മുംബൈ: ലോകകപ്പ് വരെ ഇന്ത്യയുടെ ഏകദിന ടീമില്‍ അഴിച്ചുപണിയുണ്ടാകില്ലെന്ന് കോച്ച് രവി ശാസ്ത്രി. ഓസ്ട്രേലിയന്‍ പര്യടനത്തിന് തിരിക്കും മുമ്പ് പത്രക്കാരോട് സംസാരിക്കുകയായിരുന്നു ശാസ്ത്രി.
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുമായുള്ള ഇന്ത്യയുടെ ആദ്യ മത്സരത്തിന് മുമ്പ് 13 മത്സരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ള പതിനഞ്ചുപേരാണ് ഇനിയുള്ള ഇന്ത്യയുടെ ഏകദിന മത്സരങ്ങില്‍ മത്സരിക്കുക. ഈ കളിക്കാരെ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ശാസ്ത്രി വ്യക്തമാക്കി.
ലോകകപ്പിന് മുമ്പ് ഇന്ത്യ പതിമൂന്ന് ഏകദിനങ്ങള്‍ കളിക്കും. ഓസ്ട്രേലിയയുമായി അവരുടെ മണ്ണില്‍ മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്ക് ശേഷം ന്യൂസിലന്‍ഡുമായി അഞ്ചു മത്സരങ്ങളുടെ പരമ്പര കളിക്കും. അടുത്ത വര്‍ഷമാദ്യം ഇന്ത്യയില്‍ ഓസീസുമായി അഞ്ചു മത്സരങ്ങളുടെ പരമ്പര കളിക്കും. പിന്നീട് ഇന്ത്യ ലോകകപ്പിലാണ് മത്സരിക്കുക. ഇംഗ്ലണ്ടില്‍ അരങ്ങേറുന്ന ലോകകപ്പില്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: