച് മാറ്റും. പലപ്പോഴും ഇരുമുടിക്കെട്ടുവരെ നിലത്തുവീഴും. ഡ്യൂട്ടിയിലുള്ളവര്‍ക്ക് നെയിംബോര്‍ഡ് പോലും യൂണിഫോമില്‍ ഇല്ല. അതുകൊണ്ട് തന്നെ പോലീസുകാര്‍ നടത്തുന്ന കൈയേറ്റം സംബന്ധിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞാലും ഫലമില്ലാത്ത അവസ്ഥയാണ്. 

അമ്പത് വയസ് തികഞ്ഞ പതിനഞ്ച് വനിതാ പോലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് നിയോഗിച്ചിട്ടുണ്ട്. അഞ്ച് ഷിഫ്റ്റുകളിലായാണ് ഇവര്‍ ജോലി ചെയ്യുന്നത്. മല കയറിയെത്തുന്ന പ്രായാധിക്യമേറിയ മാളികപ്പുറങ്ങളെ സഹായിക്കുന്ന ജോലി പോലും ഇവര്‍ ചെയ്യാറില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

Kerala

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

Kerala

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

Kerala

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

Entertainment

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

പോലീസ് വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന 16കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും

ഷാർജയിൽ ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

മഹാരാഷ്‌ട്രയിൽ ഏക സിവിൽ കോഡ് ഉടൻ നടപ്പിലാക്കും : മുത്തലാഖ് സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.