Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വാവരുസ്വാമിയും അയ്യപ്പനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2018, 04:11 am IST
inSamskriti

ശബരിമലയ്‌ക്കു പോകുന്നവര്‍ അയ്യപ്പനൊപ്പം വാവരുസ്വാമിയേയും ആരാധിക്കുന്നു. അയ്യപ്പന്റെ ഉറ്റ മിത്രമാണ് വാവര്‍ എന്ന് ചില ശാസ്താം പാട്ടുകളില്‍ പറഞ്ഞിരിക്കുന്നു. വാപരന്‍ എന്നൊരു മൂര്‍ത്തിയെക്കുറിച്ചു ഭൂതനാഥോപാഖ്യാനത്തില്‍ പറഞ്ഞിരിക്കുന്നു. മഹാശാസ്തൃപരിവാരങ്ങളില്‍ അംഗരക്ഷകനായ ഒരു മൂര്‍ത്തിയായിട്ടാണ് വാപരനെ വന്ദിക്കുന്നത്.  

വാവര്‍ ഒരു മുസ്ലിം സിദ്ധനും അയ്യപ്പന്റെ ഒരു വിശ്വസ്തമിത്രവുമാകുന്നു. ശബരിമലയില്‍ വാവരു പ്രതിഷ്ഠ വളരെ പ്രാചീനകാലം മുതല്‍ക്കേ ഉള്ളതാണ്. എരുമേലിയിലെ വാവരു പ്രതിഷ്ഠ കൂടാതെ ശബരിമലയില്‍ പതിനെട്ടാംപടിക്കു താഴെയും വാവരെ പ്രതിഷ്ഠിച്ചിരിക്കുന്നു. 

വാവരുനടയിലെ പൂജകന്‍ വാവരുസ്വാമിയുടെ ശേഷക്കാരായ കുടുംബക്കാരാണത്രേ നടത്താറ്. വാവരുബാവ മുസ്ലിയാരുടെ പൂര്‍വികന്മാര്‍ പാണ്ടിനാട്ടില്‍നിന്ന് ഏകദേശം അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ്ചങ്ങനാശ്ശേരിത്താലൂക്കിലുള്‍പ്പെട്ട കാഞ്ഞിരപ്പള്ളിയില്‍ വന്നു കുടിയേറിപ്പാര്‍ക്കുകയും പിന്നീട് വായ്‌പൂര് എന്ന സ്ഥലത്തേക്കു താമസമാക്കുകയും ചെയ്തതായാണ് അറിവ്. വാവരും അയ്യപ്പനുമായി ബന്ധപ്പെട്ട് പല കഥകളും പ്രചാരത്തിലുണ്ട്.

അയ്യപ്പന്‍ പന്തളം രാജാക്കന്മാരെ സേവിച്ചു കഴിയവെ പുലിപ്പാല്‍ കൊണ്ടുവരുവാന്‍ അയച്ചപ്പോള്‍ വാവരുസ്വാമിയും കൂടെ വനത്തിലേക്കുപോയി. അയ്യപ്പനും

കൂട്ടുകാരനും യാതൊരു കുഴപ്പവും കൂടാതെ കാര്യം സാധിച്ചു തിരിച്ചെത്തി. ശബരിമലയില്‍ ഈ യാത്രാസ്മാരകമായി അയ്യപ്പന്റെ നാമത്തില്‍ ക്ഷേത്രം പ്രതിഷ്ഠിച്ചപ്പോള്‍ വാവരുസ്വാമിയും അയ്യപ്പനുമായുള്ള ബന്ധം അംഗീകരിച്ചു വാവരു സ്വാമിക്ക് ഒരു ആരാധനാസ്ഥലം എരുമേലിയില്‍ സ്ഥാപിക്കയുണ്ടായി. അവിടെനിന്നാണ് തീര്‍ഥയാത്രക്കാര്‍ വനത്തില്‍ക്കൂടെയുള്ള ഭക്തിസംവര്‍ദ്ധകമായ യാത്ര തുടങ്ങുന്നത്. അയ്യപ്പനും വാവരുസ്വാമിയുമായുള്ള ഉറ്റബന്ധത്തിന്റെ അടയാളമായി മറ്റൊരാരാധനാമന്ദിരം ശബരിമല ക്ഷേത്രത്തിന്റെ മുന്‍പില്‍ സ്ഥാപിച്ചിട്ടുണ്ട്.

ആദി അയ്യപ്പന്റെ സ്‌നേഹിതനായി അദ്ദേഹത്തെ പിന്തുടര്‍ന്നതുപോലെ പിന്നീടുള്ള അനന്തകോടി അയ്യപ്പന്മാരെ രക്ഷിക്കുന്ന ചുമതല വാവരുസ്വാമിയുടേതായിത്തീര്‍ന്നു. വാവരുസ്വാമി,  അയ്യപ്പന്‍ ഈ നാമങ്ങള്‍ പില്‍ക്കാലത്തു ഭേദിക്കുവാന്‍ പാടില്ലാത്തതായി. തീര്‍ഥയാത്രക്കാര്‍ അയ്യപ്പാ എന്നുവിളിക്കുമ്പോള്‍ അതോടൊപ്പം സ്വാമി എന്ന നാമവും ഉച്ചരിക്കേണ്ടതു നിര്‍ബന്ധമത്രേ. എരുമേലിയിലും ശബരിമലയിലും വാവരുസ്വാമിക്കു വിവിധതരത്തിലുള്ള നേര്‍ച്ചക്കാഴ്ചകള്‍ കൊടുക്കുന്നു.

വാവരുടെ കഥകളെക്കുറിച്ച് ‘കെവാക്കിവിദ്ദുറ്റിയാ’  എന്ന അറബി ഗ്രന്ഥത്തില്‍ വിശദമായ ചില പ്രസ്താവനകളുണ്ട്. കൂടാതെ പരശുരാമകല്‍പം, ബാവരുമാഹാത്മ്യം ഇങ്ങനെ ചില ഗ്രന്ഥങ്ങളിലും വാവരുടെ അപദാനങ്ങളെ സ്പര്‍ശിച്ചു പ്രസ്താവനകളുണ്ട്. അയ്യപ്പനോട് പലതവണ മത്സരിച്ച് യുദ്ധം ചെയ്യുകയും, പിന്നീട് സഖ്യം ചെയ്തു സഹചാരിയായിത്തീരുകയും ചെയ്ത ഒരു വിശ്വസ്ത സുഹൃത്ത് എന്ന നിലയിലാണ് ഏതാനും അയ്യപ്പന്‍പാട്ടുകള്‍ വാവരെ ചിത്രീകരിച്ചുകാണുന്നത്.

വാവരു കുതിരപ്പുറത്തു സഞ്ചരിച്ചപ്പോള്‍ ആനപ്പുറത്തു കയറിവന്ന അയ്യപ്പനുമായി വാഗ്വാദം ഉണ്ടായി. കുതിരപ്പുറത്തുനിന്നിറങ്ങാന്‍ വാവരോടാവശ്യപ്പെട്ടതിന് ആനപ്പുറത്തുനിന്നിറങ്ങാന്‍ വാവരു പറഞ്ഞു. അയ്യപ്പന്‍ കോപിച്ചു വാവരെ കടുവയ്‌ക്ക് ഇരയാക്കുമെന്നു കല്‍പിച്ചു. ഇങ്ങനെ ഇരുവരും തമ്മില്‍ യുദ്ധമുണ്ടായതായി വിസ്തരിക്കുന്ന ഭാഗങ്ങള്‍ ചില അയ്യപ്പന്‍പാട്ടുകളില്‍ ഉണ്ട്. ഒടുവില്‍ വാവരുടെ കുതിരക്കാല്‍ ചുരികകൊണ്ട് അയ്യന്‍ അരിഞ്ഞു. അയ്യന്റെ ആനക്കാല്‍ വാവരു വാള്‍കൊണ്ടു വെട്ടി.

വളരെക്കാലം അവര്‍ തമ്മില്‍ പോരാട്ടം നടന്നു. ആരുമാരും ജയിക്കയില്ലെന്നുറച്ചപ്പോള്‍. ഇരുവരും സമന്മാരെന്നറിഞ്ഞ് ചങ്ങാതമാരായി എന്നും ഒരു കഥയുണ്ട്. വാവരുടെ കപ്പലോട്ടത്തില്‍ ചുങ്കം തരണമെന്ന് ആവശ്യപ്പെട്ട അയ്യപ്പനോട് തര്‍ക്കിച്ച് ചുങ്കം കൊടുക്കാതെ വാവര്‍ കടന്നുപോയി. ആ സമയം അയ്യപ്പന്‍, കപ്പലിന്റെ പാമരംഎയ്തുമുറിച്ച് തോല്‍പിച്ചുവെന്നും വാവര്‍ കൈവള ഊരി കപ്പമായിക്കൊടുത്തു മൈത്രീബന്ധത്തോടുകൂടെ കൈപിടിച്ചുപോയതായും മറ്റൊരിടത്ത് വര്‍ണിക്കുന്നു. ശ്രോതാക്കളെ അത്ഭുതപ്പെടുത്തും വിധത്തിലാണു പാട്ടുകാര്‍ വാവരെ ചിത്രീകരിച്ചിരിക്കുന്നത്.

പ്രാചീനകാലം മുതലേ കേരളത്തില്‍ നിലനിന്നുപോരുന്ന ഹിന്ദുമുസ്ലിം മൈത്രിക്ക് ഈ വീരഗാനങ്ങള്‍ ഒരുത്തമമാതൃകയാണു കാണിച്ചുതരുന്നത്.

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.