Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രളയവും പ്രളയാനന്തരവും; കേരള മോഡല്‍ ഇനി വേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2018, 01:03 am IST
in Vicharam

പ്രളയാനന്തര പുനര്‍നിര്‍മ്മാണമെന്ന പേരിലുള്ള സര്‍ക്കാര്‍ നയപരിപാടികളെല്ലാം കേരളം പിന്‍തുടര്‍ന്നുവരുന്ന കേരളാ മോഡല്‍ വികസനത്തിന്റെ തുടര്‍ച്ചയാകുകയാണ്. ഇത് അപകടത്തിലേയ്‌ക്കുള്ള പോക്കാണ്. കേരള മോഡലിലൂടെ ടൂറിസ്റ്റ് മണിമാളികകളും റിസോര്‍ട്ട് നിര്‍മ്മാണവും ഫ്‌ളാറ്റ് നിര്‍മ്മാണവും വീട് നിര്‍മ്മാണവും ക്രമാതീതമായി പെരുകി. ഇതിനെല്ലാം നെല്‍വയലുകളും നീര്‍ത്തടങ്ങളും കുളങ്ങളും കുന്നുകളും നികത്തി. ക്വാറികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ദ്ധിച്ചു. വനനശീകരണവും മലഇടിക്കലും അണക്കെട്ട് നിര്‍മ്മാണവും തുടങ്ങി. ഇതെല്ലാം പരിസ്ഥിതി വിനാശത്തിലേക്കുള്ള വഴികളായിരുന്നു.

ഈ വഴി കൂടുതല്‍ സുഗമമാക്കിയത് മലയാളികളുടെ ഗള്‍ഫ് നാടുകളില്‍ നിന്നുള്ള സമ്പാദ്യംകൊണ്ടും പാശ്ചാത്യ-ഗള്‍ഫ് മേഖലകളിലെ മതശക്തികളുടെ പണംകൊണ്ടുമായിരുന്നു. ഇവരുടെ പണംകൊണ്ട് കേരളത്തില്‍ ഒരു പുത്തന്‍ ഭൂവുടമവര്‍ഗ്ഗത്തെ സൃഷ്ടിച്ചെടുക്കുകമാത്രമല്ല ചെയ്തത്, കച്ചവട-വ്യാപാര-പണമിടപാട്-റിയല്‍ എസ്റ്റേറ്റ് മേഖലകളെ ഇവരുടെയോ, ബിനാമികളുടെയോ നിയന്ത്രണത്തില്‍ എത്തിക്കുകയും ചെയ്തു. ഇതിലൂന്നി വ്യാപാര-ഊഹമേഖലകള്‍ പടര്‍ന്നു പന്തലിച്ചു. ഇവയ്‌ക്കുവേണ്ടി ഇവര്‍ ഇടതു-വലതു മുന്നണികളുടെ തോളില്‍ കൈയിട്ടുകൊണ്ട് പശ്ചിമഘട്ടം നശീകരണങ്ങള്‍ക്ക് വിധേയമാക്കുകയും വിനാശകരമായൊരു വികസനം സൃഷ്ടിച്ചെടുക്കുകയും ചെയ്തു. ഈ സൃഷ്ടിയാണ് കേരള മോഡല്‍!

ഇതുവഴി കാര്‍ഷിക-വ്യവസായ മേഖലകളെ തകര്‍ച്ചയിലേക്ക് നയിക്കുകയും പരിസ്ഥിതിയിന്‍മേലുള്ള കടന്നുകയറ്റവും കൊള്ളയും, അനുസ്യൂതം തുടരുകയും ചെയ്തു. ഇത് പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും പാര്‍ശ്വവല്‍ക്കൃത ജനവിഭാഗങ്ങളില്‍മേലുള്ള കടന്നാക്രമണങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തു. ഇതിനുകൂടുതല്‍ ഇരകളായിത്തീര്‍ന്നത് വയനാട്ടിലെ ആദിവാസികളാണ്. കേരള മോഡല്‍ പരിഷ്‌ക്കരണം ദളിത് വിഭാഗങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുകയും അവരെ കോളനികളുടെ അന്തരീക്ഷത്തിലേക്കും പുറമ്പോക്കുകളിലെ ചെറ്റക്കൂരകളിലേയ്‌ക്കും ആട്ടിത്തെളിക്കുകയും ചെയ്തു. ഇതിനു ഭൂപരിഷ്‌ക്കരണമെന്നു പേരിട്ടു. പിന്നീടുണ്ടായ കേരള മോഡലിനെ അധികാര വികേന്ദ്രീകരണമെന്നും ജനകീയാസൂത്രണമെന്നും വിശേഷിപ്പിച്ച് കൊട്ടിഘോഷിച്ചു. ഇതിലൂടെ, മുകള്‍ത്തട്ടില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന അഴിമതി താഴെതട്ടിലേക്കുവരെ പടര്‍ന്നു. ഈ ജനകീയാസൂത്രണം മൂലധനശക്തികളുടെ കല്‍പ്പനകള്‍ക്കും ഇംഗിതത്തിനും അനുസരിച്ചാണ് നടന്നിരുന്നതെന്ന് പിന്നീട് തെളിഞ്ഞു. 

ഇത്തരത്തിലുള്ള വികസനങ്ങള്‍ പരിസ്ഥിതിയിന്‍മേല്‍ ഒരു വിവേചനവുമില്ലാതെ നടത്തിയ ഇടപെടല്‍ നിമിത്തമാണ് 99-ലെ വെള്ളപ്പൊക്കത്തിനു (1924) കാരണമായ മഴയെക്കാള്‍ വളരെ കുറച്ചു മാത്രം പെയ്തിട്ടും കേരളത്തെ അത്യാഹിതത്തിലേക്ക് തള്ളിവിട്ടത്. രൂപയുടെ അളവുകോലുകള്‍ ഉപയോഗിച്ച് നഷ്ടം കണക്കാക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരു അളവുകോലിലുമൊതുങ്ങാത്ത മാനസികാഘാതങ്ങളുടെ മാനം അളക്കാനാവാത്ത വിധം വലുതാണ്. ഇതിനു ഉത്തരവാദികള്‍ കേരളം മാറി മാറി ഭരിച്ച  ഇടതു-വലതു മുന്നണികളാണ്.

കേരള മോഡലിന്റെ മറ്റൊരു മുഖമാണ് ഇരുമുന്നണികളും ടാറ്റായ്‌ക്കും, ഹാരിസനും അടക്കമുള്ള വന്‍ ഭൂമികയ്യേറ്റ മാഫിയകള്‍ക്ക് കുടപിടിക്കുകയും ഇവര്‍ക്കെതിരെയുള്ള കേസുകള്‍ തോറ്റുകൊടുക്കാനുള്ള തന്ത്രങ്ങള്‍ സ്വീകരിക്കുകയും ചെയ്തത്. ഇവരുടെ കൈവശഭൂമിയെക്കുറിച്ച് അന്വേഷിച്ച നിവേദിത പി ഹരന്‍ റിപ്പോര്‍ട്ടും ഡി.സിജിത്ത് ബാബു റിപ്പോര്‍ട്ടും നന്ദനന്‍ പിള്ള വിജിലന്‍സ് റിപ്പോര്‍ട്ടും എം.ജി. രാജമാണിക്യം റിപ്പോര്‍ട്ടും, നിയമവിരുദ്ധമായി ഹാരിസണ്‍ മലയാളം ലിമിറ്റഡും ടാറ്റയും മറ്റ് കയ്യേറ്റക്കാരും കൂടി അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലൂന്നി കേസ് വാദിച്ചുകൊണ്ടിരുന്ന സൂശീല ഭട്ടിനെ മാറ്റിക്കൊണ്ട് ടാറ്റയെയും, ഹാരിസണെയും സഹായിക്കുന്ന സര്‍ക്കാര്‍ മനോഭാവം വെളിപ്പെടുത്തി. ഈ കേസുകളില്‍ സര്‍ക്കാര്‍ മനഃപൂര്‍വ്വം തോറ്റുകൊടുത്തുകൊണ്ടിരിക്കുകയാണ്. ഈ തോറ്റുകൊടുക്കലിന്റെ ദുരന്തം അടിസ്ഥാനപരമായി കൂടുതല്‍ ബാധിച്ചിരിക്കുന്നത് മൂന്നാറിലെ തോട്ടം തൊഴിലാളികളെയാണ്. കേസില്‍ സര്‍ക്കാര്‍ വിജയിച്ചിരുന്നെങ്കില്‍ ഈ ഭൂമിയുടെ അവകാശത്തിന്റെ പ്രഥമസ്ഥാനത്തേയ്‌ക്ക് ഈ തൊഴിലാളികള്‍ പരിഗണിക്കപ്പെടുമായിരുന്നു. ഭൂമികയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചുവന്ന ദേവികുളം സബകളക്ടര്‍മാരായിരുന്ന ശ്രീറാം വെങ്കിട്ടറാമിനേയും വി.ആര്‍. പ്രേമകുമാറിനെയും ഭൂമാഫിയകള്‍ക്കുവേണ്ടി രാഷ്‌ട്രീയലോബികള്‍ സ്ഥലംമാറ്റി.

സര്‍ക്കാര്‍ നയങ്ങളും ഭരണനടപടികളും കയ്യേറ്റ മാഫിയകളുടെയും അവരുടെ ആത്മീയ നേതാക്കളുടെയും ഇടപെടലുകളും ഇവരെല്ലാം ഒത്തൊരുമയോടു പരിസ്ഥിതിയിന്മേല്‍ നടത്തിയ കൊള്ളയുമാണ് മഴയെ പ്രളയദുരന്തമാക്കി മാറ്റിയത്. ഇതിനു കേരളത്തിലെ ക്രൈസ്തവസഭയും ഉത്തരവാദികളാണ്. പ്രകൃതി ദുരന്തത്തിന്റെ കാരണക്കാരായി വിചാരണ ചെയ്യപ്പെടേണ്ടവരാണ് ഈ മൂന്നുകൂട്ടരും. അനധികൃത കയ്യേറ്റങ്ങള്‍ക്ക് പള്ളിയും പാര്‍ട്ടിയും മത്സരിച്ച് നേതൃത്വം നല്‍കുകയായിരുന്നു. പള്ളിക്കും രാഷ്‌ട്രീയ നേതാക്കള്‍ക്കും അവരുടെ ബിനാമികളുടെ പേരിലും അളവറ്റഭൂമിയും കരിങ്കല്‍ ക്വാറികളുമുണ്ട്. കേരളത്തില്‍ 29 ശതമാനം വനഭൂമിയുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ അവകാശപ്പെടുമ്പോള്‍ ഇതില്‍ 14 ശതമാനവും കയ്യേറ്റക്കാരുടെ കൈകളിലാണ്. ആദ്യഘട്ടത്തില്‍ മധ്യതിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് രക്ഷനേടാനായിരുന്നെങ്കില്‍ പിന്നീടത് പ്രകൃതിയോടുള്ള യുദ്ധപ്രഖ്യാപനമായി. ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വിലയിരുത്തിയാല്‍ എം.കെ.ജിയും ഫാദര്‍ വടക്കനും മലപ്പുറത്തെ കുഞ്ഞാലിയും മുകളില്‍ പറഞ്ഞ പ്രതികളുടെ പട്ടികയില്‍ പെടുന്നവരാണെന്ന് കാണാം.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് ദുരന്തം ഇത്രയധികം വര്‍ദ്ധിക്കാന്‍ കാരണമെന്ന് ഇപ്പോള്‍ സമൂഹത്തില്‍ വലിയൊരു വിഭാഗം തിരിച്ചറിയുന്നുണ്ട്. പരിസ്ഥിതി ദുര്‍ബല മേഖലകളെന്ന് ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടിയ പശ്ചിമഘട്ടത്തിലെ ക്വാറികളും റിസോര്‍ട്ടുകളും കുന്നിടിക്കലും, വനനശീകരണവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമാണ് ഇത്രയധികം ഉരുള്‍പൊട്ടലുകള്‍ക്കും മണ്ണിടിച്ചിലുകള്‍ക്കും കാരണമായത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ഏറ്റവുമധികം സമരം നടന്ന തിരുവമ്പാടി, കട്ടിപ്പാറ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ ദുരന്തമുണ്ടായത്. 

കയ്യേറ്റ മാഫിയകളും മതനേതാക്കളും ഇടതുപക്ഷവുമായി ഉണ്ടാക്കിയ ബാന്ധവത്തിലൂടെയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ പടനയിച്ച സമരനായകനെ ലോകസഭയിലേയ്‌ക്ക് ഇടതുപക്ഷം ജയിപ്പിച്ചെടുത്തത്. അപകടകരമായ ഈ കൂട്ടുകെട്ട് ഗാഡ്ഗിനെതിരെ തെരുവിലിറങ്ങി. രാഷ്‌ട്രീയക്കാരുടെ നിലനില്‍പ്പിനായുള്ള നിര്‍മ്മാണവും ഖനനവും പാടില്ലെന്നു പറഞ്ഞ ഗാഡ്ഗിലിനെ ഇവര്‍ ജനങ്ങളുടെ ശത്രുവാക്കി. ഇവരെക്കൊണ്ട് താമരശ്ശേരി ഫോറസ്റ്റ് ഓഫീസും, സര്‍ക്കാര്‍ വാഹനങ്ങളും കത്തിച്ചു. താമരശ്ശേരി ബിഷപ്പ് കേരളം കാശ്മീരാക്കുമെന്നും ജാലിയന്‍ വാലാ ബാഗ് ആക്കുമെന്നും വിളിച്ചു പറഞ്ഞു. കര്‍ഷകന്റെ മാഗ്നാകാര്‍ട്ടയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടെന്ന് പറയാന്‍ ധൈര്യം കാട്ടിയ പി.ടി. തോമസിനു കോണ്‍ഗ്രസ്സ് ഇടുക്കി പാര്‍ലമെന്റ് സീറ്റ് നിഷേധിച്ചു. മതപുരോഹിതര്‍ പി.ടി. തോമസിനെ പ്രതീകാത്മകമായി അന്തിമകര്‍മ്മങ്ങള്‍ നടത്തി. മലച്ചെരുവില്‍ വാട്ടര്‍ തീം പാര്‍ക്കുകള്‍ നിര്‍മ്മിച്ച പി.വി. അന്‍വറിന് സിപിഎം സീറ്റു നല്‍കി. എംഎല്‍എയാക്കി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ക്രിസ്റ്റഫര്‍ പടനയിച്ച ജോയ്‌സ് ജോര്‍ജ്ജിനെ അവര്‍ എംപിയാക്കി. ഈ എംപികോട്ടക്കമ്പൂര്‍ ഭൂമികയ്യേറ്റത്തില്‍ പ്രതിക്കൂട്ടിലാണ്. സഹോദരന്റെ ഭൂമികയ്യേറ്റ വിവാദത്തില്‍ കുടുങ്ങി നില്‍ക്കുന്നു മന്ത്രി മണി. മൂന്നാറിലെ ഭൂമികയ്യേറ്റങ്ങള്‍ക്ക് ഒത്താശ നല്‍കുന്നു എ. രാജേന്ദ്രന്‍ എംഎല്‍എ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

Kerala

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

India

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

India

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

India

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

പുതിയ വാര്‍ത്തകള്‍

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.