Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നീ തന്നെ ബ്രഹ്മം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2018, 02:50 am IST
in Samskriti

യത് പരം ബ്രഹ്മ സര്‍വാത്മാ

വിശ്വസ്യായതനം മഹത്

സൂക്ഷ്മാത് സൂക്ഷ്മതരം നിത്യം

തത്വമേവ ത്വമേവ തത്

ഏതൊന്നാണോ പരബ്രഹ്മവും എല്ലാവരിലും ഉള്ള ആത്മാവും ഈ വിശ്വത്തിന് മുഴുവന്‍ ആധാരവുമായത്, സൂക്ഷ്മത്തില്‍ വെച്ച് അതിസൂക്ഷ്മവും നിത്യവുമായ അത് തന്നെയാണ് നിങ്ങള്‍. നീ അതു മാത്രമാണ്.

പരബ്രഹ്മം തന്നെയാണ് എല്ലാത്തിന്റെയും ആത്മാവായിരിക്കുന്നത്. ഗുരുവിന്റെയും ശിഷ്യരുടെയും മേധാശക്തിയും ഇന്ദ്രിയ മനോബുദ്ധികളും അനുഭവതലങ്ങളും ഉണ്ടായത് പരബ്രഹ്മത്തില്‍ നിന്നാണ്. സമസ്ത ലോകത്തിന്റെയും അധിഷ്ഠാനമായ അതിനെ മഹത് എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. സമുദ്രം എല്ലാ തിരമാലകളുടേയും ആത്മാവായിരിക്കുന്നതു പോലെ ബ്രഹ്മം എല്ലായിടത്തും എല്ലാത്തിന്റെയും ആത്മാവായിരിക്കുന്നു. 

വിശ്വത്തിന്റെ ആയതനം എന്നാല്‍ വിശ്വത്തിന് ആധാരമായത്, വിശ്വത്തെ താങ്ങി നിര്‍ത്തുന്നത് എന്നര്‍ഥം. എല്ലാത്തിനേയും ഉള്‍ക്കൊള്ളുന്നത് എന്നറിയണം.

ഭാരം വര്‍ദ്ധിക്കുന്തോറും താങ്ങിനി

ര്‍ത്താനാകാത്തതെന്ന് തെറ്റിദ്ധരിച്ച് പോകരുത്. സ്വര്‍ണം ആഭരണങ്ങള്‍ക്കും പഞ്ഞി വസ്ത്രങ്ങള്‍ക്കും ആധാരമായത് പോ

ലെയാണിത്.

സൂക്ഷ്മത്തേക്കാള്‍ അതിസൂക്ഷ്മം എന്ന് പറഞ്ഞാല്‍ അതിനേക്കാള്‍  സൂക്ഷ്മമായി മറ്റൊന്നില്ല എന്നറിയണം. എത്രകണ്ട് സൂക്ഷ്മമായിരിക്കുന്നുവോ അത്രകണ്ട് വ്യാപനശേഷിയുണ്ടാകും. വ്യാപകത്വത്തെ ആസ്പദമാക്കിയാണ് സൂക്ഷ്മതയെ അളക്കുന്നത്. ഏറ്റവും സൂക്ഷ്മമായത് എല്ലായിടത്തും നിറഞ്ഞിരിക്കും. അത് എല്ലാത്തിലും വ്യാപിച്ചിരിക്കുന്നു. അതിനെ ഒന്നിനും വ്യാപിക്കാനാവില്ല. അതിനാല്‍ ബ്രഹ്മം വളരെ വളരെ സൂക്ഷ്മമായി സര്‍വവ്യാപിയായി നിലകൊള്ളുന്നു.

പരബ്രഹ്മം നിത്യമാണ്. ഭൂത, വര്‍ത്തമാന, ഭാവി കാലങ്ങളില്‍ ഒരു മാറ്റവും ഇല്ലാതെ നിലനില്‍ക്കുന്നതിനാലാണ്  നിത്യമെന്ന് വിശേഷിപ്പിക്കുന്നത്. യാതൊരു തരത്തിലുള്ള മാറ്റമോ നാശമോ സംഭവിക്കുന്നില്ല. അത് അനശ്വരമായിരിക്കുന്നു – എന്നും എപ്പോഴും എവിടേയും.

ഇത്രയൊക്കെ വിശേഷണങ്ങള്‍ പറഞ്ഞ അത് എന്താണെന്ന് ഇനിയും സംശയമുണ്ടോ?  അത് നീ തന്നെയാണ്. അത് നിന്നില്‍ നിന്നും അന്യമായ ഒന്നല്ല. അത് നീയാകുന്ന സത്തയാണ്.

എല്ലാത്തിലും നിറഞ്ഞിരിക്കുന്ന എല്ലാമായും തീര്‍ന്നിരിക്കുന്ന പരബ്രഹ്മമല്ലാതെ വേറെ എന്ത് ഉണ്ടാകാനാണ്? അത് താന്‍ തന്നെയാണ് എന്ന് ഒരോ അന്വേഷകനും

അറിയണം, അനുഭവമാകണം. ഇതിനാണ് ആചാര്യ പരമ്പര വളരെ ഗംഭീര്യമായി വാത്സല്യത്തോടെ പറയുന്നത് ‘തത്വമേവ ത്വമേവ തത്’  എന്ന്. ഛാന്ദോഗ്യോപനിഷത്തില്‍ ആവര്‍ത്തിക്കുന്ന ‘തത്വമസി’ മഹാവാക്യം തന്നെയാണ് പ്രയോഗത്തിലെ ചെറിയ വ്യത്യാസത്തിലുടെ ഇവിടെ പ്രസ്താവിച്ചിട്ടുള്ളത്.

 തത് ത്വം ഏവ – അത് നീ തന്നെയാണ്. ത്വമേവ തത്- നീ തന്നെ അത്.

അത് എന്ന് പറഞ്ഞത് ഇതുവരെ വിവിധ വിശേഷണങ്ങളോടെ ബുദ്ധിപരമായി മനസ്സിലാക്കിയ ആത്മതത്വം എന്നാണ്. എങ്ങും എല്ലാത്തിലും ഉള്ളത് എന്നാല്‍ ഓരോന്നിലും ഉണ്ടാകണം. തന്നിലും ഉണ്ടാകും. അത് തന്നില്‍ നിന്ന് വേറെയാണോ? ബുദ്ധിപരമായി ഗ്രഹിക്കാന്‍ കുറച്ച് പ്രയാസമുണ്ടെങ്കിലും ഗുരു നിശ്ചയദാര്‍ഢ്യത്തോടെ ശിഷ്യനോട് പറയുന്നു. അത് നീ തന്നെ. നീ തന്നെ അത്. ഇത് കല്ലില്‍ കൊത്തിവെച്ച പോലെ ശിഷ്യരുടെ ഉള്ളിലേക്ക് സന്നിവേശിപ്പിക്കാനും അവരുടെ അനുഭവമാക്കാനുമാണ് ഇതിലൂടെ സാധിക്കുന്നത്.

ജാഗ്രദ്, സ്വപ്‌ന, സുഷുപ്തി അവസ്ഥകളില്‍ ഒരു പോലെ മാറാതെ നില്‍ക്കുന്ന താന്‍ തന്നെയായ ആത്മാവിനെക്കുറിച്ച് നേരത്തെ അറിഞ്ഞ ശിഷ്യന് തത് ത്വം ഏവ ഉപദേശത്തെ ഉള്‍ക്കൊള്ളാന്‍  എളുപ്പമാകും. സ്വര്‍ണാഭരണങ്ങള്‍ക്ക് അവ സ്വര്‍ണമാണ് എന്നും മണ്‍പാത്രങ്ങള്‍ക്ക് താന്‍ മണ്ണാണ് എന്നും ധൈര്യമായി പറയാം. 

ധ്യാനത്തിന്റെ ഉയര്‍ന്ന മേഖലകളില്‍ താന്‍ ആ പരമമായ തത്വമാണ് എന്ന് ഉറപ്പിക്കുന്ന ശിഷ്യന് അതിനെ സാക്ഷാത്കരിക്കുകയാണ് വേണ്ടത്. ഇതിനായുള്ള ധ്യാനരീതിയെ തുടര്‍ന്ന് വിവരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.