Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നിശ്ചലമാകുന്ന കേരളക്കര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2018, 01:13 am IST
inVicharam

ഭരണപിടിപ്പുകേടുകൊണ്ട് കേരളം നിശ്ചലമായിരിക്കുന്നു. പുരോഗമന പ്രത്യാ ശാസ്ത്രങ്ങളെ സമാജത്തിന്റെ പുരോഗതിയ്‌ക്കായി പുനര്‍നിര്‍ണ്ണയം ചെയ്യുമെന്ന വിവക്ഷയോടെ അധികാരത്തിലേറിയ വൈര്യുദ്ധ്യാത്മിക ഭൗതികവാദ ചിന്തയുടെ വക്താവ് പിണറായി വിജയന്റെ  ഭരണത്തില്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ ഇപ്പോള്‍ ഭരണപ്രതിസന്ധി യിലാണ്. മറ്റുള്ളവരെ വേദനിപ്പിച്ചും പരിഹസിച്ചും കുറ്റപ്പെടുത്തിയും സ്വയം ആനന്ദിക്കുന്നഒരു സാഡിസ്റ്റായി കേരള മുഖ്യമന്ത്രി മാറിയിരിക്കുന്നു. 

ആഭ്യന്തരവകുപ്പിന്റെ അനാസ്ഥകൊണ്ട് താറുമാറായ ക്രമസമാധാനം, തകര്‍ന്ന കൃഷിയിടങ്ങള്‍ികളുമായി പട്ടികജാതി/പട്ടികവര്‍ഗ്ഗ സമൂഹങ്ങള്‍ ഇനിയും സ്വയം പര്യാപ്തത കൈവരിക്കാന്‍ ആകാത്ത ഇലക്ട്രിസിറ്റിബോര്‍ഡ്, തകര്‍ന്നടിഞ്ഞ റോഡുകള്‍, വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍, പട്ടിണിയിലമര്‍ന്ന തീരദേശസികളും മത്സ്യതൊഴിലാളികളും, എക്‌സൈസ് വകുപ്പിനെ നോക്കുകുത്തിയാക്കി തഴച്ചു വളരുന്ന ലഹരിമരുന്നിന്റെയും വ്യാജമദ്യത്തിന്റെയും വില്‍പ്പന, ലക്ഷ്യമില്ലാതെ കടക്കയ ത്തിലേക്ക് ഓടുന്ന കെ.എസ്.ആര്‍.ടി.സി., രൂക്ഷമായ തൊഴിലില്ലായ്‌മ, അഴിമതിയില്‍ മുങ്ങിയ സിവില്‍സപ്ലൈസും, സഹകരണപ്രസ്ഥാനങ്ങളും, പ്രതിസന്ധിയിലാകുന്ന വിനോദ- സഞ്ചാരമേഖല, നിത്യോപയോഗ സാധനങ്ങളുടെ കുതിച്ചുയരുന്ന വില, സ്തംഭിച്ചു നില്‍ക്കുന്ന വ്യവസായമേഖല, കടക്കെണിയിലമര്‍ന്ന വ്യാപാരമേഖല, താറുമാറായ സമ്പത്ത് ഘടന, കയര്‍, കശുവണ്ടി മേഖലയിലെ തൊഴില്‍ തകര്‍ച്ച, വനംമേഖലയിലും കായലോര ങ്ങളിലും അനധികൃത കയ്യേറ്റങ്ങളും, ആവാസവ്യവസ്ഥയെ തകിടംമറിച്ച് മണ്ണ്, ക്വാറി മാഫിയ യുടെ പ്രവര്‍ത്തനം, എങ്ങും എത്താത്ത പ്രളയാനന്തര ദുരിതാശ്വാസ നടപടികള്‍, പദ്ധതി വിഹിതം ലഭിക്കാതെ താറുമാറായ ത്രിതലപഞ്ചായത്ത് ഭരണസമിതികള്‍ എല്ലാത്തിനും അവസാനം ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ കഴിവില്ലായ്‌മയും പിടിപ്പുകേടും പിണറായി വിജയന്റെ ദാര്‍ഷ്ട്യവും മൂലം സംസ്ഥാനത്ത് ഉടനീളം സംജാതമായ സംഘര്‍ഷ പൂരിതമായ അന്തരീക്ഷവുമാണ് ഇന്ന് കേരള സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. 

വിവിധ വകുപ്പുകളിലായി 18ഓളം മന്ത്രിമാരും അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഭരണപരിഷ്‌കാര കമ്മീഷനും നിലവിലുണ്ട്.  മുഖ്യമന്ത്രിക്ക് അഞ്ചോ ആറോ ഉപദേഷ്ടാക്കള്‍ വേറെയും. ആഡംബരങ്ങള്‍ക്ക് യാതൊരുകുറവുമില്ല. എന്നാല്‍ വകുപ്പ് തലത്തില്‍ മന്ത്രിമാര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഘടകകക്ഷികളുടെ ആഭ്യന്തര കാര്യങ്ങള്‍ പോലും തീരുമാനിക്കുന്നത് പിണറായിവിജയനാണ്. ലോകമാകമാനം തകര്‍ന്നടിഞ്ഞ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസാന ജീവവായു നിലനിര്‍ത്തുന്ന സഖാവ് എന്ന നിലയില്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാക്കളെയും പ്രസ്ഥാനത്തെയും തന്റെ കൈപിടിയില്‍ ഒതുക്കിയിരിക്കുകയാണ് പിണറായി വിജയന്‍. സ്വതന്ത്ര പ്രവര്‍ത്തനമോ അഭിപ്രായസ്വാതന്ത്ര്യമോ പാര്‍ട്ടിയിലും മന്ത്രിസഭയിലും  അനുവദിച്ചു നല്‍കുന്നില്ല.

വര്‍ദ്ധിച്ചുവരുന്ന ക്രിമിനല്‍ കേസുകളും മോഷണങ്ങളും നിരന്തരം അരങ്ങേറുന്ന എ.ടി.എം. കവര്‍ച്ചയും ഗുണ്ടാവിളയാട്ടവും സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നേരെയുള്ള അക്രമണവും സാധാരണക്കാരുടെ സൈ്വര്യജീവിതത്തെ താറുമാറാക്കുന്നു. ആഭ്യന്തര വകുപ്പിന്റെ നിസംഗ്ഗതാവസ്ഥ ജനങ്ങളില്‍ ഭയാശങ്ക വര്‍ദ്ധിപ്പിക്കുന്നു. കാണാതാകുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതും അവരെ കണ്ടെത്താനുള്ള ശ്രമം പരാജയപ്പെടു ന്നതും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. -രവീന്ദ്രവര്‍മ അംബാനിലയം

പ്രളയാനന്തര കേരളത്തിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അടിയന്തര ശ്രദ്ധ നല്‍കേണ്ട കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞ് കിടക്കുന്നു. ഹെക്ടര്‍ കണക്കിന് കൃഷി സ്ഥലങ്ങള്‍ കൃഷിയിറക്കാന്‍ ആവാതെ കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലാണ് പുതുകൃഷിക്ക് എന്തെങ്കിലും സഹായം ചെയ്യാനോ, കൃഷിനാശം സംഭവിച്ചവര്‍ക്ക് എന്തെങ്കിലും ധനസഹായം നല്‍കാനോ സര്‍ക്കാരിന് ആയിട്ടില്ലാ എന്നത് വേദനാജനകമാണ്. നാശനഷ്ടങ്ങളുടെ അടിസ്ഥാന സര്‍വ്വേ പോലും പൂര്‍ത്തീകരിച്ചിട്ടില്ല. കാര്‍ഷികമേഖലയെ പൂര്‍ണ്ണമായും അവഗണിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്.

വിദ്യാഭ്യാസ മേഖലയ്‌ക്ക് അമിതപ്രാധാന്യം നല്‍കി അവതരിപ്പിച്ച 2016-17 ബഡ്ജറ്റിലെ പദ്ധതികള്‍ പലതും വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങി. 140 മണ്ഡലങ്ങളിലും ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അന്തര്‍ദേശിയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 1000 കോടി രൂപ അനുവദിച്ചിരുന്നു. 8 മുതല്‍ 12 വരെയുള്ള ക്ലാസ്സ് ഹൈടെക് ആക്കാന്‍ 5000 കോടി.  ഭിന്നശേഷിക്കാര്‍ക്ക് വാര്‍ഷിക ആനുകൂല്യം 4000 രൂപ. ഇതൊക്കെ തുടക്കം കുറിച്ചിടത്ത് തന്നെ നില്‍ക്കുകയാണ്. കൂടാതെ കാരണങ്ങള്‍ കണ്ടെത്തി കലോത്സവും കലാമേളയും നിറം കെടുത്തുകയും ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികള്‍ കൊല്ലത്ത് നടത്തിയ അവരുടെ സ്‌കൂള്‍ കലോത്സവം പോലും സര്‍ക്കാര്‍ അവഗണിച്ചു. 

പനി വ്യാപകമാകുമ്പോഴും ആരോഗ്യകേരളം ഉറക്കത്തിലാണ്. തുടക്കത്തില്‍ ആവേശം കാണിച്ച മന്ത്രി ഇന്ന് നിശബ്ദ്ധതതയിലാണ്. അപര്യാപ്തതകളുടെ നടുവില്‍ നട്ടം തിരിയുകയാണ് ആരോഗ്യവകുപ്പ്. ഊണും ഉറക്കവും ഉപേക്ഷിച്ച് നിശബ്ദസേവനത്തിലൂടെ ലോകത്തിന് മാതൃകയായി നിപ്പാ എന്ന വൈറസിനെ അമര്‍ച്ച ചെയ്ത കോഴിക്കോട്ടെ ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും പ്രവൃത്തനം പാര്‍ട്ടിയുടെ വിജയവും കഴിവുമായി ചിത്രീകരിക്കുവാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. നിപ്പാ വൈറസ്മൂലം മരിച്ചവരുടെ എണ്ണത്തില്‍പോലും സര്‍ക്കാരിന് വ്യക്തതയില്ലാ എന്നത് ദുഃഖകരമാണ്. 

നവോത്ഥാനകാലം മുതല്‍ എഴുതിയും പറഞ്ഞും പ്രസംഗിച്ചും നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ സംരക്ഷണം ഇന്നും എങ്ങുമെത്താതെ നില്‍ക്കുന്നു. നിലനില്‍പ്പിനായുള്ള അവരുടെ പോരാട്ടത്തെ മാറിമാറി വന്ന ഗവണ്‍മെന്റുകള്‍ അവഗണിക്കുകയാണ് ചെയ്തിട്ടുള്ളത്. ചെങ്ങറ ഭൂസമരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പരിഹാരം ഇല്ലാതെ തുടരുന്നു. സമരക്കാര്‍ പത്തനംതിട്ട കളക്‌ട്രേറ്റിന് മുമ്പില്‍ കുടില്‍കെട്ടി സമരം തുടങ്ങിയിട്ട് 250 ദിവസത്തോളമാകുന്നു. തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടി ഇതുവരെ അറിഞ്ഞിട്ടു പോലുമില്ല.

വര്‍ഷങ്ങളായി ശാപമോചനം കാത്ത് കഴിയുകയാണ് കേരളത്തിലെ മുഴുവന്‍ റോഡുകളും. കോടാനുകോടി രൂപയുടെ അഴിമതിക്ക് കളം ഒരുക്കുന്ന വകുപ്പായി പി.ഡബ്ലു.ഡി. മാറികഴിഞ്ഞു. എല്ലാവര്‍ഷവും മണ്ഡലകാലത്ത് പത്തനംതിട്ട ജില്ലയില്‍ ഉടനീളം യുദ്ധകാലാടി സ്ഥാനത്തില്‍ നടത്തുന്ന റോഡുപണിയിലെ അഴിമതി എല്ലാകാലത്തും ചര്‍ച്ച ആവാറുണ്ടെ ങ്കിലും നാളിതുവരെ പരിഹാരം കാണാനായിട്ടില്ല. ഇത്തവണയും തുലാമഴയ്‌ക്ക് പണി തുടങ്ങുകയും സീസണ്‍ സമയത്തും ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി പണി തുടരുകയു മാണ്. സര്‍ക്കാരിന്റ അനാസ്ഥമൂലം സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ച്ച യുടെ വക്കിലാണ്. 

തീരദേശ വാസികളായ മത്സ്യതൊഴിലാളികള്‍ യാതനയുടെയും വേദന യുടെയും നടുവില്‍ പരാതി പറയുവാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. പ്രകൃതി ദുരന്തങ്ങളേക്കാള്‍ അവരെ വേദനിപ്പിക്കുന്നത് സര്‍ക്കാരിന്റെ നിരുത്തരവാദിത്വപരാ മായിട്ടുള്ള സമീപനമാണ്. വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കു മ്പോഴും നിത്യജീവിതത്തിന് മാര്‍ഗ്ഗം കാണാതെ അലയുകയാണ് അവര്‍. പ്രളയകേരളത്തെ രക്ഷിക്കുവാന്‍ താങ്ങും തണലുമായ അവര്‍ക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ ഇന്നും കടലിന് അക്കരെയാണ്. അവരുടെ തകര്‍ന്നടിഞ്ഞ ജീവിതലക്ഷ്യങ്ങളില്‍ ചെറിയൊരു കൈത്താങ്ങാകാന്‍പോലും സര്‍ക്കാരിന് സാധിക്കുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.