Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനവാസികള്‍ക്ക് വീട്; കേന്ദ്രം നല്‍കിയത് 2002, കേരളം പണിതത് 64

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2018, 03:14 am IST
in Kerala

തിരുവനന്തപുരം: വനവാസികളോടും കേന്ദ്ര പദ്ധതികളോടും സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയുടെ നേര്‍ചിത്രം വ്യക്തമാക്കുന്ന രേഖ നിയമസഭയില്‍. പ്രധാനമന്ത്രി ആവാസ് യോജന സംബന്ധിച്ച് തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍ രേഖാമൂലം നല്‍കിയ മറുപടിയിലെ കണക്കുകള്‍ സംസ്ഥാനത്തിന്റെ വനവാസി വിരുദ്ധ സമീപനം തെളിയിക്കുന്നു.

എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെ കേന്ദ്രം നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജനയില്‍ 2017-18 സാമ്പത്തിക വര്‍ഷം കേരളത്തില്‍ വനവാസികള്‍ക്ക് 2002 വീടുകള്‍ നിര്‍മിക്കാനാണ് അനുമതി ലഭിച്ചത്. കേരളം ഇതുവരെ പണി പൂര്‍ത്തീകരിച്ചത് 64 എണ്ണം മാത്രം. വെറും മൂന്നു ശതമാനം. ഇത്ര വീട് എന്ന ലക്ഷ്യം അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ കേന്ദ്രം അനുമതി നല്‍കും. വനവാസികള്‍ക്കായി  കേരളം ഇതുവരെ 187 വീടുകള്‍ക്ക് മാത്രമാണ് അംഗീകാരം നേടിയിരിക്കുന്നത്.

2017-18 സാമ്പത്തിക വര്‍ഷം എല്ലാ വിഭാഗങ്ങള്‍ക്കുമായി 67,328 വീടുകളാണ് കേരളത്തിന്റെ ലക്ഷ്യമായി കേന്ദ്രം അനുവദിച്ചത്. ഇതില്‍ 57,476 വീടുകളും നഗര മേഖലയിലാണ്. ഗ്രാമീണമേഖലയ്‌ക്ക് അനുവദിച്ച 9,872 വീടുകളിലാണ് വനവാസികള്‍ക്കുള്ള 2002 ഉള്‍പ്പെടുന്നത്. പട്ടിക ജാതി- 3921, ന്യൂനപക്ഷം 2725, പൊതുവിഭാഗം 1224 എന്നിങ്ങനെയാണ് മറ്റുള്ളവര്‍ക്ക് അനുവദിച്ച വീടുകള്‍. ഇതില്‍ പട്ടിക ജാതിയുടെ 529 വീടുകളും ന്യൂനപക്ഷത്തിന്റെ 566 വീടുകളുമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. പൊതു വിഭാഗത്തില്‍ 917 വീടുകളും നിര്‍മിച്ചു.

ഗ്രാമ നഗരമേഖലകളിലായി അനുവദിച്ച 67,328 വീടുകളില്‍ പണി പൂര്‍ത്തീകരിച്ചത് 4,162 മാത്രമാണെന്നും (ആറു ശതമാനം) കണക്കുകള്‍ വ്യക്തമാക്കുന്നു. ലക്ഷ്യം പൂര്‍ത്തീകരിച്ചില്ലെങ്കിലും 2018-19 സാമ്പത്തിക വര്‍ഷവും കേരളത്തിന് പ്രധാനമന്ത്രി ആവാസ് യോജനയില്‍ 82487 വീടുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കി. ഇതില്‍ 8,666 വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗുണഭോക്താവിന് നാലു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്ന പദ്ധതിയാണ്  പ്രധാനമന്ത്രി ആവാസ് യോജന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.