Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശബരിമല ദേവസ്വം രൂപീകരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2018, 04:08 am IST
in Vicharam

2018 സെപ്തംബര്‍ 28ലെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഭൂരിപക്ഷവിധിയും ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിയോജന ന്യായവും പരിഗണിച്ച് ശബരിമല അയ്യപ്പസ്വാമി ദര്‍ശനത്തിന് നിലവിലുള്ള ആചാരക്രമം നിലനിര്‍ത്താന്‍ ശബരിമല ദേവസ്വം  രൂപീകരിക്കുകയാണ് വേണ്ടത്.

ക്ഷേത്രാരാധനയെ സംബന്ധിച്ചായാലും, ഹിന്ദുവിശ്വാസസംഹിതയെപ്പറ്റിയായാലും പഠിക്കുകയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നതിനപ്പുറം  നിഷേധിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നത് ഹിന്ദുസമൂഹത്തിന്റെ ഒരുരീതിയായി മാറിയിട്ടുണ്ട്. അതാണ് പുരോഗമനം എന്ന് പഠിച്ചുവെച്ചതുപോലെ. അതുകൊണ്ടുകൂടിയാണ് ആത്മോപദേശകശതകം എഴുതിയ ശ്രീനാരായണ ഗുരുവിനെപോലും  കേവലം സാമൂഹ്യപരിഷ്‌കര്‍ത്താവായി രാഷ്‌ട്രീയക്കാര്‍ മൈക്കിനുമുമ്പില്‍ വിലയിരുത്തുന്നത്. വേണ്ടത്ര കൂടിയാലോചനയില്ലാതെ ശബരിമലയില്‍ യുവതീ പ്രവേശനം എന്ന് മാത്രം മുന്നില്‍കണ്ട് നടപടികള്‍ പ്രഖ്യാപിച്ചതാണ് ഈ നാട്ടിലുണ്ടായ പ്രക്ഷോഭങ്ങള്‍ക്ക് എണ്ണ പകര്‍ന്നത്. രാഷ്‌ട്രീയ പാര്‍ട്ടികളുടെ കൊടിയില്ലാതെ, അമ്മമാരും യുവതീയുവാക്കളും കുട്ടികളും ഉള്‍പ്പെടെ സമസ്ത ജനവിഭാഗവും നാമജപഘോഷയാത്രയായി തെരുവിലേയ്‌ക്ക് ഇറങ്ങിയപ്പോള്‍ ഭരണം അട്ടിമറിക്കാനാണെന്ന് കണ്ട് പിടിക്കാനായിരുന്നു ധൃതികാണിച്ചത്.  പാണ്ടിമലയാളം, കാശിരാമേസ്വരം അടക്കിവാഴുന്ന പൊന്നുഭഗവാന്റെ പൂങ്കാവനം ഒരുകോടതിവിധിയുടെ പേരില്‍ അശാന്തിയുടെ കൊടുംകാടും മലയുമാക്കി മാറ്റരുത്. 

ബി. സതീശന്‍, തട്ടാമല, കൊല്ലം.

ഇവരെയും പുനരധിവസിപ്പിക്കണം

കഞ്ചാവുള്‍പ്പടെയുള്ള മയക്കുമരുന്നുകളുടെ ഉപയോഗം യുവാക്കള്‍ക്കിടയില്‍ വ്യാപകമാകുന്നുവെന്ന വാര്‍ത്ത മാതാപിതാക്കള്‍ക്കിടയിലും സമൂഹത്തിലും വളരെ ആശങ്ക ഉയര്‍ത്തുന്നതാണ്. തമിഴ്‌നാടുമായി  അതിര്‍ത്തി പങ്കിടുന്ന ഇടുക്കിപോലുള്ള ജില്ലകളില്‍ നിത്യേന കഞ്ചവ് കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. 

അതില്‍പ്പെടുന്ന പ്രതികള്‍ അധികംപേരും ഇരുപത്തഞ്ച് വയസ്സില്‍ താഴെയുള്ളവരും ഉന്നത വിദ്യാഭ്യാസം നേടിയവരുമാണ്. ഇതാണ് ആശങ്കയ്‌ക്ക് ഇടയാക്കുന്നത്. ഇവരില്‍ പെണ്‍കുട്ടികളും ഇല്ലാതില്ല. മദ്യത്തേക്കാള്‍ ലഹരിയുള്ളതും ഉപയോഗിക്കാന്‍ എളുപ്പമായതിനാലുമാണ് യുവാക്കള്‍ ഇതിലേയ്‌ക്ക് തിരിയുന്നത്. മാത്രവുമല്ല ഈ രംഗത്ത് പുതുമ തേടുന്നവരും കുറവല്ല. മൂന്നാര്‍, മറയൂര്‍ ഭാഗത്ത് സഞ്ചാരികള്‍ എന്നപേരില്‍ എത്തുന്ന യുവാക്കളില്‍ പലരും ഇത്തരം ലഹരിതേടുന്നവരാണ്. ‘മാജിക്ക് മഷ്റൂം’ എന്നറിയപ്പെടുന്ന വിഷ കൂണ്‍ ആണ് ഇവരില്‍ പലര്‍ക്കും പഥ്യം. മരണത്തില്‍ പോലും കലാശിക്കുന്ന ഇവ കാട്ടുതേന്‍ ചേര്‍ത്ത് കഴിക്കുന്നു.

ഉത്തരത്തില്‍ ലഹരിയുടെ മായാവലയത്തില്‍ എത്തി അതില്‍നിന്നും രക്ഷപ്പെടാന്‍ കഴിയാത്തവര്‍ ഏറെയുണ്ട്. ലഹരിമരുന്ന് കേസുകളില്‍പ്പെട്ടു ജീവിതം നശിക്കുന്ന ഇവരെ പുതിയ ഒരു ജീവിതത്തിലേയ്‌ക്ക് മടക്കികൊണ്ടുവരാന്‍ സര്‍ക്കാര്‍ തലത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം. എക്സൈസ് വകുപ്പുമായി ചേര്‍ന്ന് പുനഃരധിവാസവും ബോധവല്‍ക്കരണവും നടത്തണം, ആവശ്യമായവര്‍ക്ക് ചികിത്സാസൗകര്യം നല്‍കണം. അല്ലെങ്കില്‍ ഇവരും ഇവരെ ചൂഷണം ചെയ്യുന്നവരും സമൂഹത്തിന് ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. മാത്രവുമല്ല ഇവരെ വളര്‍ത്തിവലുതാക്കുന്ന മാതാപിതാക്കളുടെ കണ്ണുനീരിന് ഒരറുതി വരുത്തുകയും വേണം.

   -ജയകുമാര്‍ വേലിക്കകത്ത്, 

രാജകുമാരി, ഇടുക്കി.

സിപിഎമ്മിന്റെ ഭാഗ്യം

സിപിഎമ്മിന്റെ സമ്മേളനങ്ങളും പ്രകടനങ്ങളുമെല്ലാം കൊഴുപ്പിക്കാന്‍ ഉപയോഗിക്കുന്നത് തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ പ്രവര്‍ത്തകരെയുമാണ്. പാര്‍ട്ടി പരിപാടികള്‍ക്ക് ഇക്കൂട്ടരെ ആട്ടിതെളിക്കുന്നത് പതിവായിരിക്കുന്നു. ഇതൊക്കെ കാണുമ്പോള്‍ ഇവര്‍ക്കൊക്കെ ചെലവിന് കൊടുക്കുന്നത് പാര്‍ട്ടിയാണെന്ന് തോന്നും. പണികളയുമെന്ന ഭീഷണിയിലൂടെയാണത്രേ ഇവരെ പങ്കെടുപ്പിക്കുന്നത്. ഇനിയിപ്പോള്‍ കെട്ടാന്‍ പോകുന്ന വനിതാമതിലിനും ഇക്കൂട്ടരെ തന്നെ കൂട്ടിയാല്‍ പോരേ? ഇതൊക്കെ ചോദിക്കാനും പറയാനും ഇവിടെ പ്രതിപക്ഷമില്ലല്ലോ?

എം. ശ്രീധരന്‍, വരവൂര്‍ തൃശൂര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

Kerala

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

India

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

News

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.