Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കുമ്പളത്തോടും ഉരക്കുഴിതീര്‍ഥവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2018, 02:35 am IST
inSamskriti

ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന സ്ഥലത്തുണ്ടാകാവുന്ന  അസൗകര്യങ്ങള്‍ ഒഴിവാക്കിയാല്‍  ശബരിമലയിലെ താമസം അത്യാനന്ദപ്രദമായിട്ടുള്ളതാണ്.  എല്ലാ അയ്യപ്പന്മാരും മുപ്പതാം തീയതി മലനടയില്‍ത്തന്നെ കഴിച്ചുകൂട്ടിയശേഷം ഒന്നാം തീയതി കുമ്പളത്തോട്ടിലേക്കു പോകുന്നു.  മലനടയില്‍ിന്നും ഒരു മൈല്‍ വടക്കുകിഴക്കുമാറിയാണ് ഇപ്പോള്‍ കുമ്പളത്തോട്ടില്‍ അണകെട്ടി മലനടയിലേക്ക് കുഴല്‍വഴി വെള്ളംകൊണ്ടുപോരുന്നത്. അകത്തെ അഭിഷേകത്തിനും മറ്റും ഈ തീര്‍ഥജലംതന്നെയാണ് ഉപയോഗിക്കുന്നത്. 

പതിനെട്ടാംപടിയില്‍ നിന്നും അണയുടെ സമീപമെത്തത്തക്കവണ്ണം പാത ഉണ്ടാക്കിയിട്ടുണ്ട്. മാളികപ്പുറത്തുനിന്നും  വടക്കോട്ടു രണ്ടു ഫര്‍ലോങ് ദൂരം പോയാലും ഈ തോട്ടില്‍ ചെന്നെത്താം.

കുംഭദളതീര്‍ഥത്തില്‍ സാമാന്യം ഉയരത്തില്‍ നിന്നും ശക്തിയോടുകൂടി പ്രവഹിക്കുന്ന ഒരു നീര്‍ച്ചാട്ടമുണ്ട്. ആ നീരൊഴുക്കു വന്നുപതിക്കുന്ന ഭാഗത്ത് പാറയില്‍ ഒരു കുഴിയുണ്ട്. ഏകദേശം ഒരു ഉരല്‍ക്കുഴിപോലെ അതു തോന്നും. ഇതിനെയാണ് ഉരക്കുഴി തീര്‍ഥമെന്നു പറയുന്നത്. ഈ സ്‌നാനഘട്ടത്തിനു മുകള്‍ഭാഗത്തായിട്ടാണ് അണ. ഒട്ടേറെ അയ്യപ്പന്മാര്‍ ഉരക്കുഴിതീര്‍ഥത്തില്‍ മുങ്ങാനെത്തും. സവിശേഷത  ആരേയും അദ്ഭുതപരതന്ത്രരാക്കും. ഇതില്‍ മുങ്ങാന്‍ മാത്രം വലിപ്പമില്ലല്ലോ എന്നു പ്രഥമദൃഷ്ടിയില്‍  തോന്നുകയും, ഇറങ്ങിയാല്‍ അനായാസേന ഇരുന്നു മുങ്ങുവാന്‍ സാധിക്കുകയും വീണ്ടും നോക്കിയാല്‍ ഇതില്‍ എങ്ങനെ മുങ്ങി എന്ന് ആശ്ചര്യം തോന്നുകയും ചെയ്യും. ഭയന്നിട്ടു മുങ്ങാതെ പിന്തിരിയുന്നവരും ഇല്ലാതില്ല. ഉരക്കുഴി തീര്‍ഥമാടിയതിനുശേഷം കുമ്പളത്തോട്ടില്‍ ശ്രാദ്ധാദികര്‍മ്മങ്ങള്‍, ദാനങ്ങള്‍ എന്നിവ നടത്തുകയും,  പമ്പയിലെ സദ്യയോളം നിഷ്‌കര്‍ഷയില്ലെങ്കിലും സാമാന്യമായ ഒരു സദ്യ നടത്തുകയും ഗുരുദക്ഷിണ നല്‍കുകയും ചെയ്യുന്നു. അനന്തരം കുമ്പളത്തോട്ടില്‍ നിന്നും അവരവരുടെ വിരികളില്‍വന്നു വിശ്രമിക്കുന്നു.

കുമ്പളത്തോട്ടില്‍നിന്നും മലനടയില്‍ വന്നെത്തിയശേഷം യാചകര്‍ക്ക് യഥാശക്തി ദാനധര്‍മ്മങ്ങള്‍ നല്‍കുന്നു. പേരുത്തോട്ടിലും കരിമലമുകളിലും അപ്പാച്ചിമേട്ടിലും മാളികപ്പുറത്തും ആണ് യാചകസംഘം കൂട്ടമിട്ടിരിക്കുന്നത്.  ധര്‍മ്മം നല്‍കിയ ശേഷം ഭസ്മം, പ്രസാദം മുതലായവ ശേഖരിക്കുവാനും മറ്റുമുള്ള ഉത്സാഹത്തില്‍ അയ്യപ്പന്മാര്‍ ബദ്ധശ്രദ്ധരാകുന്നു.

സ്വാമി സന്നിധിയില്‍നിന്നും നേരെ കിഴക്കോട്ടു ഏകദേശം ഒന്നരനാഴിക പോയാല്‍ അവിടെനിന്നും അല്‍പം തെക്കുമാറി പമ്പയുടെ ത്രിവേണിഘട്ടത്തില്‍ വന്നുചേരുന്ന കല്ലാറിലേയ്‌ക്ക് എത്തിച്ചേരാം. ‘വാനീരത്തില്‍ മദിച്ചു പക്ഷികളിരിക്കുമ്പോള്‍ കൊഴിഞ്ഞുള്ള നല്‍സൂനംകൊണ്ടു സുഗന്ധമാര്‍ന്നതിതണുപ്പുള്ളച്ഛവെള്ളത്തോടും’ അവിടെവിടെ ഉയര്‍ന്നു നില്‍ക്കുന്ന ശിലകളെ തരംഗലീലകള്‍കൊണ്ട് കുളിര്‍പ്പിച്ച് ഉത്സാഹത്തോടും കൂടി ഈ തരംഗിണീറാണി വിലസുന്നു. സ്‌നാനപാനാദികളുടേയും മറ്റും സുഖസൗകര്യങ്ങള്‍  മൂലം അനേകം അയ്യപ്പന്മാര്‍  ഇവിടെ എത്തുന്നു. കുതിച്ചുചാടുന്ന അരുവികളുടെയും 

വനഗജങ്ങള്‍ തലയുയര്‍ത്തിനില്‍ക്കുകയാണോ എന്നു തോന്നുമാറ് കാണപ്പെടുന്ന കൂറ്റന്‍ കരിമ്പാറകളുടേയും, മരക്കൊമ്പുകളില്‍ കായുവാന്‍ വിരിച്ചിരിക്കുന്ന വനമോഹിനിയുടെ ചെമ്പട്ടുകളോ എന്നു തോന്നുമാറ് അവിടവിടെ നിരന്നുകാണുന്ന നീര്‍മരുതിന്‍ പുഷ്പസഞ്ചയങ്ങളുടെയും മനോഹാരിയായ പ്രകൃതിവിലാസം ആരേയും ആഹ്ലാദിപ്പിക്കുന്നു. സ്‌നാനാശനപാനാദികളാല്‍ സന്തുഷ്ടരാക്കപ്പെട്ട അയ്യപ്പന്മാര്‍ അവിടം വാസകേന്ദ്രമാക്കുന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.