കോഴിക്കോട്: എം.ടി. വാസുദേവന്‍ നായരുടെ നോവലായ രണ്ടാമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ തര്‍ക്കം മധ്യസ്ഥന്‍ വിടണമോ എന്ന കാര്യത്തില്‍ 17ന് വിധി പറയും. മധ്യസ്ഥന്‍ വിടണമെന്ന് സംവിധായകന് വി.എ. ശ്രീകുമാര്‍ മേനോന്റെ അഭിഭാഷകനും കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ തര്‍ക്കത്തിന് പ്രസക്തിയില്ലെന്നും തിരക്കഥ തിരികെ ലഭിക്കണമെന്നുമുള്ള വാദം എം.ടിയുടെ അഭിഭാഷകനും ആവര്‍ത്തിച്ചു.
തര്‍ക്കം സിവില്‍ കോടതിയില്‍ നിലനില്‍ക്കുന്നതല്ലെന്നും തര്‍ക്കമുണ്ടാവുകയാണെങ്കില്‍ മധ്യസ്ഥന്‍ വിടാമെന്ന് കരാറില്‍ ഉണ്ടെന്നുമാണ് സംവിധായകന്റെ വാദം. ഇന്നലെ കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് കോടതി ഒന്നില്‍ ഇരുഭാഗത്തു നിന്നും വാദങ്ങള്‍ കേട്ടശേഷം ജഡ്ജ് നജീബ് എ. അബ്ദുറസാഖ് വിധി പറയുന്നത് 17ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: