കനകം മൂലം ദുഃഖം, കലിയുടെ
പുരിയിതു മൂലം കലഹം.
മിഴിനീരും ചുടുചോരയുമേറെ
കലരും മണ്ണിതില്‍ വിളയും
പൊടിയിതു മിന്നി മനുഷ്യമനസ്സില്‍
ലഹരി നിറച്ചു തിളങ്ങും.
ഭയമുണ്ടേറെ ധരിക്കാന്‍, പുറമെ
കുറവാകുന്നു ധരിക്കാഞ്ഞാല്‍.
സ്വയമായറിയാഞ്ഞല്ല മനുഷ്യര്‍
പ്രിയദേവന്നു സമര്‍പ്പിക്കും
തരികിടയാലേ നേടും കനകം
പല ദോഷത്തിന്നുപശാന്തി
പെരുകാന്‍ പേരു നഭസ്സിലുമെത്താന്‍
പൊതിയും കോവില്‍ കനത്താല്‍.
പണമധികാരഭ്രമികള്‍ വന്നാല്‍
കലി ബാധിതരായ് ചെമ്പാകും.
കനകപ്പാളികളൊളിവില്‍, തൃഷ്ണാ
ശരമേല്‍ക്കുമ്പോള്‍ കല്ലറയില്‍.
ഭരണം മൂലം നിത്യം ജയിലറ
കയറാം ശമ്പളമൊപ്പിക്കാം.
തന്നോടൊരിഷ്ടം ദൃഢതരമെങ്കില്‍
ചെയ്യുകയില്ല കളവൊന്നും.













