Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

നിഷാദ് തിരോധാനക്കേസ്: ക്രൈംബ്രാഞ്ച് അലംഭാവം കാട്ടിയെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2018, 09:10 pm IST
inKannur

കണ്ണൂര്‍: നിഷാദ് തിരോധാനക്കേസ് അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് അലംഭാവം കാട്ടിയെന്ന് ബന്ധുക്കളും നാട്ടുകാരും. 

2012 ഒക്‌ടോബര്‍ ഇരുപത്തിയൊന്നിന് രാത്രിയാണ് നിഷാദിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് പ്രത്യേക അന്വേഷണ സംഘവുമാണ് കേസന്വേഷിച്ചത്. അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത് വര്‍ഷങ്ങളായിട്ടും തെളിവുകളൊന്നും ലഭിച്ചില്ല. ബംഗളൂരു സ്‌ഫോടനക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന കുഴിയില്‍ പീടിക സക്കീന മന്‍സിലില്‍ പി.എ.സലീമിനെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് നിഷാദ് തിരോധാനക്കേസില്‍ നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിച്ചത്. 25 ലക്ഷം രൂപ ക്വട്ടേഷന്‍ വാങ്ങി കൂട്ടാളികളുടെ സഹായത്തില്‍ നിഷാദിനെ കൊലപ്പെടുത്തി കുഴിച്ച് മൂടിയെന്നായിരുന്നു സലീം ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് തെളിവുകള്‍ ശേഖരിക്കുന്നതിനാണ് ക്രൈംബ്രാഞ്ച് സലീമിനെ പത്തി ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്. 

സലീമിന്റെ വെളിപ്പെടുത്തലോടെ ബന്ധുക്കളും നാട്ടുകാരും തികഞ്ഞ പ്രതീക്ഷയിലായിരുന്നു. സലീമിനെ വിശദമായി ചോദ്യം ചെയ്ത് പരിശോധന നടത്തുന്നതിലൂടെ കേസിന്റെ ചുരുളഴിയുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാല്‍ പത്ത് ദിവസം കസ്റ്റഡിയിലുണ്ടായിട്ടും അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. കൂട്ടു പ്രതികളുടെയും ക്വട്ടേഷന്‍ നല്‍കിയ ആളുടെയും പേരുകള്‍ സലീം എന്‍ഐഎക്ക് നല്‍കിയതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് സംഘം ആരെയും കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ല. കൂട്ടു പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ വിദേശത്ത് കടന്നതായാണ് സൂചന. തീവ്രവാദക്കേസുകളില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന്റെ സന്തത സഹചാരിയാണ് പ്രതിയെന്ന് സംശയിക്കുന്ന മറ്റൊരാള്‍. ഇയാളെ ക്രൈം ബ്രാഞ്ച് ഇതുവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടില്ല. നേരത്തെ തടിയന്റവിട നസീറിന്റെ നേതൃത്വത്തില്‍ ഇവിടെ നിരവധി പേരെ ഉള്‍പ്പെടുത്തി രഹസ്യ ക്യാമ്പ് നടന്നിരുന്നു. ഈ ക്യാമ്പില്‍ പങ്കെടുത്തവരാണ് നിഷാദ് കേസിലും പ്രതികളെന്നാണ് സൂചന.

 കേസന്വേഷണത്തില്‍ ക്രൈം ബ്രാഞ്ച് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നാണ് കര്‍മ്മ സമിതി ആരോപിക്കുന്നത്. ബംഗളൂരു സ്‌ഫോടനക്കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി സലീമിനായി അന്വേഷണം നടത്തുമ്പോള്‍ ഇയാള്‍ പറമ്പായിയിലെ വീട്ടിലും ഭാര്യവീട്ടിലുമായിരുന്നു താമസം. ബംഗളൂരു കേസില്‍ ഒളിവില്‍ കഴിയുന്ന സമയത്ത് തന്നെയാണ് നിഷാദിനെ കൊലപ്പെടുത്തിയത്. തുടര്‍ന്നും ഇയാള്‍ പറമ്പായിയിലും പരിസര പ്രദേശങ്ങളിലുമാണ് സൈ്വര്യവിഹാരം നടത്തിയത്. കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ താവളമാണ് പറമ്പായി. 2008 ജൂലൈ 25നാണ് സലീം ഉള്‍പ്പടെയുള്ള ഭീകരര്‍ ബംഗളൂരുവില്‍ എട്ടിടങ്ങളില്‍ സ്‌ഫോടനപരമ്പര നടത്തിയത്. സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അബ്ദുള്‍ നാസര്‍ മദനിയുള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും ബംഗളൂരുവില്‍ ജയിലില്‍ കഴിയുകയാണ്. നിഷാദ് തിരോധാനക്കേസിലെ പ്രതികള്‍ക്കും അന്താരാഷ്‌ട്ര ബന്ധങ്ങളുണ്ടെന്നാണ് സൂചന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Kerala

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.