ന്യൂദല്‍ഹി: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി അമിത് ഷാ. ശബരിമല പോലൊരു വൈകാരിക വിഷയം പിണറായി വിജയന്റെ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ഭക്തരോടുള്ള പോലീസിന്റെ സമീപനം ശരിയായ രീതിയിലല്ല.
അടിസ്ഥാന സൗകര്യങ്ങളായ ഭക്ഷണമോ, വെള്ളമോ, താമസസൗകര്യമോ, വൃത്തിയുള്ള ശുചിമുറികളോ ഇവിടെ ഭക്തര്‍ക്ക് ലഭ്യമാകുന്നില്ലെന്നും അമിത്ഷാ കുറ്റപ്പെടുത്തി. ഏറ്റവും വൃത്തിഹീനമായ സാഹചര്യത്തിലാണ് അയ്യപ്പഭക്തര്‍ രാത്രിയില്‍ കഴിച്ചു കൂട്ടുന്നത്. അയ്യപ്പഭക്തരോട് ഇത്തരത്തില്‍ ചെയ്യുന്നത് അംഗീകരിക്കാനാകില്ല. ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിന് അനുവദിക്കില്ല.
കെ.സുരേന്ദ്രന്, ബിജെപി തൃശൂര്‍ ജില്ല പ്രസിഡന്റ്, ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുന്നതിലൂടെ ഭക്തരുടെ പ്രതിഷേധം അടിച്ചമര്‍ത്താമെന്നാണ് പിണറായി വിചാരിച്ചിരിക്കുന്നതെങ്കില്‍ അദ്ദേഹത്തിന് തെറ്റി. ആചാരാനുഷ്ഠാനങ്ങള്‍ ഹൃദയത്തിലേറ്റിയ അയ്യപ്പഭക്തരോടൊപ്പമായിരിക്കും നമ്മളെല്ലാവരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: