കൊച്ചി: ശബരിമല യുവതീപ്രവേശത്തിനെതിരെ വന്‍മതില്‍ തീര്‍ക്കാന്‍ വിശ്വാസികള്‍ ഒന്നിക്കുമെന്ന് കേരള ധീവര മഹാസഭ. മുഖ്യമന്ത്രി പ്രഖ്യാപിച്ച നവോത്ഥാന വന്‍മതിലുമായി സഹകരിക്കില്ലെന്ന് സഭ സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
ഭൂരിഭാഗം ഹിന്ദു സ്ത്രീകളും ശബരിമല സ്ത്രീപ്രവേശത്തിന് എതിരാണ്. മുഖ്യമന്ത്രി അടവുനയം മാറ്റി വനിതാ മതിലിനു വേണ്ടി കേഴുന്നത് മോശമാണ്. ഇതിനെതിരെ കേരളത്തിലെ സ്ത്രീകള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും ധീവര മഹാസസഭ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രസിഡന്റ് പി.വി. മോഹനന്‍, ജന. സെക്രട്ടറി അഡ്വ. സുഭാഷ് നായരമ്പലം, ട്രഷറര്‍ ടി.കെ. രാജന്‍, സുബ്രഹ്മണ്യന്‍ എസ്. സുരേഷ് കൊല്ലം, മുരളി.എ.എസ്, സുധീരജ്ഞന്‍ തിരുവനന്തപുരം, സുധീര്‍ തായാട്ട് എന്നിവര്‍ സംസാരിച്ചു.
















