Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മതിലും പൊളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2018, 01:30 am IST
inKerala

തിരുവനന്തപുരം: വിവിധ സാമുദായിക സംഘടനകളെ സംഘപരിവാറിനെതിരെ അണിനിരത്തി നവോത്ഥാന നായകനാവാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം പൊളിഞ്ഞു. പ്രഖ്യാപിച്ചു രണ്ടാം ദിവസം തന്നെ വനിതാ മതില്‍ പൊളിഞ്ഞു. 

നവോത്ഥാന സമ്മേളനമെന്ന പേരില്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ച വനിതാ മതില്‍ നീക്കത്തില്‍ നിന്ന് കൂടുതല്‍ സാമുദായിക സംഘടനകള്‍ പിന്മാറി. 190 സാമുദായിക സംഘടനകള്‍ ഒന്നിച്ചു മതില്‍ പണിയും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, മതില്‍ സിപിഎമ്മിന്റേതു മാത്രമായി ചുരുങ്ങുകയാണ്. 

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന്  സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച നവോത്ഥാന വനിതാ മതിലിന്റെ സംഘാടകര്‍ എന്ന് കഴിഞ്ഞ ദിവസം പറഞ്ഞവര്‍ തന്നെയാണ്  സംഘാടക സമിതിയില്‍ നിന്നും പിന്മാറുന്നത്. മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് മനസ്സിലായതോടെയാണ് സംഘടനകളുടെ തീരുമാനം.

വനിതാ മതിലില്‍നിന്നും ബ്രാഹ്മണസഭ പിന്മാറുന്നതായി കേരള ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവിലെ ആചാരങ്ങള്‍ തുടരണമെന്നാണ് ബ്രാഹ്മണസഭയുടെ തീരുമാനമെന്നും മറിച്ചുള്ള നീക്കത്തെ പിന്തുണക്കാനാകില്ലെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. സംഘാടക സമിതിയില്‍ നിന്ന് രാജിവച്ചുള്ള കത്ത് മുഖ്യമന്ത്രിക്ക് അയച്ചെന്നും അദ്ദേഹം പറഞ്ഞു.

പിന്നാക്കക്കാരുടെ കൂട്ടായ്‌മയായ 52 സംഘടനകള്‍  പിന്മാറുന്നതായി സാമൂഹ്യ സമത്വ മുന്നണി പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരനും പറഞ്ഞു. വനിതാ മതിലില്‍ നിന്നു പിന്മാറുന്നതായി പ്രസ്താവനയിലൂടെ അറിയിച്ച കേരള ധീവര മഹാസഭ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചു. 

മുപ്പത്തഞ്ചു ലക്ഷത്തോളം വരുന്ന ധീവരര്‍ മതില്‍ പണിയുവാന്‍ സഹകരിക്കില്ലെന്ന് സംഘടനയുടെ സംസ്ഥാന സമിതി അറിയിച്ചു. നൂറ്റെണ്‍പതോളം സാമുദായിക സംഘടനകള്‍ പങ്കെടുക്കും എന്നാണ് മുഖ്യമന്ത്രി പറയുന്നത്. സംഘടനകള്‍ ഏതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സിപിഎം പ്രവര്‍ത്തകരെ കൊണ്ടു വന്നിട്ട് സാമുദായിക സംഘടനകള്‍ എന്നു പറയുന്നതില്‍ കാര്യമില്ല. എന്‍എസ്എസ്സിനെപ്പോലെ വിശ്വാസികള്‍ക്കൊപ്പം അടിയുറച്ചു നില്‍ക്കുമെന്നും ധീവര മഹാസഭ വ്യക്തമാക്കി. വനിതാ മതില്‍ സിപിഎമ്മിന്റെ പരിപാടിയാണെന്ന് അറിഞ്ഞതോടെ കൂടുതല്‍ സംഘടനകള്‍ മതിലിനെതിരെ രംഗത്ത് വരികയാണ്.

ഇതിനിടെ കഴിഞ്ഞ ദിവസം കൂടിയ നേതാക്കളുടെ യോഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. 190 സാമുദായിക സംഘടനകളില്‍ 170 പേര്‍ യോഗത്തില്‍ എത്തിച്ചേര്‍ന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിത്. എന്നാല്‍, യോഗ ഹാളില്‍ ഉണ്ടായിരുന്നത് പരമാവധി 125 പേരാണ്. ഇതില്‍ മുഖ്യമന്ത്രിയും മന്ത്രി ബാലനും, ചീഫ് സെക്രട്ടറിയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടും. ഏതാനും ചിലരെയാണ് സംസാരിക്കാന്‍ അനുവദിച്ചത്. ഇവരാരും വനിതാ മതില്‍ എന്ന ആശയം പറഞ്ഞില്ല. 

മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിര്‍ദേശാനുസരണം സോമപ്രസാദ്. എം.പി എന്നയാളാണ്  വനിതാ മതില്‍ എന്ന ആശയം ഉന്നയിച്ചത്. ചര്‍ച്ചകൂടാതെ മുഖ്യമന്ത്രി സമ്മതിക്കുകയും ചെയ്തു. യോഗത്തില്‍ ഉയര്‍ന്നുവന്ന ആശയം എന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. 

ശ്രീനാരായണീയര്‍ക്ക് അമര്‍ഷം, പ്രതിഷേധം

വനിതാമതില്‍ ജനുവരി ഒന്നിനു നടത്തുന്നത് ശിവഗിരി തീര്‍ഥാടനം അട്ടിമറിക്കാനാണെന്നു വ്യക്തമായതോടെ എസ്എന്‍ഡിപിയോഗം പ്രവര്‍ത്തകരിലും ശ്രീനാരായണീയരിലും പ്രതിഷേധങ്ങള്‍ കനക്കുന്നുണ്ട്. ശിവഗിരി തീര്‍ഥാടന ദിനമായ ജനുവരി ഒന്നിന് വനിതാ മതില്‍ പ്രഖ്യാപിച്ചത് തീര്‍ഥാടനം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു. 

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും ശിവഗിരിയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. ശിവഗിരി തീര്‍ഥാടനത്തിന്റെ സമാപന ദിവസം നടക്കുന്ന ഇത്തരമൊരു പരിപാടിയുടെ സംഘാടക സമിതി ചെയര്‍മാന്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനായതിനാലാണ് പ്രതിഷേധം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

Kerala

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

India

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

Kerala

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

Kerala

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

പുതിയ വാര്‍ത്തകള്‍

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.