Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സഭയുടെ ഉത്തരവാദിത്തം ഓര്‍മ്മ വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2018, 01:11 am IST
in Editorial

ശബരിമലയിലെ സര്‍ക്കാര്‍ ധാര്‍ഷ്ട്യം വരുത്തിവെച്ച കെടുതികളെക്കുറിച്ചുള്ള ചര്‍ച്ച വേണ്ട രീതിയില്‍ നടക്കാതെ ബഹളത്തില്‍ മുങ്ങിയതിനു പിന്നാലെയും നിയമസഭ സ്തംഭിച്ചു. യുക്തിസഹമായ മറുപടി നല്‍കാന്‍ ട്രഷറി ബെഞ്ചിന് സാധിക്കില്ലെന്ന് വന്നതോടെയാണ് ബഹളമുണ്ടാവുകയും സഭ നിര്‍ത്തുകയും ചെയ്തത്. നാലു ദിവസത്തെ സഭാ സ്തംഭനത്തിനുശേഷം സമ്മേളിച്ചപ്പോഴും സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടായില്ല എന്നതാണ് വസ്തുത. സര്‍ക്കാറിന് ആകെയുള്ളത് ധാര്‍ഷ്ട്യവും വിടുവായത്തവുമാണെന്ന് നിസ്സംശയം പറയാവുന്ന തരത്തിലേക്കാണ് സഭാനടപടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആണ്ടുപോയത്. അത് ഒരര്‍ത്ഥത്തില്‍ അവര്‍ക്ക് ഗുണപ്രദവുമായി.

കെ.ടി. ജലീല്‍ പ്രശ്‌നം കഴിയുന്നതും ചര്‍ച്ചക്കു വരാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ കെ. മുരളീധരന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതോടെ സംഭവഗതികള്‍ മാറിമറിഞ്ഞു. യുഡിഎഫ് എംഎല്‍എമാര്‍ സഭാകവാടത്തില്‍ സത്യഗ്രഹം നടത്തുമ്പോഴും സഭാ നടപടികളില്‍ സഹകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു മുന്നോട്ടുപോകവെയാണ് ജലീല്‍ മറുപടി പറയാന്‍ എഴുന്നേറ്റത്. എന്താണോ സര്‍ക്കാര്‍ ഭയപ്പെട്ടത് അതു തന്നെ സംഭവിക്കുന്ന തരത്തിലായി സ്ഥിതിഗതികള്‍. ജലീല്‍ പ്രശ്‌നത്തില്‍ ഇതുവരെ വായതുറക്കാത്ത മുഖ്യമന്ത്രി രംഗത്തിറങ്ങിയതോടെയാണ് സഭ പ്രക്ഷുബ്ധമായത്. ഒരു തരത്തിലും ജലീലിനെ പ്രതിസന്ധിയിലാക്കാന്‍ അനുവദിക്കില്ലെന്ന കര്‍ക്കശ നിലപാടാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി സ്വീകരിച്ചത്. ഇത് പലരിലും അത്ഭുതമുളവാക്കുന്നതായിരുന്നു. ജലീലിന്റെ ബന്ധു അദീബിനെ നിയമിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി തന്നെ ഇടപെട്ടു എന്ന സംശയത്തിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.

ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും അതിന് യുക്തിസഹവും മാനുഷികവുമായ നിലപാടുകള്‍ സ്വീകരിക്കാന്‍ വഴിയൊരുങ്ങുകയും ചെയ്യേണ്ട നിയമസഭാ സമ്മേളനം ഇങ്ങനെ ബഹളത്തിലും കയ്യാങ്കളിയിലും അവസാനിക്കുമ്പോള്‍ നമ്മുടെ ജനാധിപത്യമൂല്യങ്ങള്‍ തന്നെയാണ് തകരുന്നത്. നിയമങ്ങള്‍ക്ക് ചൂടും ചൂരും നല്‍കാന്‍ ധാര്‍മ്മികമായി അവകാശമുള്ള നിയമസഭയില്‍ ആക്രോശങ്ങളും തദനുബന്ധ പ്രശ്‌നങ്ങളും ഉയരുമ്പോള്‍ നിസ്സഹായരായി നോക്കിനില്‍ക്കാനേ കഴിയൂ. സഭയുടെ അന്തസ്സിന് തരിമ്പും വില കല്‍പിക്കാന്‍ അംഗങ്ങള്‍ തയ്യാറായില്ലെങ്കില്‍ പിന്നെ ആരാണ് തയ്യാറാവുക.

പ്രളയം ഒരു ഭാഗത്തും ശബരിമല വിവാദം മറ്റൊരു ഭാഗത്തും നിന്ന് സംസ്ഥാനത്തെ ദുസ്സഹാവസ്ഥയിലേക്ക് തള്ളിവിടുകയാണ്. രണ്ടിനും ഒരു പരിധിവരെ ഭരണകൂടം തന്നെയാണ് കാരണക്കാര്‍. തങ്ങളുടെ അജണ്ടാധിഷ്ഠിത രാഷ്‌ട്രീയം മാത്രം വിജയിച്ചാല്‍ മതിയെന്ന് നിലയിലേക്കാണ് ഭരണപക്ഷം നീങ്ങുന്നത്. വിശ്വാസി സമൂഹത്തിന്റെ വൈകാരിക താല്‍പര്യങ്ങളേക്കാള്‍ അവര്‍ക്ക് പ്രിയം അരാജകവാദികളുടെ ആവശ്യങ്ങളാണ്. അത് നിവര്‍ത്തിച്ചുകൊടുക്കാനുള്ള കഠിന ശ്രമങ്ങളാണ് പ്രതിസന്ധിയുടെ വ്യാപ്തി വര്‍ദ്ധിപ്പിച്ചത്. ആയത് സഭയില്‍ ചര്‍ച്ച ചെയ്യപ്പെട്ടാല്‍ മൂടുപടം താനെ അഴിഞ്ഞുവീഴുമെന്ന് അറിയാവുന്നതിനാല്‍ സ്പീക്കറെ കൂട്ടുപിടിച്ച് പോലും മുഖ്യമന്ത്രി തറവേലകള്‍ തുടരുകയാണ്. ഇത് അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ സഭാനടപടികള്‍ വെറും കെട്ടുകാഴ്ചയാവും.

സംസ്ഥാനത്തിന്റെ വികാരവും ജനങ്ങളുടെ ജീവിത നിലവാരവും സഭയില്‍ ചര്‍ച്ചക്കു വന്നെങ്കില്‍ മാത്രമേ ഭാവിയിലേക്ക് കരുത്തുറ്റ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കഴിയൂ. നിര്‍ഭാഗ്യവശാല്‍ അത്തരം നീക്കങ്ങള്‍ക്കുനേരെ വാതില്‍ കൊട്ടിയടയ്‌ക്കുന്ന പെരുമാറ്റമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. പ്രതിപക്ഷമാണെങ്കില്‍ അവസരത്തിനൊത്ത് ഉയരുന്നുമില്ല. വെറുതെ ബഹളമുണ്ടാക്കി സഭാനടപടികള്‍ നിര്‍ത്തിവെക്കുന്നതുകൊണ്ട് ഒരു ഗുണവുമുണ്ടാവുന്നില്ല. എന്നു മാത്രമല്ല ജനങ്ങള്‍ക്ക് അത് വലിയ നഷ്ടമുണ്ടാക്കുകയും ചെയ്യുന്നു. അഞ്ചു കൊല്ലത്തെ ഭരണാവകാശം എന്തുംചെയ്യാനുള്ള ‘ജനങ്ങളുടെ തുകയെഴുതാത്ത ഒപ്പിട്ട ചെക്കാ’ണെന്ന് ഭരണപക്ഷവും പ്രതിപക്ഷവും കരുതരുത്. സാമാജികരുടെ ഇടപെടലുകളും പെരുമാറ്റവും സമൂഹം സാകൂതം ശ്രദ്ധിക്കുന്നുണ്ട്. ദൂരക്കാഴ്ചയില്ലാത്ത നിലപാടുകളില്‍ നിന്ന് പിന്മാറാന്‍ തയ്യാറായെങ്കില്‍ മാത്രമെ ക്രിയാത്മകവും ആരോഗ്യകരവുമായ അന്തരീക്ഷം നിയമസഭയ്‌ക്കുള്ളിലുണ്ടാവൂ. ഇക്കാര്യത്തില്‍ പൂര്‍ണമായ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന കാര്യം മറക്കരുത്. അതിനൊപ്പം പ്രതിപക്ഷവും അവരുടെ കടമ അതേ ഗൗരവത്തോടെ നിര്‍വഹിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

Kerala

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

India

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

India

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

India

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

പുതിയ വാര്‍ത്തകള്‍

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.